വീരഭദ്ര നഗറിലെ തീപിടിത്തത്തിന് പിന്നാലെ നഗരത്തിൽ വീണ്ടും തീപിടിത്തം 

ബെംഗളൂരു: വീരഭദ്ര നഗരത്തിലെ ഗാരേജിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ നഗരത്തിൽ വീണ്ടും തീപിടുത്തം. ഗംഗമ്മ ഗുഡിക്ക് സമീപം ഫാക്ടറിയുടെ കോമ്പൗണ്ടിലെ സ്‌പോഞ്ച് മാലിന്യത്തിനാണ് തീപിടിച്ചത്. വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. വെയിലിന്റെ ചൂട് കൂടിയാവാം തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് അഗ്‌നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. അപകടത്തിൽ ആളപായമില്ല. ഗംഗമ്മനഗുഡി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read More

ഭീതിക്കൊടുവിൽ പിടിയിലായ പുലി വെടിയേറ്റ് ചത്തു 

ബെംഗളൂരു: പുലിയുടെ ആക്രമണത്തിനിടെ പുള്ളിപ്പുലി വെടിയേറ്റു ചത്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തിലെ പ്രാന്തപ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ട് പൊതുജനങ്ങളിൽ ഭീതി സൃഷ്ടിച്ച പുള്ളിപ്പുലിയെ വനപാലകരുടെ ഓപ്പറേഷനിൽ വെടിവച്ചു കൊന്നു. മൂന്നു ദിവസത്തെ ഓപ്പറേഷനു ശേഷം ബുധനാഴ്ചയാണ് ബൊമ്മനഹള്ളിക്ക് സമീപം കുഡ്‌ലുഗേറ്റിന് സമീപം പുലിയെ പിടികൂടിയത്. പുലിയെ പിടികൂടുന്നതിനിടെ വനംവകുപ്പ് ജീവനക്കാരും മൃഗഡോക്ടറും ഉൾപ്പെടെ മൂന്നുപേർക്ക് പുള്ളിപ്പുലി ആക്രമണത്തിൽ പരിക്കേറ്റു. പുലി ആക്രമിച്ചപ്പോൾ ഒരു ഗാർഡ് സ്വയം പ്രതിരോധത്തിനായി വെടിയുതിർക്കുകയും പുലിയുടെ കഴുത്തിന് പരിക്കേൽക്കുകയും ആയിരുന്നു. പുലിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചിട്ടും ചികിത്സ ഫലം കണ്ടില്ലെന്ന്…

Read More

പ്രതീക്ഷ തെറ്റിച്ച് തക്കാളി; കർഷകൻ ജീവനൊടുക്കി

ബെംഗളൂരു : തക്കാളിയുടെ വിലത്തകർച്ചയെത്തുടർന്ന് കടക്കെണിയിലായ കർഷകൻ ജീവനൊടുക്കി. തുമകൂരു പാവഗഡ താലൂക്കിലെ യാരബഹള്ളി സ്വദേശി നാരായണപ്പ(65)യെയാണ് പ്രദേശത്തെ വൈദ്യുതി ടവറിന്റെ മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഏതാനും മാസം മുമ്പ് തക്കാളിവില കുതിച്ചുയർന്നപ്പോൾ നാരായണപ്പ സ്വകാര്യ പണമിടപാടുകാരിൽ നിന്ന് മൂന്ന് ലക്ഷം രൂപ കടംവാങ്ങി ഒരേക്കർ സ്ഥലത്ത് തക്കാളികൃഷിയിറക്കിയിരുന്നു. ‌ വിളവെടുപ്പായപ്പോഴേക്കും തക്കാളി വില കൂപ്പുകുത്തി. കടമെടുത്ത പണത്തിന്റെ പലിശപോലും തിരിച്ചടയ്ക്കാനായില്ല. ഇതിന്റെ നിരാശയിലാണ് നാരായണപ്പ ജീവനൊടുക്കിയതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ഇദ്ദേഹത്തിന് ഭാര്യയും നാലുമക്കളുമുണ്ട്. കുടുംബത്തിന് നഷ്ടപരിഹാരം അനുവദിക്കണമെന്ന് കർണാടക രാജ്യറെയ്‍ത്ത…

Read More

പുരികം ത്രെഡ് ചെയ്തത് ഇഷ്ടപ്പെട്ടില്ല; ഭർത്താവ് ഫോൺ വിളിച്ച് മുത്തലാഖ് ചൊല്ലിയതായി ഭാര്യയുടെ പരാതി

കാൺപൂർ: പുരികം ഷേപ്പ് ചെയ്തത് ഇഷ്ടപ്പെടാതിരുന്നതോടെ സൗദി അറേബ്യയിൽ നിന്ന് ഭാര്യയെ ഫോൺ വിളിച്ച് മുത്തലാഖ് ചൊല്ലിയാതായി പരാതി. സംഭവത്തിൽ ഭർത്താവിനെതിരെ ഭാര്യ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. 2022ലായിരുന്നു പരാതിക്കാരിയായ ഗുൽസൈബ എന്ന യുവതിയും സലീമും വിവാഹിതരാകുന്നത്. ആഗസ്റ്റ് 30ന് സലീം സൗദിയിലേക്ക് പോയതിന് പിന്നാലെ ഭർതൃവീട്ടുകാർ സ്ത്രീധനം ആവശ്യപ്പെട്ട് ഉപദ്രവിക്കുമായിരുന്നുവെന്ന് യുവതി പോലീസിൽ നൽകിയ പരാതിയിൽ ആരോപിച്ചു. ഭർത്താവ് പഴയ ഫാഷനുള്ളയാളാണെന്നും തന്‍റെ ഫാഷനുകൾ അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ലെന്നും ഇത് പലപ്പോഴും വഴക്കിലേക്ക് നയിച്ചിട്ടുണ്ടെന്നും ഗുൽസൈബ പറഞ്ഞു. ഒക്ടോബർ നാലിന് ഇരുവരും വീഡിയോ കാൾ…

Read More

വളകാപ്പ് ചിത്രങ്ങൾ പങ്കുവച്ച് പേർളി മാണി 

ബിഗ് ബോസ് ഷോയിൽ എത്തിയതോടെ എന്നും ഒരു ചർച്ച വിഷയമായ സെലിബ്രിറ്റി ആണ് പേർളി മാണി. തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് താരം. അത്തരത്തിൽ തന്റെ  ഗർഭകാലം ഏറെ ആഘോഷമാക്കിയ താരമാണ് പേളി മാണി. ആദ്യ വിവാഹ വാർഷികത്തിന് പിന്നാലെയാണ് താൻ ഗർഭിണിയാണെന്ന് പുറംലോകത്തോട് പറയുന്നത്. ശേഷം ഗർഭകാലത്തെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായി.  ഓരോ ദിവസവും പേളിയുടെ വിശേഷങ്ങൾ ചർച്ചയായി എന്നതും ശ്രദ്ധേയമാണ്. മൂത്ത മകൾ നില ഒരു ചേച്ചിയാകുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ പേളിയും ഭർത്താവ് ശ്രീനിഷ് അരവിന്ദും.  നിലയുടെ ജനനത്തിന്…

Read More

കേന്ദ്ര സർക്കാർ ജോലികൾക്കുള്ള മത്സര പരീക്ഷകൾ കന്നടയിലും എഴുതാൻ കഴിയണം; മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: കേന്ദ്ര സർക്കാർ ജോലികൾക്കുള്ള മത്സര പരീക്ഷകൾ ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രം നടത്താനാകില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മത്സര പരീക്ഷകൾ കന്നടയിലും എഴുതാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. 68-ാമത് കർണാടക രാജ്യോത്സവത്തോടനുബന്ധിച്ച് കണ്ഠീരവ സ്റ്റേഡിയത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷകളുടെ ഭാഷാ മാധ്യമം പുനഃപരിശോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതുമെന്നും അദ്ദേഹം പറഞ്ഞു.  

Read More

‘നോ ബോഡി ടച്ചിങ്, പ്ലീസ്’ വഴി നിഷേധിച്ചാൽ ഞാനും കേസ് കൊടുക്കും; സുരേഷ് ഗോപി 

കൊച്ചി: കലൂരിൽ ട്രാൻസ് ജൻഡേഴ്സിന്റെ കേരളപ്പിറവി ദിനാഘോഷത്തിനെത്തിയ നടൻ സുരേഷ് ഗോപിയോട് ചോദ്യം ചോദിക്കാനെത്തിയ മാധ്യമപ്രവർത്തകരോട് ‘നോ ബോഡി ടച്ചിങ്, പ്ലീസ്’ എന്ന് പറഞ്ഞ് നടൻ.  മാധ്യമപ്രവർത്തകരുടെ ഒരു ചോദ്യത്തോടും സുരേഷ് ഗോപി പ്രതികരിച്ചില്ല. അതേസമയം, വഴി തടഞ്ഞാൽ താനും കേസ് കൊടുക്കുമെന്ന് സുരേഷ് ഗോപി തൃശൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘വഴി നിഷേധിക്കരുത് ഞാനും കേസ് കൊടുക്കും. ദയവായി, വഴി തടയരുത്. മുന്നോട്ടുപോകാൻ എനിക്കും അവകാശമുണ്ട്. ക്ലോസ് അറിയണോ?’ എന്നും സുരേഷ് ഗോപി പറഞ്ഞു.

