ടി നർസിപൂർ അപകടം: മരണസംഖ്യ 11 ആയി

ബെംഗളൂരു: ടി നർസിപൂർ-കൊല്ലെഗൽ റോഡിൽ കുർബുർ ഗ്രാമത്തിന് സമീപം സ്വകാര്യ ബസും ടൊയോട്ട ഇന്നോവയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ 24കാരൻ ചികിത്സയ്ക്കിടെ മരിച്ചു. സന്ദീപ് (24) ആണ് മരിച്ചത്. തിങ്കളാഴ്ചയുണ്ടായ ദാരുണമായ അപകടത്തിൽ മരിച്ച 10 പേരിൽ ഇയാളുടെ അച്ഛനും അമ്മയും ഉൾപ്പെട്ടിരുന്നു.

Read More

സിനിമ മുഴുവൻ കാണാതെ റിവ്യൂ ; സന്തോഷ് വർക്കിക്കു നേരെ തിയേറ്ററിൽ കയ്യേറ്റം 

കൊച്ചി: ആറാട്ട് സിനിമയുടെ റിവ്യു പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ വൈറലായ സന്തോഷ് വർക്കിനു നേരെ തിയറ്ററിൽ കയ്യേറ്റ ശ്രമം. കൊച്ചി വനിത–വിനീത തിയറ്ററിലാണ് ഒരുകൂട്ടം ആളുകൾ സന്തോഷിനെ മർദിക്കാൻ ശ്രമിച്ചത്. രണ്ടിനു പുറത്തിറങ്ങിയ ‘വിത്തിൻ സെക്കൻഡ്സ്’ എന്ന സിനിമയുടെ റിവ്യൂവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നായിരുന്നു സംഘർഷം. സിനിമ മുഴുവൻ കാണാതെ സന്തോഷ് മോശം അഭിപ്രായം പറഞ്ഞെന്നാരോപിച്ചായിരുന്നു തർക്കം.സന്തോഷ് വർക്കുകൾ നേരേ കയ്യേറ്റം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി. വിജയൻ സംവിധാനം ചെയ്ത ചിത്രമാണ് ‘വിത്തിൻ സെക്കൻഡ്സ്’. സുധീർ കരമന,…

Read More

സെക്‌സിനെ കായിക ഇനമായി അംഗീകരിച്ച് ഈ രാജ്യം: സെക്‌സ് ചാമ്പ്യൻഷിപ്പ് ജൂൺ 8 ന് ആരഭിക്കും

സെക്‌സിനെ കായിക ഇനമായി അംഗീകരിച്ചിരിക്കുകയാണ് യൂറോപ്യന്‍ രാജ്യമായ സ്വീഡന്‍. കൂടാതെ സെക്‌സിനെ ഒരു കായിക ഇനമായി രജിസ്റ്റർ ചെയ്ത ശേഷം ജൂണ്‍ എട്ടിന് ഒരു സെക്‌സ് ചാമ്പ്യൻഷിപ്പിന് കൂടി ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്ന ആദ്യ രാജ്യമായി മാറിയിരിക്കുകയാണ് സ്വീഡൻ. സ്വീഡിഷ് സെക്‌സ് ഫെഡറേഷൻ പരിപാടി സംഘടിപ്പിക്കുമെന്നാണ് റിപ്പോർട്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. സെക്‌സ് ചാമ്പ്യൻഷിപ്പ് ആഴ്ചകളോളം നീണ്ടുനിൽക്കും, അതിൽ പങ്കെടുക്കുന്നവർ ഓരോ ദിവസവും ആറ് മണിക്കൂർ മത്സരിക്കണമെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു. ദിവസത്തിലെ വ്യത്യസ്ത മത്സരങ്ങളില്‍ ഓരോരുത്തര്‍ക്കും 45 മിനിറ്റ് മുതല്‍…

Read More

അഞ്ചിന പദ്ധതികളിൽ രണ്ടെണ്ണം സ്ത്രീകൾക്ക് കരുത്തുപകരാൻ ; സ്ത്രീകളെ പോക്കറ്റിലാക്കി കോൺഗ്രസ് സർക്കാർ

