കേരള ആർ.ടി.സി സ്വിഫ്റ്റ് ബസ് ആക്രമിച്ച പ്രതി അറസ്റ്റിൽ

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിൽ കേരള ആർ.ടി.സി സ്വിഫ്റ്റ് ബസ് ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ചന്ദപുര സ്വദേശി ഹേമന്തിനെയാണ് 27 പരപ്പന ആഗ്രഹാര പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്കൂട്ടറിന് സൈഡ് കൊടുത്തില്ലന്ന് ആരോപിച്ച് ഹേമന്ത് തിരുവനന്തപുരത്തേക്ക് ഉള്ള ഗജരാജ സ്ലീപ്പർ ബസ് തടഞ്ഞ് മുന്നിലെ ഗ്ലാസുകൾ ഹെഡ്ലൈറ്റും തകർത്തത്.

  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും

ബസിലെ സിസിടിവി ദൃശ്യങ്ങൾ കെഎസ്ആർ.ടി.സി ജീവനക്കാർ പോലീസിന് നൽകിയിരുന്നു. അപകടത്തെ തുടർന്ന് ബസിന്റെ ട്രിപ്പ്‌ മുടങ്ങി.

ഗ്ലാസും ലൈറ്റ്റുകളും തകർന്ന് 2 ലക്ഷം രൂപയും ബസിന്റെ ട്രിപ്പ്‌ മുടങ്ങി 1.2 ലക്ഷം രൂപയുടെയും നഷ്ടമാണ് കെഎസ്ആർ.ടി.സിയ്ക്ക് ഉണ്ടായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts