ധർമസ്ഥല കേസ്: ജീവനു ഭീഷണി; സംരക്ഷണം ആവശ്യപ്പെട്ട് ചിന്നയ്യ

ബെംഗളൂരു: ധ​​​​​ർ​​​​​മ​​​​​സ്ഥ​​​​​ല കേ​​​​​സി​​​​​ൽ ക​​​​​ള്ള​​​​​സാ​​​​​ക്ഷി പ​​​​​റ​​​​​ഞ്ഞ​​​​​തി​​​​​നു അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ ശു​​​​​ചീ​​​​​ക​​​​​ര​​​​​ണ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി ചി​​​​​ന്ന​​​​​യ്യ ജീ​​​​​വ​​​​​നു ഭീ​​​​​ഷ​​​​​ണി​​​​​യു​​​​​ണ്ടെ​​​​​ന്നു കാ​​​​ണി​​​​ച്ചു പോ​​​​​ലീ​​​​​സി​​​​​ൽ പ​​​​​രാ​​​​​തി ന​​​​​ൽ​​​​​കി.

ആ​​​​​ക്‌​​​​​ടി​​​​​വി​​​​​സ്റ്റു​​​​​ക​​​​​ളാ​​​​​യ മ​​​​​ഹേ​​​​​ഷ് ഷെ​​​​​ട്ടി തി​​​​​മ​​​​​റൊ​​​​​ടി, ഗി​​​​​രീ​​​​​ഷ് മ​​​​​ട്ടെ​​​​​ണ്ണ​​​​​വ​​​​​ർ, ടി. ​​​​​ജ​​​​​യ​​​​​ന്ത്, വി​​​​​ട്ട​​​​​ള ഗൗ​​​​​ഡ എ​​​​​ന്നി​​​​​വ​​​​​രും യൂ​​​​​ട്യൂ​​​​​ബ​​​​​ർ സ​​​​​മീ​​​​​ർ എം​​​​​ഡി​​​​യും ത​​​​​ന്നെ​​​​​യും ഭാ​​​​​ര്യ​​​​​യെ​​​​​യും ആ​​​​​ക്ര​​​​​മി​​​​​ക്കാ​​​​​ൻ സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ണ്ടെ​​​​​ന്നാ​​​​​ണ് ചി​​​​​ന്ന​​​​​യ്യ​​​​​യു​​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്ന​​​​ത്.

  ബെംഗളൂരുവിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതി വയനാട്ടിൽ നിന്ന് പിടിയിൽ

ഉചിതമായ നിയമനടപടി സ്വീകരിക്കാനും ഏതെങ്കിലും തരത്തിലുള്ള പീഡനങ്ങൾ തടയാൻ സംരക്ഷണം നൽകാനും പരാതിയിൽ ആവശ്യപ്പെട്ടു. ബെൽത്തങ്ങാടി പോലീസ് പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വിഷയത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് ദക്ഷിണ കന്നട ജില്ല പോലീസ് സൂപ്രണ്ട് ഡോ. കെ. അരുൺ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് ഇന്നു മുതൽ നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത; ആലിപ്പഴ വർഷത്തിനും കൊടുങ്കാറ്റിനും മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts