‘ഉമ്മൻചാണ്ടി ചത്തു പോയി, അതിന് ഞങ്ങൾ എന്ത് ചെയ്യണം’ അധിക്ഷേപിച്ച് നടൻ വിനായകൻ ; നടനെതിരെ പരാതി 

കോഴിക്കോട്: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് നടൻ വിനായകന്റെ ലൈവ്. ‘ആരാണ് ഈ ഉമ്മൻചാണ്ടി, ഉമ്മൻചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കെയാണ് ഫേസ്ബുക്ക് ലൈവിലൂടെ വിനായകൻ ചോദിച്ചത്. എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന് എന്നും വിനായകൻ വിഡിയോയിൽ പറയുന്നുണ്ട്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ താരം പോസ്റ്റ് പിൻവലിച്ചിരുന്നു. അതിനകം വ്യാപകമായി തന്നെ വി​ഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കപ്പെട്ടിരുന്നു.…

Read More

എംകെ സ്റ്റാലിന്റെ ബെംഗളൂരു സന്ദർശനം: എതിർപ്പുമായി ബിജെപി രംഗത്ത്

ബെംഗളൂരു: പ്രതിപക്ഷ നേതാക്കളുടെ സംയുക്ത യോഗത്തിനായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കർണാടക സന്ദർശിച്ചത് ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) കർണാടക, തമിഴ്‌നാട് വിഭാഗങ്ങളിൽ നിന്ന് എതിർപ്പിന് കാരണമായി. മേക്കേദാതു പദ്ധതിയെ തമിഴ്‌നാട് സർക്കാർ എതിർത്തിട്ടും സ്റ്റാലിന് കോൺഗ്രസ് പാർട്ടി ഊഷ്മളമായ സ്വീകരണം നൽകിയതിൽ കർണാടക ബിജെപി ആശങ്ക ഉയർത്തി. മേക്കേദാതു പദ്ധതിക്ക് സംസ്ഥാനം നൽകിയ പിന്തുണയെ തുടർന്ന് കർണാടക സന്ദർശനം നടത്തിയ സ്റ്റാലിനെ വിമർശിച്ച് തമിഴ്‌നാട് ബി.ജെ.പി സോഷ്യൽ മീഡിയയിൽ #GoBackStalin എന്ന ഹാഷ്‌ടാഗിന് വൻ സ്വീകരയതയാണ് ലഭിച്ചത്. കർണാടകയിലെ കനകപുര താലൂക്കിലെ…

Read More

ബൈക്ക് അപകടത്തിൽ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: മൈസൂരുവിൽ ബൈക്ക് പകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. മഞ്ചേരി വട്ടപ്പറമ്പിൽ സാദിഖലിയുടെ മകൻ ശിഹാബ് റഹ്മാൻ (26) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി മൈസൂരു റിങ് റോഡിന് സമീപത്തായിരുന്നു അപകടം. സുഹൃത്തുക്കളുമായി 4 ബൈക്കുകളിൽ ബെംഗളൂരുവിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. ഹംപിൽ തട്ടി നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് ശിഹാബ് തെറിച്ച് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഷിഫാന് പരിക്കേറ്റു. കെആർ നഗർ ട്രാഫിക് പൊലീസ് കേസെടുത്തു. മാതാവ്: സാജിത

Read More

സെൽഫി എടുക്കുന്നതിനിടെ കടലിൽ വീണ യുവാവ് മുങ്ങി മരിച്ചു

ബെംഗളൂരു: ഉടുപ്പി ട്രാസി-മറവന്തെ ബീച്ചിൽ യുവാവ് മുങ്ങി മരിച്ചു. ഗഡഗ് സ്വദേശി പി.എം.പീർ നഡഫ് (21) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം കൂട്ടുകാരായ സിറാജ്, സിദ്ധപ്പ എന്നിവർക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു പീർ. കരയോട് ചേർന്ന് കുളിക്കും മുമ്പേ പാറപ്പുറത്ത് കയറി മൂവരുടെയും സെൽഫി എടുക്കുന്നതിനിടെ പീർ തെന്നി കടലിൽ വീഴുകയായിരുന്നു. ശക്തമായ തിരയിൽ കാണാതായ യുവാവിനായി പോലീസ്, അഗ്നിശമന സേന, സാമൂഹിക പ്രവർത്തകൻ ഇബ്രാഹിം ഗംഗോളിയും സംഘവും, നീന്തൽ വിദഗ്ധൻ ദിനേശ് ഖാർവിയും സംഘവും രാത്രി മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ബുധനാഴ്ച കച്ചുഗോഡയയിൽ…

Read More

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി വീഡിയോ പ്രചാരണം; രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

