ബെംഗളൂരു: കർണാടകയിലെ കലബുറഗി ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി പരാതി. ആലണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്. 12 വയസ്സുള്ള പെൺകുട്ടി ജൂലൈ 15 ന് വീട്ടിൽ നിന്ന് പോയത്, അടുത്ത് താമസിക്കുന്ന ബന്ധുക്കളെ സന്ദർശിച്ച് മടങ്ങിവരുമെന്ന് മാതാപിതാക്കളോട് പറഞ്ഞിരുന്നു. അന്നുമുതൽ പെൺകുട്ടിയെ കാണാതാവുകയായിരുന്നു എന്നാണ് പരാതി. തിങ്കളാഴ്ച നാട്ടുകാരാണ് പെൺകുട്ടിയുടെ മൃതദേഹം ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള കുഴൽക്കിണറ്റിൽ കണ്ടെത്തിയത്. ബലാത്സംഗം ചെയ്ത് കിണറ്റിൽ തള്ളിയതായാണ് സംശയിക്കുന്നത്. പ്രതിയെ തിരിച്ചറിയാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല, മെഡിക്കൽ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. നിലവിൽ…
Read MoreMonth: July 2023
നഗരത്തിൽ റെക്കോഡ് മയക്കുമരുന്ന് വേട്ട: പിടികൂടിയവരിൽ മലയാളി വിദ്യാർത്ഥികളും;
ബെംഗളൂരു: കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ബെംഗളൂരു പോലീസ് നഗരത്തിൽ നടത്തിവരുന്ന മയക്കുമരുന്ന് വേട്ടയിൽ മയക്കുമരുന്ന് കടത്തുകാരെയും കച്ചവടക്കാരെയും പിടിയിൽ. നാല് വ്യത്യസ്ത കേസുകളിലായി 1,500 കിലോ കഞ്ചാവ് (മരിജുവാന), 200 ഗ്രാം മെത്തിലിനെഡിയോക്‌സിമെതാംഫെറ്റാമിൻ (എംഡിഎംഎ), 70 ഗ്രാം കൊക്കെയ്ൻ എന്നിവയാണ് പിടിച്ചെടുത്തട്ടുള്ളത്. കഴിഞ്ഞ ദിവസം 20 ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്നുമായി മലയാളി പാരാമെഡിക്കൽ വിദ്യാർത്ഥിയെ ബസവനഗുഡി പോലീസ് അറസ്റ്റ് ചെയ്തു. കെങ്കേരി സ്വകാര്യ കോളേജിലെ വിദ്യാർത്ഥിയായ ബെസ്റ്റിൻ റോയ് 23ആണ് അറസ്റ്റിലായത്. ലഹരിക്ക് അടിമയായിരുന്ന ബെസ്റ്റിൻ കോളേജ് വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ വില്പന നടത്തുമായിരുന്നു.…
Read Moreനഗരത്തിലെ പൂർത്തിയാകാത്ത ഈജിപുര മേൽപ്പാലത്തിൽ ലൈറ്റുകൾ പ്രത്യക്ഷപ്പെട്ടു; സമൂഹമാധ്യമത്തിൽ ‘പൊങ്കാലയിട്ട്’ നെറ്റിസൺസ്
ബെംഗളൂരു: രണ്ടുവർഷമായി മുടങ്ങിക്കിടന്ന നഗരത്തിലെ ഈജിപുര മേൽപ്പാലം നിർമാണം വീണ്ടും ചൂടുള്ള ചർച്ചയാകുന്നു. 2017ൽ നിർമാണം തുടങ്ങിയെങ്കിലും പദ്ധതി പൂർത്തിയാകാത്തതിനാൽ മേൽപ്പാലം സോഷ്യൽ മീഡിയയിൽ പലപ്പോഴും പ്രചരിക്കുന്ന തമാശകൾക്ക് ഇടയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. പണി പൂർത്തിയാകാതെ കിടക്കുന്ന ബെംഗളൂരുവിലെ ഈജിപുര മേൽപ്പാലത്തിന്റെ മുകളിൽ അടുത്തിടെ കുറച്ച് വിളക്കുകൾ കണ്ടതിന് ശേഷമാണ് മേൽപ്പാലം വീണ്ടും വാർത്തകളിൽ ഇടം നേടിയത്. ഈജിപുര ഫ്‌ളൈഓവർ തൂണിന്റെ മുകളിൽ ലൈറ്റ് കണ്ടതോടെ പാലം യഥാർത്ഥത്തിൽ എന്തിനാണ് നിർമിക്കുന്നത് എന്ന കാര്യത്തിൽ നെറ്റിസൺസ് അമ്പരന്നു. സോഷ്യൽ മീഡിയയിൽ ഇജിപുര മേൽപ്പാലം നിറഞ്ഞിരിക്കുകയാണ്.…
Read Moreഉച്ചഭക്ഷണം പാചകം ചെയ്യുന്ന തൊഴിലാളികൾ വളകൾ ധരിക്കരുതെന്ന നിർദേശം കേന്ദ്രത്തിന്റേത്; സിദ്ധരാമയ്യ
ബെംഗളൂരു: സ്കൂളുകളിൽ ഉച്ചഭക്ഷണം പാചകം ചെയ്യുന്ന തൊഴിലാളികൾ വളകൾ ധരിക്കരുതെന്ന നിർദേശം പുറപ്പെടുവിച്ചത് കേന്ദ്ര സർക്കാറാണെന്ന വിശദീകരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാന സർക്കാറാണ് നിരോധനം ഏർപ്പെടുത്തിയതെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതോടെയാണ് വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തുവന്നത്.
