കെഎസ്ആർടിസി യൂണിഫോം വീണ്ടും കാക്കിയിലേക്ക്

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ യൂണിഫോം കാക്കിയിലേക്ക് മടങ്ങുന്നു. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം പരിഷ്‌കരിച്ച് ഉത്തരവായി. കണ്ടക്ടർ/ഡ്രൈവർ തസ്തികയിലുള്ളവർക്ക് കാക്കി പാന്റ്‌സും കാക്കി ഹാവ് കൈ ഷർട്ടുമാണ് യൂണിഫോം. വനിതാ കണ്ടക്ടർക്ക് കാക്കി ചുരിദാറും ഓഫർകോട്ടും. യൂണിഫോമിൽ നെയിംബോർഡും ഉണ്ടാകും. പരിഷ്‌കാരം ഉടൻ നടപ്പാക്കാനാണ് തീരുമാനം. ഇതിനായി 60,000 മീറ്റർ തുണി കേരള ടെക്‌സ്റ്റൈൽ കോർപറേഷൻ കൈമാറി. മെക്കാനിക്കൽ ജീവനക്കാർ നീല വസ്ത്രത്തിലേക്ക് മാറും. 2015ലാണ് കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം നീലയാക്കി ഉത്തരവിറങ്ങിയത്. യൂണിഫോം തിരിച്ച് കാക്കിയാക്കണമെന്ന് തൊഴിലാളി യൂണിയൻ വളരെ നാളുകളായി ആവശ്യമുന്നയിച്ചിരുന്നു. ഇതേത്തുടർന്ന്…

Read More

ഖനിവകുപ്പിലെ ഉദ്യോഗസ്ഥയുടെ കൊലപാതകം; കൂടുതൽ വിവരങ്ങൾ പുറത്ത്

ബെംഗളൂരു: ഖനിവകുപ്പിലെ ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് പോലീസ്. കൊലപാതകം കവര്‍ച്ച ലക്ഷ്യമിട്ടാണെന്ന് പോലീസ് റിപ്പോർട്ട്‌. പണവും സ്വര്‍ണവും ലക്ഷ്യമിട്ടാണ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയതെന്നാണ് കേസിലെ പ്രതി കിരണ്‍ പോലീസിന് നല്‍കിയ മൊഴി. ഇക്കാര്യം പ്രതി സമ്മതിച്ചതായും ഉദ്യോഗസ്ഥയുടെ വീട്ടില്‍ നിന്ന് 27 ഗ്രാം സ്വര്‍ണാഭരണങ്ങളും അഞ്ചുലക്ഷം രൂപയുമാണ് പ്രതി കവര്‍ന്നതെന്നും പോലീസ് പറഞ്ഞു. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു നേരത്തെ പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍, കവര്‍ച്ച കൂടി ലക്ഷ്യമിട്ടാണ് കൃത്യം നടത്തിയതെന്നാണ് പ്രതിയുടെ പുതിയ മൊഴി. കര്‍ണാടക…

Read More

വൈദ്യുതി കമ്പിയിൽ ചവിട്ടി അമ്മയും മകളും മരിച്ച സംഭവത്തിൽ ബെസ്‌കോം ജീവനക്കാർക്ക് സസ്പെൻഷൻ 

ബെംഗളൂരു: കടുഗോഡി ഹോപ്പ് ഫാമിന് സമീപത്തെ നടപ്പാതയിൽ 11 കെവി വൈദ്യുതി കമ്പിയിൽ ചവിട്ടി അമ്മയും മകളും മരിച്ച സംഭവത്തിൽ അഞ്ച് ബെസ്‌കോം ജീവനക്കാരെ സസ്‌പെൻഡ് ചെയ്യുകയും രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെയാണ് ഫുട്പാത്തിലെ പൊട്ടിവീണ വൈദ്യുത കമ്പിയിൽ ചവിട്ടി യുവതിയും കുഞ്ഞും മരിച്ചത്. സംഭവത്തിൽ വൈറ്റ്ഫീൽഡ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ വൈദ്യുത അപകടം ഗൗരവമായി എടുത്ത് ഡ്യൂട്ടി വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാൻ ഊർജ വകുപ്പ് മന്ത്രി കെ…

Read More

ഗൃഹലക്ഷ്മി യോജന; 99.52 ലക്ഷം സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക്

