കേരളത്തിൽ വരുന്ന അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത: ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ വരുന്ന അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. ജൂലൈ 24ന് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് .

Read More

മണിപ്പൂര്‍ വിഷയം: പാര്‍ലെമെന്റ് ഇന്നും പ്രക്ഷുബ്ധമാകാന്‍ സാധ്യത

മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലെമെന്റ് ഇന്നും പ്രക്ഷുബ്ധമാകാന്‍ സാധ്യത. വിഷയത്തില്‍ അടിയന്തര ചര്‍ച്ച വേണമെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യം. വര്‍ഷകാല സമ്മേളനം തുടങ്ങി രണ്ടാം ദിവസവും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചിരുന്നു. വിഷയം ചര്‍ച്ച ചെയ്യാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും നടത്തുന്ന പ്രതിഷേധം അനാവശ്യമാണെമന്നാരോപിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മറുപടി പറയുമെന്നും ചര്‍ച്ചയുടെ തീയതി സ്പീക്കര്‍ നിശ്ചയിക്കുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചിട്ടുണ്ട്. അതേസമയം വിഷയത്തില്‍ പ്രധാനമന്ത്രി തന്നെ മറുപടി പറയണമെന്ന നിലപാടില്‍…

Read More

വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചയാൾ പിടിയിൽ

ബെംഗളൂരു: പാരീസിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചതിന് 29 കാരനായ യുവാവിനെതിരെ ബംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് പോലീസ് കേസെടുത്തു. ജൂലൈ 15നായിരുന്നു സംഭവം എയർ ഫ്രാൻസ് 194 വിമാനത്തിന്റെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെഐഎ) ലാൻഡ് ചെയ്യാൻ നാല് മണിക്കൂർ ബാക്കിയുള്ളപ്പോളാണ് വെങ്കട്ട് മോഹിത്ത് പിൻ ഭാഗത്തെ ഇടതുവശത്തെ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ചത് തുടർന്ന് എയർക്രാഫ്റ്റ് ക്രൂ അംഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, എയർക്രാഫ്റ്റ് റൂൾസ് 1937 ലെ സെക്ഷൻ 29, ഐപിസി സെക്ഷൻ 336 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത…

Read More

പകൽ കൊള്ളയുമായി സ്വകാര്യ ബസ് ഉടമകൾ: ഓണ യാത്ര ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തി

bus stand

ബെംഗളൂരു: ഓണത്തിന് ഒരു മാസം ബാക്കി നിൽക്കെ സ്വകാര്യ ബസുകളുടെ നിരക്കുകൾ കുതിച്ചുയരുന്നു. തിരക്ക് കൂടുതൽ ഉള്ള ഓഗസ്റ്റ് 25ന് എറണാകുളത്തേക്ക് എസി മൾട്ടി ആക്‌സിൽ സ്ലീപ്പർ ബസിൽ 3500 മുതൽ 3700 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ജൂണിൽ ബുക്കിങ് ആരംഭിക്കുമ്പോൾ എറണാകുളത്തേക്ക് എസി മൾട്ടി ആക്‌സിൽ സ്ലീപ്പർ ബസിൽ 1800 – 2200 രൂപ വരെയായിരുന്നു ടിക്കറ്റ് നിരക്ക്. കൂടുതൽ ബസുകളിൽ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതോടെയാണ് ടിക്കറ്റ് നിരക്ക് ഉയർത്തിയിരിക്കുന്നത്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളിലും കാര്യമായ…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പുരോഹിതനെ പൊലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ശിവമോഗ ജില്ലയിലെ ഒരു സ്വകാര്യ കോളജ്‌ പ്രിൻസിപ്പൽ കൂടിയായ വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്രാൻസിസ് ഫെർണാണ്ടസ് എന്ന വൈദികനാണ് അറസ്റ്റിലായത്. ബയോളജി ക്ലാസ് പഠിപ്പിക്കുന്ന ഫ്രാൻസിസ് തന്നെ ലൈംഗികമായി ഉപദ്രവിച്ചതായി രണ്ടാം പ്രീ-യൂണിവേഴ്‌സിറ്റി കോളേജ് (പിയുസി) വിദ്യാർത്ഥിനി ആരോപിച്ചതായി പോലീസ് പറഞ്ഞു. വിദ്യാർത്ഥി ബുധനാഴ്ച വൈകുന്നേരം ആത്മഹത്യയ്ക്ക് ശ്രമിച്ചതായി മാധ്യമങ്ങൾ റിപ്പോർട് ചെയ്തിരുന്നു. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, ഫ്രാൻസിസിനെ കോടതിയിൽ ഹാജരാക്കിയതോടെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണം…