Read Moreമാസപ്പിറവി കണ്ടു; മുഹറം പത്ത് ജൂലൈ 28ന്
കോഴിക്കോട്: ഇന്ന് മുഹറം മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (ബുധന്‍ 19/07/2023) മുഹറം ഒന്നായും അതടിസ്ഥാനത്തില്‍ മുഹറം പത്ത് (ആശൂറാഅ്) ജൂലൈ 28 നും (വെള്ളി) ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
Read Moreബസവരാജ് ബൊമ്മയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് മന്ത്രി എം.ബി. പാട്ടീൽ
ബെംഗളൂരു : മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായ ബസവരാജ് ബൊമ്മെയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് മന്ത്രി എം.ബി. പാട്ടീൽ. ജെ.ഡി.എസ്. ബി.ജെ.പിയുമായി സഹകരിക്കുകയാണെങ്കിൽ എച്ച്.ഡി. കുമാരസ്വാമി പ്രതിപക്ഷനേതാവാകുമെന്ന അഭ്യൂഹം ശക്തമായ സാഹചര്യത്തിലാണ് ട്വിറ്ററിലൂടെയുള്ള മന്ത്രിയുടെ ക്ഷണം. അടുത്തുതന്നെ പ്രതിപക്ഷനേതാവാകുന്ന കുമാരസ്വാമിയെ അഭിനന്ദിക്കുന്നതായും മന്ത്രി കുറിച്ചു. പാർട്ടിയിൽ നിന്നാൽ ജഗദീഷ് ഷെട്ടാറിന്റെ വിധി ബൊമ്മെയ്ക്കുണ്ടാകും. ബി.ജെ.പി. തകർന്നുകൊണ്ടിരിക്കുന്ന ചീട്ടുകൊട്ടാരമാണ്. ബസവരാജ് ബൊമ്മെയുടെ പിതാവ് കൈക്കൊണ്ട മതേതര ആശയം പിന്തുടരാൻ അദ്ദേഹം തയ്യാറാണെങ്കിൽ ഹൈക്കമാൻഡ് ഇക്കാര്യം പരിഗണിക്കുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു. പ്രതിപക്ഷനേതൃപദവിക്കായി ശക്തമായി രംഗത്തുള്ള നേതാവാണ്…
Read Moreബന്ധുവുമായുള്ള പ്രണയബന്ധത്തിന്റെ പേരിൽ അമ്മാവൻ തീകൊളുത്തിയ കൗമാരക്കാരൻ മരിച്ചു
ബെംഗളൂരു: മറ്റൊരു ബന്ധുവുമായുള്ള പ്രണയ ബന്ധത്തിന്റെ പേരിൽ അമ്മാവൻ തീകൊളുത്തിയ കൗമാരക്കാരൻ മരിച്ചു. ബെംഗളൂരുവിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള രാമനഗരയിൽ അമ്മാവൻ മനുവും മറ്റു പലരും ചേർന്ന് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി കത്തിച്ചതിനെത്തുടർന്ന് 18 കാരനായ ശശാങ്കയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ശനിയാഴ്ച മുതൽ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശശാങ്ക, നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. ഇരയ്ക്ക് 80 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് പോലീസിനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. ശശാങ്കനെ ശനിയാഴ്ച ആർആർ നഗറിലെ കോളേജിൽ നിന്ന് മടങ്ങുമ്പോൾ മനുവും സംഘവും തട്ടിക്കൊണ്ടുപോയി രാമനഗരയിലെ ആളൊഴിഞ്ഞ…