ബെംഗളൂരു: ഗൃഹലക്ഷ്മി യോജനയുടെ പണം രജിസ്റ്റർ ചെയ്ത 99.52 ലക്ഷം സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ. തന്റെ സർക്കാർ ആറുമാസം പൂർത്തിയാക്കിയതിന് ശേഷമുള്ള നേട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. 11,200 കോടി സർക്കാർ അനുവദിച്ചു. രജിസ്റ്റർ ചെയ്ത 99.52 ലക്ഷം സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതായി അദ്ദേഹം സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചു. വിലക്കയറ്റത്തിൽ നിന്ന് കുടുംബം പുലർത്താൻ ബാധ്യസ്ഥരായ രാജ്യത്തെ സ്ത്രീകൾക്ക് അൽപ്പം ആശ്വാസം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. സുഖപ്രദമായ ജീവിതം കെട്ടിപ്പടുക്കാൻ ഞങ്ങൾ ഗൃഹലക്ഷ്മി പദ്ധതി നടപ്പിലാക്കുകയും പ്രതിമാസം 2,000 രൂപ സബ്‌സിഡി…

Read More

പോക്സോ: മുരുക ശരണിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു

ബെംഗളൂരു: പോക്സോ കേസുമായി ബന്ധപ്പെട്ട് ചിത്രദുർഗ രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് മുരുകമഠത്തിലെ ഡോ.ശിവമൂർത്തി ശരണിനെ പോലീസ് അറസ്റ്റ് ചെയ്തു. മുരുഗയ്‌ക്കെതിരായ ആദ്യ പോക്സോ കേസിൽ ജാമ്യം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് മുരുഗ ജയിൽ മോചിതനായത്. ഇപ്പോൾ രണ്ടാമത്തെ കേസുമായി ബന്ധപ്പെട്ട കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ചിത്രദുർഗ ഡിവൈഎസ്പി അനിൽകുമാർ, ചിത്രദുർഗ റൂറൽ പോലീസ് സ്റ്റേഷൻ പിഐ മുദ്ദു രാജ് എന്നിവരുടെ നേതൃത്വത്തിലാണ് ദാവൻഗരെ നഗറിലെ ദൊഡ്‌പേട്ടിലെ വിരക്ത മഠത്തിൽ മുരുക ശരണിനെ അറസ്റ്റ്…

Read More

സ്ത്രീവിരുദ്ധ പരാമർശത്തിൽ നടൻ മൻസൂർ അലി ഖാനെതിരെ സ്വമേധയ കേസെടുത്ത് ദേശീയ വനിതാ കമീഷൻ

ന്യൂഡൽഹി : സ്ത്രീവിരുദ്ധ പരാമർശത്തിൽ നടൻ മൻസൂർ അലി ഖാനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ. ലോകേഷ് കനകരാജിൻറെ പുതിയ ചിത്രമായ ലിയോയിൽ തൃഷയ്ക്കൊപ്പം കിടപ്പറ രംഗം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും അതുണ്ടായില്ലെന്നായിരുന്നു സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പ്രസംഗത്തിൽ മൻസൂർ അലിഖാന്റെ പരാമർശം. മറ്റ് നടിമാരെപ്പോലെ തൃഷയെയും കട്ടിലിലേക്ക് വലിച്ചിടാനാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും എന്നാൽ സെറ്റിൽ തൃഷയെ ഒന്ന് കാണാൻ പോലുമായില്ലെന്നും മൻസൂർ പറഞ്ഞിരുന്നു. പരാമർശത്തിന് പിന്നാലെ മൻസൂർ അലി ഖാനെതിരെ രൂക്ഷ വിമർശനവുമായി നടി തൃഷ. മനുഷ്യരാശിക്ക് തന്നെ അപമാനമാണ് മൻസൂർ എന്നും…

Read More

നടൻ വിജയകാന്ത് ആശുപത്രിയിൽ

ചെന്നൈ: ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഏറെനാളുകളായി വിശ്രമിക്കുകയായിരുന്ന നടൻ വിജയകാന്ത് ആശുപത്രിയിൽ. തൊണ്ടയിലെ അണുബാധയെത്തുടർന്നാണ് ശനിയാഴ്ച വൈകീട്ട് ചെന്നൈ പോരൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. എന്നാൽ പതിവ് പരിശോധനകൾക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഏതാനും ദിവസങ്ങൾക്കകം വീട്ടിൽ തിരിച്ചെത്തുമെന്നും ഡി.എം.ഡി.കെ. പുറത്തിറക്കിയ പത്രക്കുറിപ്പിൽ വിശദീകരിച്ചു. കുറച്ചുവർഷമായി പാർട്ടിപ്രവർത്തനത്തിൽ സജീവമല്ലാത്ത വിജയകാന്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. വിജയകാന്തിന്റെ അഭാവത്തിൽ ഭാര്യ പ്രേമലതയാണ് പാർട്ടിയെ നയിക്കുന്നത്.  

