ബെംഗളുരു: സർഗ്ഗധാര സാംസ്കാരിക സമിതി ഡിസംബർ 3 ഞായറാഴ്ച വൈകീട്ട് 3 മണിക്ക്, ജലഹള്ളി ദീപ്തി ഹാളിൽ വച്ച് “എഴുത്തുവഴിയിലെ അനുഭവസാക്ഷ്യങ്ങൾ”എന്ന പരിപാടി നടത്തുന്നു. എഴുത്തിലെ അനുഭവങ്ങൾ പങ്കിടാൻ എത്തുന്ന പ്രശസ്ത എഴുത്തുകാരായ സുധാകരൻ രാമന്തളി, കെ. കെ. ഗംഗാധരൻ, വിഷ്ണുമംഗലം കുമാർ, മായ ബി നായർ, ബാല എഴുത്തുകാരൻ ഓസ്റ്റിൻ അജിത് എന്നിവരോടൊപ്പം നഗരത്തിലെ മറ്റ് എഴുത്തുകാരും പങ്കെടുക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി – 9964352148,9845494675
Read MoreDay: 23 November 2023
നവജീവ കൺവെൻഷൻ സെൻ്റർ ബെംഗളൂരുവിൽ ആരംഭിച്ചു
ബെംഗളൂരു: നവജീവ ആശ്രമത്തിന്റെ ചുമതലയിൽ ഹെന്നൂർ എച്ച്.ബി.ആർ.എൽ., ബി.ഡി.എ. കോപ്ലക്സിന് സമീപം ആയിരത്തോളം പേർക്കിരിക്കാവുന്ന 2 ഹാളുകളുള്ള നവജീവ വെൻഷൻ സെൻറർ പ്രവർത്തനം ആരംഭിച്ചു. നവജീവ ആശ്രമം സ്ഥാപകൻ ഡോ.ജോൺ താന്നിക്കലിന്റെ അധ്യക്ഷതയിൽ കർണാടക ഊർജവിഭവ മന്ത്രി കെ.ജെ.ജോർജ് കൺവെൻഷൻ സെൻറർ ഉദ്ഘാടനം ചെയ്തു. റവ. ഏണസ്റ്റ് ജോർജിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ ഡോ.വിനീത കെഎൻ ഹെൻസൺ സ്വാഗതവും സിസ്റ്റർ മേരി താന്നിക്കൽ സമർപ്പണ പ്രാർത്ഥനയും നടത്തി. ഡോ. ആശിഷ് ക്രിസ്പാൽ മുഖ്യ സന്ദേശം നൽകി. ന്യൂ ലൈഫ് കോളേജ് പ്രിൻസിപ്പാൾ ഡോ.എബ്രഹാം മാത്യൂ,…
Read Moreസ്വത്തിനുവേണ്ടി പിതാവിന്റെ കണ്ണ് ചൂഴ്ന്നെടുത്ത മകന് 9 വർഷം തടവും 40000 പിഴയും
ബെംഗളൂരു: സ്വത്തിനുവേണ്ടി അച്ഛന്റെ കണ്ണ് ചൂഴ്ന്നെടുത്ത മകന് 9 വർഷം കഠിനതടവും 40,000 രൂപയും കോടതി വിധിച്ചു. 44 കാരനായ അഭിഷേക് ആണ് പ്രതി. പ്രതിയുടെ പിതാവ് പരമേശ്വർ (66) ബനശങ്കരി ശാകംബരി നഗറിലാണ് താമസിച്ചിരുന്നത്. വസ്തു രേഖയിൽ ഒപ്പിടാത്തതിന്റെ പേരിൽ അഭിഷേക് പിതാവിനെ മാരകമായി ആക്രമിക്കുകയായിരുന്നു. 2018 ഒക്ടോബറിലാണ് ഈ സംഭവം നടന്നത്. ജെ.പി.നഗർ പോലീസ് അഭിഷേകിനെ അറസ്റ്റുചെയ്ത് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. നീണ്ട വിചാരണയ്ക്കൊടുവിൽ കുറ്റം തെളിയിക്കപ്പെട്ടതോടെയാണ് പിഴയോടൊപ്പം ശിക്ഷയും കോടതി പ്രഖ്യാപിച്ചിരിക്കുന്നത്. പിഴത്തുക കേസിലെ ഇരയായ പരമേശ്വറിന്…
Read Moreനടൻ ആസിഫ് അലി ആശുപത്രിയിൽ
കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ നടൻ ആസിഫ് അലിക്ക് പരിക്കേറ്റു. സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി നടന്ന സ്റ്റണ്ട് പരിശീലനത്തിന് ഇടയിലാണ് പരിക്കേറ്റത്. രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ടിക്കി ടാക്കയുടെ ഷൂട്ടിംഗ് കൊച്ചിയിൽ പുരോഗമിക്കുകയാണ്. ആസിഫ് അലിയുടെ കാൽമുട്ടിനാണ് പരിക്കേറ്റത്. താരത്തെ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
