മെറ്റയുടെ പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റഫോമായ ത്രെഡ്സ് ഇന്ന് മുതല്‍; ത്രെഡ്സ് പ്ലേസ്റ്റോറിലും ആപ്‌സ്റ്റോറിലും ലഭ്യം

Meta social media Threads

കാത്തിരിപ്പുകള്‍ക്ക് വിരമാമായി ഡിജിറ്റില്‍ ലോകത്ത് മറ്റൊരു തരംഗം സൃഷ്ടിക്കാന്‍ മെറ്റയുടെ പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റഫോമായ ത്രെഡ്സ് ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. ത്രെഡ്സിന്റെത് തികച്ചും സൗജന്യ സേവനമായിരിക്കും.

ഒപ്പം ട്വിറ്ററിനെപോലെ ഉപയോക്താക്കള്‍ക്ക് കാണാവുന്ന പോസ്റ്റുകളുടെ എണ്ണത്തില്‍ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. ഇന്‍സ്റ്റഗ്രാമുമായി ബന്ധിപ്പിച്ചുള്ള പ്രവര്‍ത്തനമായതിനാല്‍ ജനപ്രീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് ത്രെഡ്സിന് പുതിയ ലോഗിന്‍ ഐഡിയോ സൈന്‍ അപ്പുകളോ ആവശ്യമില്ല. ത്രെഡ്സ് നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുമായി ലിങ്ക് ചെയ്യാന്‍ സാധിക്കും. ഇന്‍സ്റ്റാഗ്രാമില്‍ ത്രെഡ്സ് എന്ന് സെര്‍ച് ചെയ്ത് ത്രെഡ്സിലേക്ക് കടക്കാം.

  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി

ത്രെഡ് പോസ്റ്റുകള്‍ നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സുമായി പങ്കിടാം. ട്വിറ്ററിന് സമാനമായ ഡാഷ്ബോര്‍ഡ് ആണ് ത്രെഡിനും.ത്രെഡ്സ് വെബിലും പ്ലേസ്റ്റോറിലും ആപ്‌സ്റ്റോറിലും ലഭ്യമാണ്. മെറ്റയുടെ നിലവിലുള്ള പ്രൈവസി പോളിസി തന്നെയാകും ത്രെഡ്സിനും.

ആക്ടിവിറ്റി പബ് എന്ന സോഷ്യല്‍ നെറ്റ്വര്‍ക്കിങ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും പുതിയ ആപ്പെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത ഇരുട്ടിൽ പാലത്തിന് താഴെ തിരച്ചിൽ; ബെംഗളൂരു എക്സ്പ്രസ് വേയ്ക്ക് സമീപം കണ്ടെത്തിയത് രണ്ട് ജീവനറ്റ ശരീരങ്ങൾ: ദുരന്തമായി ക്ലൈന്റിന്റെ ബെൻസിലെ യാത്ര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത
[masterslider id="10"]

Related posts