Read More

പെരുവഴിയിൽ ട്രാഫിക് പോലീസുകാരന് മർദനം സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: ട്രാഫിക് പോലീസുകാരനെ മർദിച്ച സംഭവത്തിൽ രണ്ടുപേരെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. സുലൈമാൻ, ഫഹദ് എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. ബാനസവാടി ട്രാഫിക് പിഎസിലെ ഒരു ട്രാഫിക് കോൺസ്റ്റബിളിന് തന്റെ ഡ്യൂട്ടി നിർവഹിക്കുന്നതിനിടെയാണ് മർദ്ദനമേറ്റതെന്ന് ട്രാഫിക് ജോയിന്റ് പോലീസ് കമ്മീഷണർ എം എൻ അനുചേത് ട്വീറ്റ് ചെയ്തു. സംഭവത്തിൽ പ്രതികൾക്ക് എതിരെ ക്രിമിനൽ കേസ് ബാനസ്വാഡി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുഖ്യപ്രതി പിടിയിലായി. കൂടുതൽ അന്വേഷണം തുടരുകയാണ്. https://twitter.com/accidental_cmo/status/1682023590206771201?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1682023590206771201%7Ctwgr%5Ed240e5a772bbf9e01e7ebca2ceff9daf7c7753ef%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.news9live.com%2Fcrime%2Fbengaluru-man-assaults-traffic-policeman-for-clamping-car-in-no-parking-zone-arrested-2221087 റിപ്പോർട്ടുകൾ പ്രകാരം ജൂൺ 11 ന് വൈകുന്നേരം 6 മണിയോടെ ഇരയായ ഉമേഷ്…

Read More

നന്ദിനി പാലിന്റെ വില കൂട്ടി; പുതുക്കിയ നിരക്ക് ഓഗസ്റ്റ് ഒന്നു മുതൽ: വിശദാംശങ്ങൾ

ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) ഉടൻ വില പരിഷ്കരിക്കാൻ തീരുമാനിച്ചതോടെ നന്ദിനി പാലിന് മൂന്ന് രൂപ വില കൂടുമെന്ന് കെഎംഎഫ് പ്രസിഡന്റ് ഭീമാ നായിക് പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യയും കെഎംഎഫ് പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. സാധാരണ നന്ദിനി ടോൺഡ് മിൽക്കിന് (നീല പാക്കറ്റ്) 39 രൂപയാണ് ഇപ്പോൾ വില. പുതിയ വില ഓഗസ്റ്റ് ഒന്നു മുതൽ നിലവിൽ വരുമെന്ന് സഹകരണവകുപ്പ് വൃത്തങ്ങൾ അറിയിച്ചു. കൂടാതെ പാലിന് മാത്രമേ വിലവർധന ബാധകമാകൂ. തൈര്, മറ്റ് ഉൽപന്നങ്ങൾ എന്നിവയുടെ വിലയിൽ മാറ്റമുണ്ടാകില്ലെന്നും…

Read More

കേരളത്തിലേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് ബസ് അടിച്ചു തകർത്തു;സംഭവം നടന്നത് ഇലക്ട്രോണിക് സിറ്റിക്ക് സമീപം.

