ബെംഗളൂരു: സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ 21 പേർ മരിച്ചതായി റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു.
തീരദേശ, മലയോര മേഖലകളിലാണ് കൂടുതൽപ്പേർ മരിച്ചത്. മംഗളൂരുവിൽ ആറുപേരും ഉഡുപ്പിയിൽ നാലുപേരും ഉത്തരകന്നഡയിൽ മൂന്നുപേരും ആണ് മരിച്ചത്.
മണ്ണിടിച്ചിലിലും ഒഴുക്കിലുംപെട്ടാണ് കൂടുതൽപ്പേർ മരിച്ചത്. 40-ലധികം കന്നുകാലികൾ ചാവുകയും ഒട്ടേറെ വീടുകൾക്ക് കേടുപറ്റുകയും ചെയ്തു.
കേടുപാടുകളുണ്ടായ വീടുകൾക്ക് നഷ്ടപരിഹാരമായി 1.25 ലക്ഷം രൂപ നൽകുമെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഉഡുപ്പി, ദക്ഷിണകന്നഡ, ഉത്തരകന്നഡ, കുടക് തുടങ്ങിയ ജില്ലകളിൽ ശക്തമായി മഴപെയ്യുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.