നടൻ ഇന്ദ്രൻസ് വീണ്ടും സ്കൂളിലേക്ക് 

തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട നടൻമാരിൽ ഒരാളാണ് ഇന്ദ്രൻസ്. ചെറിയ ചെറിയ കോമഡി വേഷങ്ങളിലൂടെ, പിന്നീട് അഭിനയത്തിന്റെ പലതലങ്ങളിൽ എത്തി പ്രേക്ഷകരെ അമ്പരപ്പിച്ച നടൻ കൂടിയാണ് ഇന്ദ്രൻസ്. ഹോം എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് ദേശീയ പുരസ്‌കാരവും ഇന്ദ്രൻസിനെ തേടിയെത്തിയിരുന്നു.  ഇപ്പോൾ വീണ്ടും വിദ്യാർത്ഥിയാണ് ഇന്ദ്രൻസ് മലയാളികളെ വിസ്മയിപ്പിക്കുന്നത്. പത്താംക്ലാസ് തുല്യതിന് ചേർന്നിരിക്കുകയാണ് താരം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹൈസ്‌കൂളിൽ എല്ലാ ഞായറാഴ്ചയുമാണ് ക്ലാസ്. 10 മാസമാണ് പഠന കാലയളവ്. ഏഴാം ക്ലാസിൽ പഠനം അവസാനിപ്പിച്ചയാളാണ് ഇന്ദ്രൻസ്. അതിന്റെ രേഖകൾ എല്ലാം സമർപ്പിച്ച ശേഷമാണ് പത്താംക്ലാസ്…

Read More

കാഴ്ചയുടെ ഉടലാഴങ്ങളിലേക്ക് ഒരു ഗാനം…

ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്യുന്ന ഉടലാഴം എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു. മേടസൂര്യന്‍റെ എന്ന് തുടങ്ങുന്ന ഗാനം കാണികള്‍ക്ക് പുതിയ കാഴ്ചാനുഭവമാണ് സമ്മാനിക്കുന്നത്. ഗായകരായ സിത്താരയും മിഥുന്‍ ജയരാജും സംഗീത സംവിധായകരായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ഉടലാഴം. ആദിവാസ ഗോത്രസമൂഹത്തിന്‍റെ ആചാരങ്ങളുടെ അനുഭവം പകരുന്ന ‘മേടസൂര്യന്‍റെ’ എന്ന് തുടങ്ങുന്ന ഗാനത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് സിത്താരയാണ്. സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ ആവളയുടേതാണ് വരികള്‍. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ അഞ്ചു പേര്‍ ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഉടലാഴത്തിനുണ്ട്.…

Read More

ഇന്ദ്രന്‍സിന്‍റെ പുരസ്കാരലബ്ധി ആഘോഷിച്ച് സോഷ്യല്‍ മീഡിയ.

മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയ ഇന്ദ്രന്‍സിന് അഭിനന്ദനം അറിയിച്ചുകൊണ്ട് സജീവമാണ് സോഷ്യല്‍ മീഡിയ. അര്‍ഹിക്കുന്ന അംഗീകാരം തന്നെയാണ് ഇന്ദ്രന്‍സിനെ തേടിയെത്തിയതെന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നു. ഇന്ദ്രന്‍സ് ചേട്ടന് പുരസ്കാരം കിട്ടിയപ്പോ സ്വന്തം വീട്ടിൽ ഉള്ള ഒരാൾക്ക് കിട്ടിയ ഒരു സന്തോഷം എന്ന വികാരമാണ് സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍ പങ്കു വയ്ക്കുന്നത്. ജാഡകളില്ലാത്ത ആ മനുഷ്യനെ മലയാളികള്‍ അത്രമേല്‍ സ്നേഹിക്കുന്നു എന്നതിന് തെളിവാണ് ഫാന്‍സ് ക്ലബുകളുടെ അകമ്പടിയില്ലാതെ ഇന്ദ്രന്‍സ് നേടുന്ന ഈ സ്വീകാര്യത. മണ്‍റോ തുരുത്തിന് തന്നെ അര്‍ഹിച്ചിരുന്നതെന്നാണ് സുജയ് രാധാകൃഷ്ണന്‍റെ അഭിപ്രായം.…

Read More
Click Here to Follow Us