വംശീയ കലാപം നടക്കുന്ന മണിപ്പൂരില്‍ നിന്ന് കേള്‍ക്കുന്നത് മനസാക്ഷിയെ നടുക്കുന്ന വാര്‍ത്തകള്‍.. സ്ത്രീകളെ നഗ്നരാക്കി നടത്തി വീഡിയോ പ്രചാരണം.ഇത് ഭരണഘടനാ ദുരുപയോഗമെന്ന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍ പെട്ട രണ്ട് സത്രീകളെ അക്രമികള്‍ നഗ്‌നരാക്കി നടത്തുകയും അവരെ പീഡനത്തിരയാക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. സാമുദായിക കലഹങ്ങളുടെ മേഖലയില്‍ സ്ത്രീകളെ ഒരു ഉപകരണമായി ഉപയോഗിക്കുന്നുവെന്നും ഏറ്റവും വലിയ ഭരണഘടനാ ദുരുപയോഗമാണിതെന്നും കോടതി വിമര്‍ശിച്ചു. സര്‍ക്കാര്‍ ഇടപെടാനും നടപടിയെടുക്കാനും സമയമായെന്ന് സുപ്രീം കോടതി…

Read More

തമിഴ്‌നാടുമായി വെള്ളം പങ്കിടാനുള്ള അവസ്ഥയിലല്ല സംസ്ഥാനം ഇപ്പോൾ; കർണാടക മന്ത്രി

ബെംഗളൂരു: കർണാടകയെ അലട്ടുന്ന ജലക്ഷാമം ഉയർത്തിക്കാട്ടി, അയൽ സംസ്ഥാനമായ തമിഴ്‌നാടിന് കാവേരി ജലം വിട്ടുനൽകാൻ കഴിയില്ലെന്ന് സംസ്ഥാന കൃഷിമന്ത്രിയും മണ്ഡ്യ ജില്ലയുടെ ചുമതലയുമുള്ള എൻ.ചെലുവരയ്യസ്വാമി പറഞ്ഞു. ജൂലൈയിൽ അനുവദിച്ച ജലവിഹിതം അനുവദിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യത്തെ അഭിസംബോധന ചെയ്ത മന്ത്രി കാവേരി നദീതട പ്രദേശങ്ങൾ നേരിടുന്ന ജലക്ഷാമ പ്രശ്‌നങ്ങളിൽ ചൂണ്ടിക്കാട്ടി. പതിവ് പോലെ കർണാടകയിൽ നിന്ന് വെള്ളം വിട്ടുനൽകണമെന്ന് തമിഴ്‌നാട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, കുടിക്കാൻ പോലും വെള്ളമില്ലാതായപ്പോൾ എങ്ങനെ അവർക്ക് വെള്ളം തുറന്നുവിടും? വിഷയം ചർച്ച ചെയ്യാൻ ഉടൻ യോഗം ചേരുമെന്നും മന്ത്രി ചെലുവരയ്യസ്വാമി…

Read More

റാപ്പിഡോ ബൈക്ക് ഡ്രൈവർക്ക് മർദനം; പിന്നിൽ ഓട്ടോ തൊഴിലാളികൾ എന്ന് സംശയം

ബെംഗളൂരു: റാപ്പിഡോ ബൈക്ക് ടാക്സി ഡ്രൈവറെ മൂന്നംഗ സംഘം മർദിച്ച ശേഷം മൊബൈൽ ഫോൺ മോഷ്ടിച്ചതായി പരാതി. കൊത്തന്നൂർ സ്വദേശി ചന്ദനാണ് മർദനമേറ്റത്. കോഗിലു മെയിൻ റോഡിലെ ബെലഹള്ളി ക്രോസിലാണ് സംഭവം. യാത്രക്കാരനെ കയറ്റാൻ പോകുന്നതിനിടെ സ്കൂട്ടറിൽ എത്തിയ സംഘം ചന്ദനെ തടഞ്ഞു. ബൈക്ക് ടാക്സികളുടെ പ്രവർത്തനം ഓട്ടോ സർവീസിനെ ബാധിച്ചതായി ആരോപിച്ച മർദിക്കുകയായിരുന്നു. ചന്ദന്റെ പക്കലുണ്ടായിരുന്ന ഹെൽമെറ്റ് പിടിച്ചു വാങ്ങി അത് ഉപയോഗിച്ചായിരുന്നു ആക്രമണം. ഫോട്ടോകോപ്പി കടയിലെ ജീവനക്കാരനായ താൻ സാമ്പത്തിക പ്രതിസന്ധി കാരണം ബൈക്ക് ടാക്സി സർവീസിലേക്ക് കടന്നതിന്റെ ആദ്യ ദിവസമാണ്…

