ബിബിഎംപിയുടെ എസ്എംഎസ് അലേർട്ട് നിങ്ങൾക്ക് ലഭിച്ചോ? ബെംഗളൂരുവിലെ ഈ 4 മേഖലകളിലുള്ള നിങ്ങളുടെ വീടുകളിലേക്ക് വരാൻ ഒരുങ്ങി ബിബിഎംപി; കാരണം ഇത് !!!

ബംഗളൂരു: ബൃഹത് ബംഗളൂരു മഹാനഗര പലികെ (ബിബിഎംപി) ബെംഗളൂരുവിൽ സമഗ്രമായ വസ്തുനികുതി വെരിഫിക്കേഷൻ ഡ്രൈവ് ആരംഭിക്കാൻ ഒരുങ്ങുന്നു,

വസ്തു നികുതി രസീതുകളും ബെസ്‌കോം ബില്ലുകളും പരിശോധിക്കാൻ ഉദ്യോഗസ്ഥരെ താമസക്കാരുടെ വീടുകൾ സന്ദർശിക്കാനാണ് പദ്ധതി .

ഒരു ഡിജിറ്റൽ പ്രോപ്പർട്ടി റെക്കോർഡ് സൃഷ്ടിക്കുന്നതിനും അവരുടെ വസ്തുവകകളുടെ കൃത്യമായ ഡിജിറ്റലൈസേഷൻ സുഗമമാക്കുന്നതിന് സൂചിപ്പിച്ച രേഖകൾ നൽകേണ്ടതിന്റെ ആവശ്യകതയ്ക്കും ചൂണ്ടികാണിച്ചുക്കൊണ്ടുള്ള സന്ദേശങ്ങളിലൂടെ താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പ്രോപ്പർട്ടി ടാക്സ് ഡ്രൈവ്?

പ്രോപ്പർട്ടി ടാക്സ് ഉണ്ടായിരുന്നട്ടും അടയ്‌ക്കാത്തതോ ആയ സ്വത്തുക്കൾ തിരിച്ചറിയാനാണ് ബിബിഎംപി ഉദ്യോഗസ്ഥർ ലക്ഷ്യമിടുന്നത്.

സിവി രാമൻ നഗർ, ഹൊറമാവ്, കൊടിഗെനഹള്ളി, അരകെരെ എന്നീ നാല് വാർഡുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ മഹത്തായ പദ്ധതിയുടെ പ്രാരംഭ ഘട്ടം നടക്കുന്നത്,

മൂന്ന് മാസത്തെ സമയപരിധിയോടെ പദ്ധതി പൂർത്തീകരിക്കാനാണ് തീരുമാനം.

വസ്തു നികുതി വരുമാനം വർധിപ്പിക്കുക എന്ന ബൃഹത്തായ ലക്ഷ്യത്തോടെ, 2023-24 സാമ്പത്തിക വർഷത്തിൽ 4,690 കോടി രൂപയാണ് ബിബിഎംപി ലക്ഷ്യമിടുന്നത്.

അധികാരപരിധിയിലുള്ള 16 മുതൽ 16.5 ലക്ഷം വരെയുള്ള വസ്തുവകകളിൽ നിന്ന് ഇതുവരെ 3,000 കോടി രൂപ സമാഹരിച്ചിട്ടുള്ള സിവിൽ ഏജൻസി, ഖാത്തകളില്ലാതെ സ്വത്തുക്കൾ പരിശോധിച്ച് സ്ഥിരം വീഴ്ച വരുത്തുന്നവരെ തിരിച്ചറിയാനാണ് ലക്ഷ്യമിടുന്നത്.

നികുതി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഇതുവരെ നികുതി അടയ്ക്കാത്ത വസ്തുവകകൾ പരിഹരിക്കുന്നതിനും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരി നാഥ് പറഞ്ഞു.

നിലവിലുള്ള സെൽഫ് അസസ്‌മെന്റ് സ്‌കീമിൽ (എസ്‌എഎസ്) സാധ്യതയുള്ള പരിഷ്‌ക്കരണങ്ങളെക്കുറിച്ച് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ സൂചന നൽകി.

നിലവിലെ പദ്ധതിയിൽ അതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം, ബെംഗളൂരു പോലൊരു മെഗാ സിറ്റിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് നികുതി പിരിവ് വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us