Read More

ഡീപ് ഫേക്ക് വീഡിയോകൾ ; ഹെൽപ്‌ലൈനുമായി ബെംഗളൂരു പോലീസ്

ബെംഗളൂരു : ഡീപ് ഫേക്ക് വീഡിയോകൾ പ്രചരിക്കുന്നത് കൂടി  വരുന്നസാഹചര്യത്തിൽ പ്രത്യേക ഹെൽപ്‌ലൈനുമായി നഗരത്തിലെ പോലീസ്. ഡീപ് ഫേക്ക് സാങ്കേതികവിദ്യയ്ക്ക് ഇരയാകുന്നവർക്ക് 1930 എന്ന നമ്പറിൽ പോലീസുമായി ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു. ഇത്തരം വീഡിയോകൾ ശ്രദ്ധയിൽപെടുന്നവർക്കും പരാതി പോലീസിൽ അറിയിക്കാം. രശ്മിക മന്ദാനയുടെയും കത്രീന കൈഫിന്റെയും കജോളിന്റെയും ഇത്തരം വീഡിയോകൾ പ്രചരിച്ചത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാട്ട് പാടുന്ന ഒരു വീഡിയോയും പ്രചരിച്ചിരുന്നു.

Read More

ഉദ്യോഗസ്ഥ സ്ഥലംമാറ്റത്തിലെ അഴിമതി : തെളിയിച്ചാൽ രാഷ്ട്രീയംഉപേക്ഷിക്കാമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു : ഉദ്യോഗസ്ഥ സ്ഥലംമാറ്റത്തിലെ അഴിമതിയാരോപണം തെളിയിച്ചാൽ രാഷ്ട്രീയത്തിൽനിന്ന് രാജിവെക്കാമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സ്ഥലം മാറ്റത്തിന് പണം ആവശ്യപ്പെട്ടിരുന്നത് കുമാരസ്വാമിയുടെ കാലത്തായിരുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു. മകനും മുൻ എം.എൽ.എ.യുമായ ഡോ. യതീന്ദ്ര സിദ്ധരാമയ്യയോട് ഫോണിൽ സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യം കഴിഞ്ഞ ദിവസം പുറത്തു വന്നതിനെത്തുടർന്നായിരുന്നു ആരോപണവുമായി കുമാരസ്വാമി രംഗത്തെത്തിയത്. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിന് യതീന്ദ്ര ഇടപെട്ട് പണം വാങ്ങുന്നതിന്റെ തെളിവാണിതെന്നായിരുന്നു കുമാരസ്വാമിയുടെ ആരോപണം. എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്നും ഭരണത്തിലിരുന്ന കാലത്ത് കുമാരസ്വാമിയും ജെ.ഡി.എസ്. നേതാക്കളും മേടിച്ച പണത്തെ ക്കുറിച്ചാണ് കുമാരസ്വാമി പറയുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു. തങ്ങളുടെകാലത്ത്…

Read More

ദർഗയിൽ വിതരണം ചെയ്ത മധുര പ്രസാദം കഴിച്ച് ഇരുപതിലധികം പേർ ചികിത്സ നേടിയതായി പരാതി 

ബെംഗളൂരു : നഗരത്തിലെ ദർഗയിൽ വിളമ്പിയ മധുരപ്രസാദം കഴിച്ച് 20ലധികം പേർക്ക് അസുഖം ബാധിച്ചതായി പരാതി. എം.ജി.റോഡിലെ പി.എസ്.വി.ദർഗയിൽ നടന്ന ചടങ്ങിലാണ് പ്രസാദ വിതരണം നടന്നത്. പ്രസാദം കഴിച്ച് കുറച്ച് സമയത്തിന് ശേഷം ആളുകളുടെ ആരോഗ്യത്തിൽ വ്യത്യാസമുണ്ടായതായും ചിലർ ഛർദ്ദിച്ചതായുമാണ് പരാതി. ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാംനഗർ എംഎൽഎ ഇക്ബാൽ ഹുസൈനും ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി ആരോഗ്യവിവരങ്ങൾ ചോദിച്ചറിഞ്ഞു.

Read More
Click Here to Follow Us