Read Moreവാട്സ്ആപ്പിലും ഇനി എഐ
വാട്സ്ആപ്പിലും ഇനി എഐ ചാറ്റ്ബോട്ട് ലഭിക്കും. മെറ്റ എഐ എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചര്‍ നിലവില്‍ ബീറ്റ പരീക്ഷണത്തിലാണുള്ളത്. മെറ്റാ കണക്ട് 2023 ഇവന്റില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇതിനെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. കമ്പനിയുടെ ബ്ലോഗില്‍ പറയുന്നത് അനുസരിച്ച് മെറ്റയുടെ എഐ മോഡലായ Llama 2നെ അടിസ്ഥാനമാക്കിയാണ് മെറ്റാ എഐ അസിസ്റ്റന്റ് പ്രവര്‍ത്തിക്കുന്നത്. എഐ ചാറ്റുകള്‍ക്കായി പ്രത്യേക ഷോര്‍ട്ട് കട്ട് ആപ്പില്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ ചില വാട്സ്ആപ്പ് ബീറ്റാ ഉപയോക്താക്കള്‍ക്ക് എഐ ചാറ്റ് ഫീച്ചര്‍ ലഭിക്കുന്നുണ്ട്. മറ്റുള്ളവര്‍ക്ക് എന്ന് മുതല്‍ ഈ ഫീച്ചര്‍ ലഭ്യമാകും…
Read Moreസ്ത്രീധന പീഡനം; വീട്ടമ്മ തൂങ്ങി മരിച്ച നിലയിൽ
ബെംഗളൂരു: തലഘട്ടപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്ത്രീധന പീഡനത്തെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. രാധ എന്ന വീട്ടമ്മയാണ് മരിച്ചത്. രാംനഗർ സ്വദേശിയായ ഇവർ രണ്ടു വർഷം മുൻപാണ് രവിയെ വിവാഹം കഴിച്ചത്. മുതിർന്നവരുടെ സാന്നിധ്യത്തിൽ വീട്ടുകാരാണ് വിവാഹം നടത്തിയത്. ആദ്യം അടുപ്പത്തിലായിരുന്ന ഇവർ തമ്മിൽ കാലക്രമേണ വൈരാഗ്യം ഉടലെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് യുവതിയുടെ മൃതദേഹം മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. രവിയുടെയും…
Read Moreനടൻ ഇന്ദ്രൻസ് വീണ്ടും സ്കൂളിലേക്ക്
തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട നടൻമാരിൽ ഒരാളാണ് ഇന്ദ്രൻസ്. ചെറിയ ചെറിയ കോമഡി വേഷങ്ങളിലൂടെ, പിന്നീട് അഭിനയത്തിന്റെ പലതലങ്ങളിൽ എത്തി പ്രേക്ഷകരെ അമ്പരപ്പിച്ച നടൻ കൂടിയാണ് ഇന്ദ്രൻസ്. ഹോം എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് ദേശീയ പുരസ്കാരവും ഇന്ദ്രൻസിനെ തേടിയെത്തിയിരുന്നു. ഇപ്പോൾ വീണ്ടും വിദ്യാർത്ഥിയാണ് ഇന്ദ്രൻസ് മലയാളികളെ വിസ്മയിപ്പിക്കുന്നത്. പത്താംക്ലാസ് തുല്യതിന് ചേർന്നിരിക്കുകയാണ് താരം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹൈസ്കൂളിൽ എല്ലാ ഞായറാഴ്ചയുമാണ് ക്ലാസ്. 10 മാസമാണ് പഠന കാലയളവ്. ഏഴാം ക്ലാസിൽ പഠനം അവസാനിപ്പിച്ചയാളാണ് ഇന്ദ്രൻസ്. അതിന്റെ രേഖകൾ എല്ലാം സമർപ്പിച്ച ശേഷമാണ് പത്താംക്ലാസ്…
