ബെംഗളൂരു: ചന്ദ്രയാൻ 3ന്റെ ചരിത്ര നേട്ടത്തിൽ സന്തോഷം പങ്കുവച്ച് നടൻ പ്രകാശ് രാജ്. ട്വിറ്ററിലൂടെയാണ് പ്രകാശ് രാജ് ചന്ദ്രയാൻ 3 യുടെ വിജയത്തിന്റെ സന്തോഷം പങ്കുവെച്ചത്. “ഇന്ത്യയ്ക്കും മുഴുവൻ മനുഷ്യകുലത്തിനും അഭിമാന നിമിഷം. ഐ എസ് ആർഒയ്ക്കും ചന്ദ്രയാൻ 3 നും വിക്രം ലാൻഡറിനും ഇത് യാഥാർത്ഥ്യമാക്കാൻ സംഭാവന ചെയ്ത ഓരോരുത്തർക്കും നന്ദി. പ്രപഞ്ചത്തിൻറെ നിഗൂഢത അറിയാനും ആഘോഷിക്കാനും ഇത് നമ്മെ നയിക്കട്ടെ”എന്നാണ് പ്രകാശ് രാജ് കുറിച്ചത്. ഏതാനും ദിവസം മുൻപ് വിക്രം ലാൻഡറിൽ നിന്ന് ചന്ദ്രനിൽ നിന്നുള്ള ആദ്യ ചിത്രമെന്ന തലക്കെട്ടോടെ പ്രകാശ്…
Read MoreMonth: August 2023
നഗരത്തിലേക്കുള്ള ട്രെയിൻ യാത്രക്കിടെ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
ബെംഗളൂരു: തീവണ്ടിയിൽ അച്ഛനോടൊപ്പം യാത്രചെയ്ത വിദ്യാർഥി മരിച്ചനിലയിൽ. മാവേലിക്കര അറനൂറ്റിമംഗലം പുതിയവീട്ടിൽ ശ്രീഹരിയുടെയും ഭരണിക്കാവ് വടക്ക് നല്ലവീട്ടിൽ ദീപയുടെയും മകൻ ധ്രുവൻ ശ്രീഹരി(21) ആണ് മരിച്ചത്. ബെംഗളൂരുവിലേക്കുള്ള സ്‌പെഷ്യൽ തീവണ്ടിയിൽ യാത്രചെയ്യവേ ഈറോഡിനടുത്തുവെച്ച് ബുധനാഴ്ച പുലർച്ചേയാണ് സംഭവം. അച്ഛൻ ശ്രീഹരിക്കൊപ്പം ഒരാഴ്ച മുൻപു നാട്ടിലെത്തിയ ധ്രുവൻ, ചൊവ്വാഴ്ച രാത്രിയിലാണ് കായംകുളത്തുനിന്ന് അച്ഛനോടൊപ്പം തന്നെ ബെംഗളൂരുവിലേക്കു യാത്രതിരിച്ചത്. താഴത്തെ ബർത്തിൽ ഉറങ്ങാൻകിടന്ന ധ്രുവനെ, പുലർച്ചേ നാലിന് അച്ഛൻ വിളിച്ചപ്പോൾ ഉണർന്നില്ല. ടി.ടി.ഇ.യെ അറിയിച്ചതിനെത്തുടർന്ന് തീവണ്ടി ഈറോഡിനടുത്തുള്ള ശങ്കരിദുർഗ് സ്‌റ്റേഷനിൽ നിർത്തി. അവിടത്തെ സ്‌റ്റേഷൻ മാസ്റ്റർ ഡോക്ടറെ…
Read Moreചന്ദ്രയാൻ-3;ചന്ദ്ര ദൗത്യങ്ങളിൽ നാഴികക്കല്ലായ വിജയമാണെന്ന് മുഖ്യമന്ത്രി
ബെംഗളൂരു : ചന്ദ്രയാൻ-3 രാജ്യത്തിന്റെ ചന്ദ്ര ദൗത്യങ്ങളിൽ നാഴികക്കല്ലായ വിജയമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഐ.എസ്.ആർ.ഒ.യിലെ ശാസ്ത്രജ്ഞരെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യയുടെ അഭിമാനനിമിഷമാണിതെന്നും അദ്ദേഹം സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു.
