നഗരത്തിലെ പൂർത്തിയാകാത്ത ഈജിപുര മേൽപ്പാലത്തിൽ ലൈറ്റുകൾ പ്രത്യക്ഷപ്പെട്ടു; സമൂഹമാധ്യമത്തിൽ ‘പൊങ്കാലയിട്ട്’ നെറ്റിസൺസ്

ബെംഗളൂരു: രണ്ടുവർഷമായി മുടങ്ങിക്കിടന്ന നഗരത്തിലെ ഈജിപുര മേൽപ്പാലം നിർമാണം വീണ്ടും ചൂടുള്ള ചർച്ചയാകുന്നു. 2017ൽ നിർമാണം തുടങ്ങിയെങ്കിലും പദ്ധതി പൂർത്തിയാകാത്തതിനാൽ മേൽപ്പാലം സോഷ്യൽ മീഡിയയിൽ പലപ്പോഴും പ്രചരിക്കുന്ന തമാശകൾക്ക് ഇടയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

പണി പൂർത്തിയാകാതെ കിടക്കുന്ന ബെംഗളൂരുവിലെ ഈജിപുര മേൽപ്പാലത്തിന്റെ മുകളിൽ അടുത്തിടെ കുറച്ച് വിളക്കുകൾ കണ്ടതിന് ശേഷമാണ് മേൽപ്പാലം വീണ്ടും വാർത്തകളിൽ ഇടം നേടിയത്.

ഈജിപുര ഫ്‌ളൈഓവർ തൂണിന്റെ മുകളിൽ ലൈറ്റ് കണ്ടതോടെ പാലം യഥാർത്ഥത്തിൽ എന്തിനാണ് നിർമിക്കുന്നത് എന്ന കാര്യത്തിൽ നെറ്റിസൺസ് അമ്പരന്നു. സോഷ്യൽ മീഡിയയിൽ ഇജിപുര മേൽപ്പാലം നിറഞ്ഞിരിക്കുകയാണ്.

ഈജിപ്പുരയെ മടിവാളയുമായി ബന്ധിപ്പിക്കുന്ന മേൽപ്പാലത്തിന്റെ നിർമ്മാണം കുറച്ചുകാലമായി പണിതീരാതെ കിടക്കാൻ തുടങ്ങിയിട്ട്. എന്നാൽ പാലം പണി പൂർത്തിയാക്കുന്നതിനായി പൗരസമിതി ഇതിനകം തന്നെ നിരവധി ടെൻഡറുകൾ ക്ഷണിച്ചിട്ടുണ്ട്.

ഫ്‌ളൈഓവർ തൂണുകളിൽ വിളക്കുകൾ സ്ഥാപിച്ചിരിക്കുന്ന ചിത്രം നെറ്റിസൺമാരെ ഈ മേൽപ്പാലത്തിന്റെ ഭാവിയെക്കുറിച്ച് തമാശ നിറഞ്ഞ നിരവധി ഊഹങ്ങൾക്ക് ജീവൻകൊടുക്കാൻ വഴിവെച്ചു. ഇജിപുര മേൽപ്പാല തൂണുകൾക്ക് മുകളിൽ റസ്റ്റോറന്റ് നിർമിക്കുമെന്ന് ഒരു നെറ്റിസൺ അവകാശപ്പെട്ടത്. എന്നാൽ ‘ലോകത്തിലെ ഏറ്റവും ചെലവേറിയ വിളക്ക് തൂണായിരിക്കും ഇത്’ എന്നാണ് മറ്റൊരു ഉപയോക്താവ് പോസ്റ്റിൽ കമന്റ് ചെയ്തു.

അർണവ് ഗുപ്ത എന്ന ടെക്കി ആവട്ടേ മേൽപ്പാലത്തിലെ വിളക്കുകളുടെ ചിത്രം പങ്കുവെച്ച് എഴുതി മേൽപ്പാലം ഒരിക്കലും നിർമ്മിക്കപ്പെടാത്തതിനാൽ ഞങ്ങൾ ഇപ്പോൾ തൂണുകൾ വിളക്ക് തൂണുകളായി ഉപയോഗിക്കുന്നുവെന്നാണ് എന്നാൽ അർണവ് പങ്കുവെച്ച ചിത്രത്തോട് നെറ്റിസൺസ് പരിഹാസത്തോടെയാണ് പ്രതികരിച്ചത്. എന്നിങ്ങനെ വ്യത്യസ്തമായ നിരവധി പോസ്റ്റുകളാണ് ഇജിപുര മേൽപ്പാലത്തെ പറ്റി ഇപ്പോൾ ട്വിറ്ററിൽ നിറയുന്നത് .

തുടക്കത്തിൽ, ഈ നാലുവരി മേൽപ്പാലം 2.5 കിലോമീറ്റർ ടെൻഡർ കൊൽക്കത്ത ആസ്ഥാനമായുള്ള കൺസ്ട്രക്ഷൻ സ്ഥാപനമായ സിംപ്ലക്സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനാണ് നൽകിയത് എന്നാൽ നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടും അത് ഒന്നിലധികം സമയപരിധി നഷ്ടപ്പെടുത്തുകയും പണി പൂർത്തിയാകാത്തതിനാൽ രണ്ട് നോട്ടീസ് നൽകുകയും ചെയ്തു. 2017 മേയിൽ നിർമ്മാണം ഏറ്റെടുത്ത് 30 മാസത്തെ സമയപരിധി 2019 നവംബറിൽ അവസാനിച്ചപ്പോൾ ഏതുവരെയുംപണികൾ പൂർത്തിയായിട്ടില്ല, ഇതുവരെ പദ്ധതിയിൽ 42.83% മാത്രമാണ് പൂർത്തിയായത്.

മേൽപ്പാലം സ്ഥിതി ചെയ്യുന്ന നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയും ഗതാഗത മന്ത്രിയുമായ രാമൻലിംഗ റെഡ്ഡി ഒരു വർഷത്തിനുള്ളിൽ മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയാക്കുമെന്ന് അടുത്തിടെ പറഞ്ഞിരുന്നു.

2022 മാർച്ചിൽ, 148 കോടി രൂപ ബജറ്റിൽ പദ്ധതി പൂർത്തിയാക്കാൻ പുതിയ കരാറുകാരെ കണ്ടെത്താൻ ബിബിഎംപി ടെൻഡർ വിളിച്ചതിനാൽ പദ്ധതി രണ്ടുവർഷമായി മുടങ്ങിക്കിടക്കുകയാണ്. പൂർത്തിയാകാത്ത ഈജിപുര മേൽപ്പാലം പൂർത്തീകരിക്കാൻ 180 കോടിയോളം രൂപ ആവശ്യമായതിനാൽ കരാറുകാരാരും പദ്ധതി ഏറ്റെടുക്കുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us