ഒബംഗളൂരു:ബാംഗ്ലൂർ മലയാളി വെൽഫയർ അസോസിയേഷൻ (BMWA ) ഓണാഘോഷം ‘നമ്മ ഓണം 2023’ (Namma Onam 2023) സെപ്റ്റംബർ മാസം 10 ന് നടത്തുന്നു.
ബന്നാർഘട്ട റോഡിലെ എ എം സി എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിലാണ് പരിപാടികൾ നടക്കുന്നത്.
രാവിലെ 8മണിക്ക് അത്തപ്പുക്കള മത്സരത്തോടെ തുടങ്ങുന്ന ഓണാഘോഷ പരിപാടിയിൽ, കലാപരിപാടികൾ, ഓണാസദ്യ, വടംവലി മത്സരം എന്നിവയും ഉണ്ടായിരിക്കും.
വൈകുന്നേരം 6.30 ന്, ചലച്ചിത്ര താരവും പിന്നണി ഗായകനുനായ വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.
അത്തപ്പുകള മത്സര വിജയികൾക്ക് 15000/-രൂപയും,രണ്ടും മൂന്നും സ്ഥാനക്കാർക്ക്,10000/-,5000/- രൂപയും വീതം സമ്മാനം നൽകുന്നതുമാണ്.
കൂടുതൽ വിവരങ്ങൾക്ക് 9945522298