Read Moreഒരു ബൈക്ക്, 46 നിയമലംഘനങ്ങൾ; ബൈക്ക് യാത്രികനെ ഒടുവിൽ പിടികൂടി ഫൈൻ അടപ്പിച്ച് നഗരത്തിലെ ട്രാഫിക്ക് പോലീസ്
മുടങ്ങിക്കിടക്കുന്ന ട്രാഫിക് ഫൈൻ അടയ്ക്കാതെ ബൈക്കിൽ യാത്ര ചെയ്ത യുവാവിനെ ബെംഗളൂരു പൊലീസ് കൈയ്യോടെ പിടികൂടി. മൊത്തം 46 നിയമലംഘനങ്ങൾക്കുള്ള പിഴ ഇയാളുടെ ബൈക്കിൽ തീർപ്പുകൽപ്പിക്കാത്തതിനാൽ കുടിശ്ശിക തത്സമയം അടയ്ക്കാൻ പോലീസ് നിർബന്ധിച്ചു. 46 നിയമലംഘനങ്ങൾക്കുള്ള പിഴയായി മൊത്തം കുടിശ്ശിക 13,850 രൂപയായിരുന്നുവെന്ന് ബെംഗളൂരു പോലീസ് പറഞ്ഞു. തള്ളഘട്ടപുര പോലീസ് പരിധിക്ക് സമീപത്ത് നിന്നാണ് ആളെ പിടികൂടിയത്. കൈയിൽ നീണ്ട ചലാൻ പിടിച്ചിരിക്കുന്ന ചിത്രമാണ് പോലീസ് എക്‌സിൽ, പങ്കുവെച്ച ശേഷം ബംഗളൂരു പോലീസ് എഴുതി, “ട്രാഫിക് ലംഘന കേസുകൾ-“46”. പിഴ തുക 13850/- വാഹന…
Read More‘മീശ’ വിനീത് വീണ്ടും അറസ്റ്റിൽ
ഇൻസ്റ്റഗ്രാം ടിക് ടോക് താരം ‘മീശ’ വിനീത് വീണ്ടും അറസ്റ്റിൽ.യുവതിയിൽ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം ദേഹോപദ്രവം ഏല്‍പ്പിച്ചു എന്ന കേസിലാണ് വീണ്ടും അറസ്റ്റിലായത്. ഇതിന് മുൻപും തിരുവനന്തപുരം കിളിമാനൂർ വെള്ളയൂർ സ്വദേശിയായ വിനീതിന് എതിരെ പത്തോളം മോഷണ കേസുകൾ ഉണ്ട്. കൂടാതെ പീഡന കേസിലും മാസങ്ങൾക്ക് മുമ്പ് പെട്രോൾ പമ്പ് മാനേജരിൽനിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസുകളിലും അറസ്റ്റിലായിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ വിനീതിനെ അറസ്റ്റ് ചെയ്തിരുന്നു. മാര്‍ച്ച് 23നാണ് കണിയാപുരത്തെ…
Read Moreകേരളത്തിൽ ഇന്ന് പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക; ഇന്ന് ഒൻപത് ജില്ലകളിൽ ചൂട് കൂടും
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ മൂന്ന് മുതൽ അഞ്ച് ഡിഗ്രി വരെ താപനില ഉയരു മെന്നും അതുകൊണ്ടുതന്നെ കേരളത്തിൽ പതിവിലും ചൂടു കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില ഉയരുക. സാധാരണയേക്കാൾ 3-5 ഡിഗ്രി കൂടുതൽ. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 34 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 3 °C – 4…
Read Moreചന്ദ്രയാൻ-3 ദൗത്യത്തിന്റെ വിജയം ആഘോഷിച്ച് നഗരം; വന്ദേമാതരം’, ‘ഭാരത് മാതാ കീ ജയ്’ മുഴങ്ങി ജവഹർലാൽ നെഹ്‌റു പ്ലാനറ്റോറിയം
ബെംഗളൂരു: ചന്ദ്രയാന്‍ 3ന്റെ ചരിത്ര വിജയത്തെ നെഞ്ചിലേറ്റി ഇസ്രോയുടെ ആസ്ഥാനമായ ബെംഗളൂരു നഗരം. ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വിജയകരമായ ലാൻഡിംഗിനെ ആയിരക്കണക്കിന് ശാസ്ത്ര പ്രേമികൾ ആഹ്ലാദിപ്പിച്ചപ്പോൾ ബെംഗളൂരുവിന്റെ തെരുവുകളിലും ആഹ്ലാദം നിറഞ്ഞു . വൈകിട്ട് അഞ്ചോടെ ജവഹർലാൽ നെഹ്‌റു പ്ലാനറ്റോറിയത്തിൽ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ആവേശഭരിതരായ കുടുംബങ്ങളും വിദ്യാർത്ഥികളും അതിഗംഭീരമായി സ്ഥാപിച്ചിരിക്കുന്ന രണ്ട് സ്‌ക്രീനുകൾക്ക് അഭിമുഖമായി ക്രമമായ വരികളിലെ ഇരിപ്പിടങ്ങളിൽ നിറഞ്ഞരുന്നു. പങ്കെടുത്തവർ ചന്ദ്രയാൻ-3 മിഷൻ ചിഹ്നം ഉൾക്കൊള്ളുന്ന ടി-ഷർട്ടുകൾ ധരിച്ചു, കൂടാതെ നിരവധി കുട്ടികൾ അവരുടെ മുഖങ്ങൾ ഇന്ത്യൻ ത്രിവർണ്ണ പതാകയാൽ ആലേഖനം ചെയ്തിരുന്നു.…