Read Moreജസ്റ്റിസ് ഫാത്തിമാ ബീവി അന്തരിച്ചു
ന്യൂഡൽഹി : സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയും തമിഴ്നാട് മുൻ ഗവർണറുമായി ജസ്റ്റിസ് ഫാത്തിമ ബീവി (96) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. പത്തനംതിട്ട കുലശേഖരപ്പേട്ട അണ്ണാവീട്ടിൽ മീരാസാഹിബിന്റെയും ഖദീജാബീവിയുടെയും എട്ടു മക്കളിലെ ആദ്യത്തെയാളായി 1927 ഏപ്രിൽ 30നാണ് ഫാത്തിമ ബീവിയുടെ ജനനം. പത്തനംതിട്ട സർക്കാർ സ്കൂളിൽ പ്രാഥമിക പഠനം. കാതോലിക്കേറ്റ് സ്കൂളിൽനിന്ന് ഹൈസ്കൂൾ പഠനം പൂർത്തിയാക്കി തിരുവനന്തപുരം വിമൻസ് കോളേജിൽനിന്ന് രസതന്ത്രത്തിൽ ബിരുദം നേടി. തുടർന്ന് തിരുവനന്തപുരം ലോ കോളേജിൽനിന്ന് ഒന്നാം ക്ലാസിൽ സ്വർണമെഡലോടെ നിയമബിരുദം. 1950 നവംബർ…
Read Moreനടൻ സൂര്യക്ക് ഷൂട്ടിംഗിനിടെ പരുക്ക്;
ഷൂട്ടിംഗിനിടെ നടൻ സൂര്യക്ക് പരുക്ക്. റോപ്പ് ക്യാമറ പൊട്ടിവീണാണ് പരുക്കേറ്റത്. പരുക്ക് സാരമുള്ളതല്ല. ഇന്നത്തെ ഷൂട്ടിംഗ് നിർത്തിവച്ചു.’കങ്കുവ’യുടെ ഷൂട്ടിങ്ങിനിടെ റോപ്പ് ക്യാമറ നിയന്ത്രണം വിട്ട് സൂര്യയുടെ മേൽ പതിച്ചെന്നാണ് റിപ്പോർട്ട്. ക്യാമറ സൂര്യയുടെ തോളിൽ തട്ടിയതായും താരത്തിന് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇതനുസരിച്ച് അപകടത്തെ തുടർന്ന് ഷൂട്ടിംഗ് നിർത്തിവച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് ഷൂട്ടിംഗ് സെറ്റിലെ അധികൃതർ പറയുന്നത്. കരിയറിൽ നടൻ സൂര്യ ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന റിലീസ് ആണ് ‘കങ്കുവ’യുടേത്. സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ എത്തുന്ന ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്.
Read Moreകമ്പളമേളത്തിനൊരുങ്ങി ഉദ്യാനനഗരിയായ ബെംഗളൂരു; മുഖ്യവേദി പുനീത് രാജ്കുമാറിന്റെ പേരിൽ
ബെംഗളൂരു: ഐ ടി നഗരം ആദ്യമായി വേദിയാകുന്ന പോത്തോട്ട മത്സരത്തിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. നവംബർ 25,ന് രാവിലെ 10 .30 ന് ബെംഗളൂരു പാലസ് മൈതാനിയിൽ ആരംഭിക്കുന്ന മത്സരം 26 ന് വൈകിട്ട് 4 ന് സമാപിക്കും. എട്ടുലക്ഷംപേർ മേള കാണാനെത്തുമെന്നാണ് പ്രതീക്ഷി. നാടോടിപാരമ്പര്യത്തെ തുളുനാടിനു പുറത്തേക്കെത്തിക്കുകയാണ് ലക്ഷ്യമെന്ന് കമ്പള കമ്മിറ്റി ചെയർമാൻ പ്രകാശ് ഷെട്ടി വ്യക്തമാക്കി. 175 ജോഡി പോത്തുകളാണ് ഓട്ടമത്സരത്തിൽ പങ്കെടുക്കുക. ഒരുലക്ഷം രൂപയും 16 ഗ്രാം സ്വർണമെഡലുമാണ് ഒന്നാംസമ്മാനം. അരലക്ഷം രൂയും എട്ട് ഗ്രാം സ്വർണമെഡലും രണ്ടാംസമ്മാനമായും കാൽലക്ഷം…
Read More