ബെംഗളൂരു : നഗരത്തിൽ നിന്നും കേരളത്തിലെ കണിയാപുരത്തേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ഗജരാജ സ്ലീപ്പർ ബസിന് നേരെ യുവാക്കളുടെ അക്രമണം. ചില്ലുകളും വൈപ്പറുകളും ഹെഡ് ലൈറ്റുകളും അക്രമികൾ തല്ലിത്തകർത്തു. രാത്രി 8.20 ഓടെ ഇലക്ടോണിക് സിറ്റി മേൽപ്പാലം കഴിഞ്ഞതിന് ശേഷമാണ് അക്രമണം ഉണ്ടായത്. സൈഡ് നൽകിയില്ല എന്നാരോപിച്ചാണ് ബൈക്കിൽ എത്തിയ യുവാക്കൾ ആക്രമണം അഴിച്ചു വിട്ടത്. രാത്രി 7 മണിക്ക് മൈസൂരു സാറ്റലൈറ്റ് ബസ് സ്റ്റാൻ്റിൽ നിന്ന് യാത്രയാരംഭിച്ച ബസിൽ 40 ഓളം യാത്രക്കാർ ഉണ്ടായിരുന്നു. ആർക്കും അപകടത്തിൽ പരിക്കില്ല. KL 15 A,2397…

Read More

ബസിൽ ഛർദ്ദിച്ചതിന് പെൺകുട്ടിയെയും സഹോദരിയെയും തടഞ്ഞു വച്ച് കഴുകിച്ചതായി ആരോപണം 

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസിനുള്ളിൽ ഛർദ്ദിച്ചതിന് പെൺകുട്ടിയെയും സഹോദരിയെയും തടഞ്ഞുവച്ച് ബസ് കഴുകിയതായി ആക്ഷേപം. തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഡിപ്പോയിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. നെയ്യാറ്റിൻകര ഡിപ്പോയിലെ ആർ എൻ സി 105 -ാം നമ്പർ ചെമ്പൂർ- വെള്ളറട ബസിലാണ് ഛർദ്ദിച്ചത്. ഇതുകണ്ട് ഡ്രൈവർ ഇരുവരോടും കയർത്ത് സംസാരിച്ചു. ബസ് വെള്ളറട ഡിപ്പോയിൽ നിറുത്തിയപ്പോൾ ഇരുവരും ഇറങ്ങാൻ ശ്രമിക്കുമ്പോൾ ബസ് കഴികിയിട്ട് പോയാൽ മതി എന്ന് ഡ്രൈവർ പറയുകയായിരുന്നു. ഇതേത്തുടർന്ന് ഡിപ്പോയിലുണ്ടായിരുന്ന വാഷ്ബെയ്‌സിനിൽ നിന്ന് കപ്പിൽ വെള്ളമെടുത്ത് പെൺകുട്ടിയും സഹോദരിയും…

Read More

ഇനി ബിജെപിക്കൊപ്പം എന്ന് പ്രഖ്യാപിച്ച് ജെഡിഎസ്

ബെംഗളൂരു: ചർച്ചകൾക്കൊടുവിൽ ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ച് ജെഡിഎസ്. സംസ്ഥാനത്തെ ബിജെപിയുമായി ചേർന്ന് പ്രതിപക്ഷവുമായി പ്രവർത്തിക്കുമെന്ന് ജെഡിഎസ് നേതാവും മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു. സംസ്ഥാനത്ത് കിംഗ് മേക്കറായി അധികാരത്തിലെത്താമെന്ന പ്രതീക്ഷയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ജെഡിഎസിനു കൈവശമുള്ള സീറ്റുകൾ പോലും നഷ്ടമായിരുന്നു.  224 അംഗ നിയമസഭയിൽ 135 സീറ്റുകൾ നേടിയപ്പോൾ, ബിജെപിക്ക് 66, ജെഡിഎസിനു 19 എന്നിങ്ങനെയാണു ജയിക്കാനായത്. കോൺഗ്രസിന് സർക്കാരുണ്ടാക്കാൻ മികച്ച ഭൂരിപക്ഷം ലഭിച്ചതോടെ ജെഡിഎസിന്റെ സാധ്യത മങ്ങി. പ്രതിപക്ഷ പാർട്ടികളായ ബിജെപിയും ജെഡിഎസും സംസ്ഥാന താൽപര്യം മുൻനിർത്തി സഭയുടെ അകത്തും പുറത്തും…

Read More
Click Here to Follow Us