Read Moreബെംഗളൂരു മലയാളികൾക്ക് ഓണത്തിന് നാട്ടിലെത്താൻ അവസാന നിമിഷം ഓടിയെത്തുന്നു 2 സ്പെഷ്യൽ ട്രെയിനുകൾ കൂടി
ബെംഗളൂരു: ഓണത്തിന് നാട്ടിലേക്ക് മടങ്ങാന്‍ ബെംഗളൂരു മലയാളികള്‍ക്കായി അവസാന നിമിഷം 2 സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയില്‍വേ. ബയ്യപ്പനഹളളി എസ്.എം.ടി – കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ ഇന്നും 28നും ബെംഗലൂരുവിൽ നിന്നും പുറപ്പെടും. കൊച്ചുവേളിയിൽ നിന്ന് നാളെയും 29നും ആണ് മടക്ക സർവീസ്. ഓൺലൈൻ റിസർവേഷൻ ആരംഭിച്ചതിന് പിന്നാലെ സ്ലീപ്പർ കോച്ചുകളിൽ ടിക്കറ്റുകൾ വെയ്റ്റിംഗ് ലിസ്റ്റിലേക്ക് നീണ്ടു. ഓഗസ്റ്റ് ആദ്യ വാരം പ്രഖ്യാപിച്ച ബയ്യപ്പനഹളളി – കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ തിരക്കില്ലാത്ത ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്. ഇത് സംബന്ധിച്ച് പരാതികൾ വ്യാപകമായതോടെയാണ്…
Read Moreനഗരത്തിലെ വിമാനത്താവളത്തിൽ എത്തിയ കള്ളക്കടത്തുകാരന്റെ ട്രോളി ബാഗിൽ ചത്ത കങ്കാരു ഉൾപ്പെടെ 234 വന്യമൃഗങ്ങളെ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: ചത്ത കംഗാരു കുഞ്ഞ് ഉൾപ്പെടെ 234 വന്യമൃഗങ്ങളെ ബാങ്കോക്കിൽ നിന്ന് ബെംഗളൂരുവിലേക്ക് കടത്തിയ ആളെ നഗരത്തിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. വന്യമൃഗങ്ങളെ കടത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് യാത്രക്കാരനെതിരെ കേസെടുത്തിരിക്കുന്നത്. ട്രോളി ബാഗിൽ കടത്തിയ 234 വന്യമൃഗങ്ങളിൽ ഒരു കംഗാരു കുഞ്ഞിനെ ചത്ത നിലയിലാണ് കണ്ടെത്തിയത്. പ്ലാസ്റ്റിക് പെട്ടിയിൽ ഒളിപ്പിച്ച അപൂർവ ഇനം കംഗാരു കുഞ്ഞ് ശ്വാസം മുട്ടി ചത്തതാണെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. രക്ഷപ്പെടുത്തിയ മറ്റ് വന്യമൃഗങ്ങളിൽ പെരുമ്പാമ്പ്, ചാമിലിയൻ, ഇഗ്വാന, ആമ, ചീങ്കണ്ണി…
Read Moreനഗരത്തിൽ ഇന്റർനെറ്റ് തടസ്സപ്പെടാൻ സാധ്യത; വിശദാംശങ്ങൾ
ബെംഗളൂരു: വൈദ്യുത തൂണുകളിൽ അനധികൃതമായി സ്ഥാപിച്ച ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ, ഡാറ്റ കേബിളുകൾ, ഡിഷ് കേബിളുകൾ എന്നിവ നീക്കം ചെയ്യാൻ ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം) പദ്ധതിയിട്ടതോടെ രാജ്യത്തിന്റെ ഐടി തലസ്ഥാനം എന്നറിയപ്പെടുന്ന നഗരം ഉടൻ ഇന്റർനെറ്റ് തടസ്സപ്പെടാൻ സാധ്യതയെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാൽനടയാത്രക്കാരുടെ മേൽ വൈദ്യുതത്തൂണുകൾ വീണ് രണ്ട് അപകടങ്ങൾ ഉണ്ടായതിനെ തുടർന്നാണ് അനധികൃതമായി സ്ഥാപിച്ച കേബിളുകൾ നീക്കം ചെയ്യാൻ ബെസ്കോം പദ്ധതിയിട്ടത്. അനധികൃതമായി സ്ഥാപിച്ച കേബിൾ ഒരാഴ്ചയ്ക്കകം നീക്കം ചെയ്യാൻ ബന്ധപ്പെട്ട ഓപ്പറേറ്റർമാരോട് ബെസ്കോം ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃതമായി സ്ഥാപിച്ച…
Read More