വളകാപ്പ് ചിത്രങ്ങൾ പങ്കുവച്ച് പേർളി മാണി 

ബിഗ് ബോസ് ഷോയിൽ എത്തിയതോടെ എന്നും ഒരു ചർച്ച വിഷയമായ സെലിബ്രിറ്റി ആണ് പേർളി മാണി.

തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് താരം. അത്തരത്തിൽ തന്റെ  ഗർഭകാലം ഏറെ ആഘോഷമാക്കിയ താരമാണ് പേളി മാണി.

ആദ്യ വിവാഹ വാർഷികത്തിന് പിന്നാലെയാണ് താൻ ഗർഭിണിയാണെന്ന് പുറംലോകത്തോട് പറയുന്നത്. ശേഷം ഗർഭകാലത്തെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായി. 

ഓരോ ദിവസവും പേളിയുടെ വിശേഷങ്ങൾ ചർച്ചയായി എന്നതും ശ്രദ്ധേയമാണ്. മൂത്ത മകൾ നില ഒരു ചേച്ചിയാകുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ പേളിയും ഭർത്താവ് ശ്രീനിഷ് അരവിന്ദും. 

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

നിലയുടെ ജനനത്തിന് മുമ്പ് എന്തൊക്കെ ആഘോഷങ്ങൾ നടത്തിയോ അതുപോലെ തന്നെയാണ് രണ്ടാമത്തെ കുഞ്ഞിനെയും കുടുംബം വരവേൽക്കുന്നത്.

ഇപ്പോഴിതാ വളകാപ്പിൻറെ ചിത്രങ്ങളാണ് പേളി തൻറെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്. നിറവയറിൽ പട്ടുസാരി ധരിച്ച് സുന്ദരിയായിരിക്കുകയാണ് പേളി.

‘ഞങ്ങൾ വീണ്ടും വിവാഹിതരായി’ എന്ന് തമാശരൂപേണ കുറിച്ചാണ് പേളി ശ്രീനിഷിനൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ

അമ്മ പേളിയുടെ സാരിയോട് മാച്ചിങ് ആകുന്ന രീതിയിൽ പച്ചയും പിങ്കും കലർന്ന സ്‌കേർട്ടും ടോപ്പുമായിരുന്നു നിലയുടെ വേഷം. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാറാണ് പേളിയെ ഒരുക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവളത്തിൽ 1.37 കോടിയുടെ സ്വർണവുമായി മലയാളി പിടിയിൽ
[masterslider id="10"]

Related posts