സംസ്ഥാനത്തെ രണ്ടാമത്തെ ഒമിക്രോൺ രോഗി വീണ്ടും പോസിറ്റീവ്

ബെംഗളൂരു : സൗത്ത് ബെംഗളൂരുവിലെ സർക്കാർ ആശുപത്രിയിലെ അനസ്‌തറ്റിസ്റ്റായ 47 കാരനായ ഇന്ത്യയിലെ രണ്ടാമത്തെ ഒമിക്രോൺ രോഗിക്ക് ആർടി-പിസിആർ പരിശോധനയിൽ വീണ്ടും പോസിറ്റീവ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളിൽ ആർടി-പിസിആർ ടെസ്റ്റിൽ രണ്ടുതവണ നെഗറ്റീവാകുന്നത് വരെ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യില്ലെന്ന് അധികൃതർ അറിയിച്ചു.

ബൗറിംഗ് ഹോസ്പിറ്റലിൽ, ഡോക്ടറെ അദ്ദേഹത്തിന്റെ മൂന്ന് സഹപ്രവർത്തകർക്കൊപ്പം  പരിശോധന നടത്തി. ഒരു വാസ്കുലർ സർജൻ, ഒരു കാർഡിയോതൊറാസിക് സർജൻ, ഒരു അനസ്തെറ്റിസ്റ്റ് എന്നിവരും ഉൾപ്പെടുന്നു. 51, 47, 32 വയസ്സുള്ളവരാണ് ഇവർ.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ

ആശുപത്രിയിലെ ഒരേ വാർഡിലാണ് നാലുപേരും കഴിയുന്നത്. പുനഃപരിശോധനയിൽ മൂവരുടെയും പരിശോധനാ ഫലം നെഗറ്റീവായെങ്കിലും അനസ്‌തെറ്റിസ്റ്റിന്റെ ഫലം പോസിറ്റീവായി. എന്നിരുന്നാലും, റീടെസ്റ്റ് ഉയർന്ന വൈറൽ ലോഡ് കാണിച്ചില്ല. അദ്ദേഹത്തിന്റെ സഹപ്രവർത്തകരെ ചൊവ്വാഴ്ച ഡിസ്ചാർജ് ചെയ്യാൻ കഴിയുമെന്ന് ആശുപത്രിയിലെ നോഡൽ ഓഫീസർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ
[masterslider id="10"]

Related posts