കർഷക കുടുംബത്തിന് ജാക്ക്പോട്ട്; തക്കാളി വിറ്റത് 38 ലക്ഷം രൂപയ്ക്ക്

tomato market

ബെംഗളൂരു: കോലാറിലെ കർഷകകുടുംബം എ.പി.എം.സി മാർക്കറ്റിൽ ചൊവ്വാഴ്ച വിറ്റത് 38 ലക്ഷം രൂപയ്ക്ക് 2000 പെട്ടി തക്കാളി. ഒരു പെട്ടിക്ക് 1900 രൂപയ്ക്കാണ് പ്രഭാകർ ഗുപ്തയും സഹോദരങ്ങളും തങ്ങളുടെ ഉൽപ്പന്നങ്ങൾ വിറ്റത്. 15 കിലോയുള്ള തക്കാളിക്ക് ചൊവ്വാഴ്ച പരമാവധി 2200 രൂപയും ബുധനാഴ്ച ഇതേ പെട്ടിക്ക് 1800 രൂപയുമാണ് ലഭിച്ചത്.

കോലാർ ജില്ലയിലെ ബേതമംഗലയിലെ 40 ഏക്കറിലുള്ള ഫാമിൽ 40 വർഷമായി ഗുപ്തയും സഹോദരങ്ങളും പച്ചക്കറി കൃഷി ചെയ്യുന്നത്. രാസവളങ്ങളെയും കീടനാശിനികളെയും കുറിച്ച് നല്ല അറിവുള്ളതിനാൽ നല്ലയിനം പച്ചക്കറികളാണ് കുടുംബം വിളയിച്ചതെന്ന് പ്രഭാകറിന്റെ സഹോദരൻ സുരേഷ് പറഞ്ഞു.

  പുതിയ തട്ടിപ്പുസംഘം രം​ഗത്ത്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർ ജാഗ്രതൈ, വീഡിയോ വൈറൽ, അന്വേഷണം തുടങ്ങി പൊലീസ്

രണ്ട് വർഷം മുമ്പ് 15 കിലോയുള്ള തക്കാളിക്ക് 800 രൂപ ലഭിച്ചതാണ് ഗുപ്ത കുടുംബത്തിന് ഇതുവരെ ലഭിച്ച ഏറ്റവും മികച്ച വില.

രാജ്യത്തെ തക്കാളിയുടെ രണ്ടാമത്തെ വലിയ മാർക്കറ്റാണ് കോലാർ എപിഎംസി മാർക്കറ്റ്. 15 കിലോയുള്ള തക്കാളിക്ക് ചൊവ്വാഴ്ചത്തെ കൂടിയ വില 2200 രൂപയായിരുന്നു. പ്രതിദിനം 8,000 മെട്രിക് ടൺ തക്കാളിയാണ് കോലാറിൽ എത്തിച്ചിരുന്നത്. ഇപ്പോൾ 1000 മെട്രിക് തക്കാളി മാത്രമാണ് വിതരണം ചെയ്യുന്നതെന്ന് എപിഎംസി മാർക്കറ്റിലെ വ്യാപാരി സുധാകർ പറഞ്ഞു.

  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം

കൃഷിയിടങ്ങളിൽ തക്കാളി മോഷണം പോകുന്ന സംഭവങ്ങൾ വർധിച്ചതിനെ തുടർന്ന് കോലാറിലെ തക്കാളി കൃഷി ചെയ്യുന്ന കർഷകർ രാപ്പകൽ മുഴുവൻ കൃഷിയിടങ്ങളിൽ കാവൽ നിൽക്കുകയാണിപ്പോൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മക്കളെ അറിഞ്ഞ ജവാന് മോഡിഫിക്കേഷന്‍
[masterslider id="10"]

Related posts