Read More

പുലിപ്പേടിയിൽ നഗരം; നാലുദിവസം കഴിഞ്ഞിട്ടും പിടികൂടാൻ കഴിയാതെ വനംവകുപ്പ്

ബെംഗളൂരു : നഗരത്തിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച് നാലുദിവസം കഴിഞ്ഞിട്ടും പിടികൂടാൻ കഴിയാതെ വനംവകുപ്പ്. ചൊവ്വാഴ്ചയും ബൊമ്മനഹള്ളി, സിങസാന്ദ്ര തുടങ്ങിയ പ്രദേശങ്ങളിൽ മയക്കുവെടിവെക്കാനുള്ള സംവിധാനങ്ങളുമായി വനംവകുപ്പ് പരിശോധനനടത്തിയെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല. അതേസമയം, പുലിയെ പിടികൂടാനായി മൈസൂരുവിൽ നിന്നുള്ള വനംവകുപ്പിന്റെ ആറംഗ ദൗത്യസംഘവും നഗരത്തിലെത്തി. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ പിടികൂടാൻ പ്രത്യേക പരിശീലനം ലഭിച്ചവരാണ് ഈ സംഘം. ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണിയോടെ ബൊമ്മസാന്ദ്രയ്ക്ക് സമീപത്തെ കൃഷ്ണറെഡ്ഡി വ്യാവസായികമേഖലയിലെ ഒഴിഞ്ഞ കെട്ടിടത്തിൽ പോലീസ് പട്രോളിങ്സംഘം പുലിയെ കണ്ടിരുന്നു. എന്നാൽ, വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കെട്ടിടത്തിലും പരിസരങ്ങളിലും മണിക്കൂറുകളോളം…

Read More

പബ്ബിൽ കന്നഡ ഗാനം ആലപിച്ചതിന്റെ പേരിൽ യുവാക്കളുടെ ആക്രമണം 

drinks

ബെംഗളൂരു: പബ്ബിൽ കന്നഡ ഗാനം ആലപിച്ചതിന്റെ പേരിൽ തർക്കം. കന്നഡ ഗാനം ആലപിച്ചതിന് ഒരു സംഘം യുവാക്കൾ ആക്രമിച്ചെന്ന് പബ് മാനേജർ പോലീസിൽ പരാതി നൽകി. ഒക്‌ടോബർ 24ന് രാത്രി കെഞ്ചനഹള്ളി റോഡിലെ ഐഡിയൽ ഹോംസിന് സമീപമുള്ള പബ്ബിലാണ് സംഭവം, മാനേജർ രവികാന്ത് ആണ് ആർആർ നഗർ പോലീസ് സ്‌റ്റേഷനിൽ പരാതിയുമായി എത്തിയത്. ഒക്‌ടോബർ 24ന് രാത്രി 10.45ഓടെ പബ്ബിൽ എത്തിയ ശ്രേയസും സുഹൃത്തുക്കളും പബ്ബിൽ കന്നഡ ഗാനം പ്ലേ ചെയ്യുന്നതിനെ എതിർത്തു. അധിക്ഷേപിക്കുകയും ചെയ്തു. മാനേജർ രവികാന്ത് നൽകിയ പരാതിയിൽ ശ്രേയസിനും സുഹൃത്തിനുമെതിരെ…

Read More

സർക്കാരിനെ വീഴ്ത്താൻ കർണാടക ബി ജെ പി അമിത്ഷാ യോട് 1000 കോടി ആവശ്യപ്പെട്ടു: മന്ത്രി പ്രിയങ്ക് ഖാർഗെ

ബെംഗളൂരു : സിദ്ധരാമയ്യ സർക്കാരിനെ അട്ടിമറിക്കാൻ സംസ്ഥാനത്തെ ബിജെപി നേതാക്കൾ ആഭ്യന്തരമന്ത്രി അമിത്ഷാ യോട് 1000 കോടി ആവശ്യപ്പെട്ടതായി മന്ത്രി പ്രിയങ്ക് ഖാർഗെ ആരോപിച്ചു . അമിത്ഷായുമായി കൂടിക്കാഴ്ച നടത്താൻ ഡൽഹിക്ക് പോകാൻ പ്രെത്യേക വിമാനം ഏർപെടുത്താമെന്നു എംഎൽഎമാരോട് ഇവർ വാഗ്ദാനം ചെയ്തിരുന്നു . കർണാടകയിൽ ഉൾപ്പെടെ മറ്റു പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളെ പണം ഉപയോഗിച്ച് തകർത്ത ചരിത്രമാണ് ബിജെപിക്കുള്ളതെന്നും മന്ത്രി പറഞ്ഞു . ബിജെപി നേതാക്കൾ 50 കോടി രൂപയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തു കോൺഗ്രസ് സാമാജികരെ സമീപിച്ചെന്ന മാണ്ട്യ എംഎൽഎ…

Read More
Click Here to Follow Us