Read More

1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദിവ്യ സ്പന്ദന; ഹോസ്റ്റൽ ബോയ്സ് വാണ്ടഡ്’ സിനിമ റിലീസ് അനിശ്ചിതത്വത്തിൽ

ബെംഗളൂരു: തന്റെ അനുവാദമില്ലാതെ ഫോട്ടോകളും ദൃശ്യങ്ങളും ഉപയോഗിച്ചതിന് ‘ ഹോസ്റ്റൽ ഹുഡുഗാരു ബേകഗിദ്ദരേ ‘ എന്ന സിനിമയുടെ അണിയറ പ്രവർത്തകർക്ക് എതിരെ പരാതിയുമായി നടിയും മുൻ എം.പിയുമായ ദിവ്യ സ്പന്ദന രംഗത്തെത്തി. നഷ്ടപരിഹാരമായി 1 കോടി രൂപ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. ഇതോടെ നിതിൻ കൃഷ്ണ മൂർത്തി സംവിധാനം ചെയ്ത സിനിമയുടെ നാളെ നടത്താൻ ഇരുന്ന റിലീസ് അനിശ്ചിതത്വത്തിലായി. ഒരാഴ്ച മുൻപ് പുറത്ത് ഇറങ്ങിയ സിനിമയുടെ ട്രെയ്ലറിൽ ഉൾപ്പെടെ ദിവ്യ പ്രത്യക്ഷപ്പെട്ടിരുന്നു. നടൻ ഋഷഭ്‌ ഷെട്ടി അതിഥി വേഷത്തിൽ എത്തുന്ന ചിത്രം നടൻ രക്ഷിത്…

Read More

മംഗളുരു സ്വദേശി സൗദി ജയിലിൽ: നിയമ സഹായം നൽകണമെന്ന് കർണാടക ഹൈക്കോടതി

സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന മംഗളുരു സ്വദേശിയുടെ നിയമസഹായം സംബന്ധിച്ച് കർണാടക ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് മറുപടി തേടി. ജയിലിൽ കഴിയുന്ന വ്യക്തിക്ക് അപ്പീലിൽ ഇഷ്ടമുള്ള അഭിഭാഷകനെ നിയമിക്കാൻ അവസരം നൽകുമോയെന്നും ഇക്കാര്യത്തിൽ സർക്കാർ സഹായിക്കുമോയെന്നും കോടതി കേന്ദ്രത്തോട് ആരാഞ്ഞു. സൗദി അറേബ്യയിലെ പ്രാദേശിക നിയമങ്ങളുടെ അധികാരപരിധിയെക്കുറിച്ചും ഇന്ത്യയിൽ നിന്നുള്ള അന്വേഷണ റിപ്പോർട്ട് അവിടെയുള്ള കോടതികളിൽ സമർപ്പിക്കാനാകുമോയെന്നും വിവരങ്ങളും തേടിയിട്ടുണ്ട്. ഇന്ത്യയിലെ പോലീസ് അന്വേഷണം പൂർത്തിയാകുന്നതുവരെ അപ്പീൽ സൗദി അറേബ്യയിൽ പരിഗണിക്കുന്നത് മാറ്റിവയ്ക്കാൻ ഇന്ത്യൻ നയതന്ത്ര അപേക്ഷ നൽകാനാകുമോയെന്നും കോടതി ചോദിച്ചു. തുടർന്ന് ഹർജി…

Read More

നഗരത്തിൽ നിന്നും കേരളത്തിലേക്ക് ലഹരി ഒഴുകുന്നു; വിതരണ സംഘത്തിലെ രണ്ട് പ്രധാന പ്രതികൾ പിടിയിൽ

തൃശൂർ: ലഹരി വിതരണ സംഘത്തിലെ രണ്ട് പ്രധാന പ്രതികൾ കുന്നംകുളത്ത് പിടിയിലായി. തൃശ്ശൂര്‍ അഞ്ഞൂർ സ്വദേശികളായ ശരത്ത്, ശ്രീജിത്ത് എന്നിവരെയാണ് കുന്നംകുളം പോലീസും സിറ്റി ലഹരി വിരുദ്ധ സ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്. എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ ബംഗളുരുവിൽ നിന്നും എത്തിച്ചു നൽകുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായവര്‍ എന്ന് പോലീസ് അറിയിച്ചു.. കഴിഞ്ഞ ദിവസങ്ങളിലായി കുന്നംകുളം മേഖലയിൽ പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയ പ്രതികളെ ചോദ്യം ചെയ്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും പോലീസ് കണ്ടെത്തിയത്. ബംഗളുരുവിൽ നിന്ന് വൻതോതിൽ കൊണ്ടുവരുന്ന അതിമാരക സിന്തറ്റിക്…

Read More
Click Here to Follow Us