ബെംഗളൂരു: പതിറ്റാണ്ടുകൾക്ക് ശേഷം ഒരു മലയാള നാടകം ബെംഗളൂരു പ്രഫഷണൽ നാടക വേദിയിൽ അരങ്ങേറുകയാണ്.
ഈ വരുന്ന ജൂലായ് 22, 23 തീയതികളിൽ വൈറ്റെഫീൽഡിലെ ജാഗ്രിതി തിയേറ്ററിൽ വച്ചാണ് “തുഷാഗ്നി” എന്ന മലയാള നാടകം അരങ്ങേറുന്നത്.
വേൾഡ് മലയാളി ഫെഡറഷന്റെ ആർട്ട് ആൻഡ് കൾചാറൽ ഫോറമാണു മലയാള നാടക ചരിത്രത്തിന്റെ പ്രൌഡിയും മഹിമയും നഗരത്തിലെ മറ്റു നാടക കലസ്വാദകർക്കു വേണ്ടി അനാവരണം ചെയ്യുന്നത്.
നാടകങ്ങൾ ധാരാളമായി അരങ്ങേറുന്ന, നഗരത്തിലെ പ്രഫഷണൽ തിയേറ്റർ നാടക തട്ടകത്തിൽ മലയാളത്തിലുള്ള നാടക പരീക്ഷണങ്ങൾ അധികം കണ്ടു വരാറില്ല.
മറ്റെല്ലാ ഭാഷകളിലും നാടകങ്ങൾ അരങ്ങു കീഴടക്കുമ്പോൾ, മലയാളിയുടെ കലാ സംസ്കാരത്തിന്റെ ഭാഗമായ നാടകകല ഈ നഗരത്തിൽ അൽപ്പം തിളക്കം മങ്ങിക്കിടക്കുന്നു.
ഈ സാഹചര്യത്തിലാണ് നാടക വേദികളിൽ സവിശേഷ പ്രാധാന്യമുള്ള ജാഗ്രിതി തിയറ്ററിൽ തുഷാഗ്നി എന്ന മലയാള നാടകം അരങ്ങേറുന്നത്
ശ്രീ.അനിൽ രോഹിത് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ നാടകം വേദിയിൽ എത്തിക്കുന്നത് ബാംഗ്ലൂർ വേൾഡ് മലയാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിലുള്ള ആർട്സ് ആൻഡ് കൾച്ചറൽ ഫോറമാണ്.
ജൂലൈ മാസം 22,23 തീയതികളിൽ ആണ് നാടകം അരങ്ങേറുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപ് “അന്തിത്തോറ്റം” എന്ന ഇതേ രചയിതാവിന്റെ നാടകം സിങ്കപ്പൂരിൽ സിങ്കപ്പൂർ കൈരളി കലാ സമിതി വിജയകരമായി അവതരിപ്പിച്ചു പ്രശംസ നേടിയിരുന്നു.
പതിനാറോളം അഭിനേതാക്കൾ രംഗത്തെത്തുന്ന നാടകത്തിനു സംഗീതം പകരുന്നത് ഗൗതം – ദിൽരാജ് എന്നിവരാണ്.
വെളിച്ച വിതാനങ്ങൾ ഒരുക്കുന്നത് തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ അദ്ധ്യാപകനായ ശ്രീ ഷൈമോനാണ്.
കേരള സർക്കാരിന്റെ ഭാഷമയൂരം പുരസ്കാര ജേതാവായ മലയാളം മിഷൻ കോർഡിനേറ്റർ ശ്രീ. ദാമോദരൻ തെയ്യാടി മാതുവായി അരങ്ങിലെത്തുന്നു.
മണികണ്ഠൻ അമ്പൂരി നീലാണ്ടനായും ബിജിത്ത് കുമാരനായും വേഷമിടുന്നു. ഇംഗ്ലീഷ് സബ്ടൈറ്റിലോടെയാണ് നാടകം രംഗത്തെത്തുന്നത്. അതുകൊണ്ട്, നാടക പ്രേമിയായ നിങ്ങളുടെ അന്യ ഭാഷാ സുഹൃത്തിയെയും ഒപ്പം കൂട്ടാം.
ടിക്കറ്റുകൾ ബുക്ക്മൈഷോ വഴി റിസർവ് ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്, 9513300101, 90713602026 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.