Read Moreമയക്കുമരുന്ന് വേട്ടയിൽ 16 പേർ അറസ്റ്റിൽ
ബെംഗളൂരു: കുടക് ജില്ലയിലെ മക്കൻഡൂർ ഗ്രാമത്തിൽ ഹോംസ്റ്റേ സംവിധാനത്തിൽ യുവാക്കൾ താമസിക്കുന്നിടത്ത് പോലീസ് നടത്തിയ മയക്കുമരുന്ന് വേട്ടയിൽ 16 പേർ അറസ്റ്റിലായി. താമസക്കാരായ 14 മംഗളൂരു സ്വദേശികളും ഉടമയും ദല്ലാളുമാണ് അറസ്റ്റിലായത്. വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ നടത്തിയ പരിശോധനയിൽ 1.702 കിലോഗ്രാം കഞ്ചാവും ഒമ്പത് ഇനം മയക്കുമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. മംഗളൂരു സ്വദേശികളായ കെ.ഋതിക്(23), എ.വി. വിഘ്നേഷ് അജിത് അഞ്ചൻ(21),എം.സുമൻ ഹർഷിത്(26),സി.ചിരാഗ് സനിൽ(26),എം.മഞ്ചുനാഥ്(30),എൻ.ലതീഷ് നായക്(32),എ.എൻ.സചിൻ(26),വി.എം.രാഹുൽ(26),പി.എം.പ്രജ്വൽ(32),എം.വി.അവിനാഷ്(28),വി.പ്രതിക് കുമാർ (27),കെ.ധനുഷ്(28),വി.ടി.രാജേഷ്(45),എം.ദിൽരാജു(30), ഹോംസ്റ്റേ ഉടമ ബി.എച്ച്.സദാശിവ(31), ഇയാളുടെ ഇടനിലക്കാരൻ കുടക് മടിക്കേരി സ്വദേശി ബി.ഗണേഷ് (47) എന്നിവരാണ് അറസ്റ്റിലായത്.
Read Moreതൃശ്ശൂരിൽ ഭൂമിക്കടിയിൽ നിന്നും വെള്ളം തിളക്കുന്ന ശബ്ദം; സംഗതി കണ്ടെത്തി
തൃശ്ശൂര്‍: പെരുമ്പിലാവ് തിപ്പിലശ്ശേരിയില്‍ ഭൂമിക്കടിയിൽ നിന്നും വെള്ളം തിളക്കുന്ന ശബ്ദം കേട്ട സംഭവത്തിൽ കുഴൽ കിണർ കണ്ടെത്തി. കുന്നംകുളം ദുരന്ത നിവാരണ ഡെപ്യൂട്ടി തഹസിൽദാർ രാജേഷ് മാരത്തിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കുഴൽക്കിണർ കണ്ടെത്തിയത്. ഭൂമിക്കടിയിലുള്ള വസ്തുക്കൾ കണ്ടെത്തുന്നതിനായി ഉപയോഗിക്കുന്ന ‘ഡൗസിംഗ് റോഡ്’ എന്ന ഉപകരണം ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഒരടിയോളം താഴ്ചയിൽ കുഴൽക്കിണർ കണ്ടെത്തിയത്. വർഷങ്ങൾക്കു മുൻപ് കുഴൽ കിണർ കുഴിക്കുകയും പിന്നീട് വെള്ളം ലഭിക്കാത്തതിനെത്തുടർന്ന് കുഴൽക്കിണറിന്‍റെ മുകൾഭാഗം മാത്രം കല്ല് വെച്ച് അടക്കുകയും ചെയ്ത നിലയിലായിരുന്നു. മഴക്കാല വ്യതിയാനത്തിന്റെ ഭാഗമായി…
Read Moreഏറ്റവും വിലപിടിച്ച പച്ചക്കറി ആഭരണമാക്കി ഉർഫി!
ഫോട്ടോ ഷൂട്ടിലൂടെ എന്നും വിവാദം സൃഷ്ടിക്കുന്ന ഉർഫി ജാവേദിൻ്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ശ്രദ്ധിക്കപ്പെടുകയാണ്, വില റോക്കറ്റ് പോലെ ഉയരുന്ന തക്കാളി കാതിൽ ആഭരണമായി അണിഞ്ഞുള്ള ഉർഫിയുടെ ചിത്രമാണ് അവർ തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചിരിക്കുന്നത്. View this post on Instagram A post shared by Uorfi (@urf7i)
Read More