ബെംഗളൂരു: സംസ്ഥാനത്ത് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ പ്രഖ്യാപിച്ച അഞ്ചിന പദ്ധതികളിൽ രണ്ടെണ്ണം സ്ത്രീകളെമാത്രം ലക്ഷ്യമിട്ടാണ്. ലോക്‌സഭാ സ്ത്രീകളെ കൈയിലെടുക്കുകയാണ് കോൺഗ്രസ്. ക്ഷേമ പദ്ധതികളുടെ ഭാഗമായി സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഇനിമുതൽ കർണാടകത്തിനുള്ളിൽ എവിടേക്ക് സഞ്ചരിക്കാനും സർക്കാർ ട്രാൻസ്പോർട്ട് ബസുകളിൽ സ്ത്രീകൾക്ക് ടിക്കറ്റെടുക്കേണ്ടതില്ല. ബി.പി.എൽ.-എ.പി.എൽ. വ്യത്യാസമില്ലാതെ വീട്ടമ്മമാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാസം നൽകാൻപോകുന്നത് 2000 രൂപ.എന്നിങ്ങനെ സ്ത്രീകൾക്ക് സാമൂഹികമായി കരുത്തുപകരുന്നതാണ് രണ്ട് പ്രഖ്യാപനങ്ങളും. സ്ത്രീകൾക്ക് സൗജന്യ ബസ്‌യാത്ര അനുവദിക്കുന്ന ശക്തി പദ്ധതിയിൽ എ.സി., സ്ലീപ്പർ (എ.സി.യും നോൺ എ.സി.യും) മറ്റ് ലക്ഷ്വറി…

Read More

ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: : മൈസൂരുവിലെ വിവിധയിടങ്ങളിൽ ശനിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് ചാമുണ്ഡേശ്വരി വൈദ്യുതി വിതരണ കോർപ്പറേഷൻ അറിയിച്ചു. കൃഷ്ണമൂർത്തിപുരം, നാനച്ചഹള്ളി പാളയ, ഗുണ്ടുറാവുനഗർ, കനകഗിരി, അശോകപുരം, സരസ്വതിപുരം, റെയിൽവേ വർക്ക്‌ഷോപ്പ്, മഹാദേവപുര, രമാഭായിനഗർ, ശ്രീരാമപുരം, ഗോരുർ, ജയനഗർ, കെ.ജി. കൊപ്പൽ, ശിവപുര, ദേവാലപുര ഹൊബ്ലി, അദിചുൻചനഗിരി റോഡ്, ജെ.പി. നഗർ, കൂവെംപുനഗർ, യാദഹള്ളി, രായനകെരെ നഞ്ചുമാളികെ സർക്കിൾ, ലക്ഷ്മിപുരം, വിദ്യാരണ്യപുരം, നാരായണശാസ്ത്രി റോഡ്, കാകരവാഡി, നാലബീഡി, ഹൊസകെരി, അഗ്രഹാര, ത്യാഗരാജ റോഡ്, ഇൻഡസ്ട്രിയൽ സബർബ്, വിശ്വേശ്വരനഗർ,  എന്നിവിടങ്ങളിലാണ്…

Read More

രാജ്യത്തെ നടുക്കി ഒഡീഷയിലെ ട്രെയിന്‍ ദുരന്തം: മരണം 233 ആയി-രക്ഷപ്പെട്ടവരിൽ 4 മലയാളികൾ

ഭുവനേശ്വർ: രാജ്യത്തെ നടുക്കി ഒഡീഷയിൽ വൻ ട്രെയിൻ ദുരന്തം. ഒഡീഷയിലെ ബാലസോറിലാണ് രാജ്യത്തെ നടുക്കിയ അപകടം. ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇതുവരെ  മണം 233 ആയി. പാളം തെറ്റിയവയിൽ പത്ത് ബോഗികളാണ് അപകടത്തിൽ പെട്ടത്. 900-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഏറ്റവുമൊടുവിൽ ലഭിക്കുന്ന വിവരം. ഇതിൽ പലരുടെയും നില ഗുരുതരമാണ്.  മരണസംഖ്യ ഉയര്‍ന്നേക്കും. രക്ഷാ പ്രവര്‍ത്തനം തുടരുന്നു. ഒഡീഷയിൽ അപകടത്തിൽപെട്ട കൊറമാണ്ഡൽ എക്സ്പ്രസിലെ യാത്രക്കാരായ നാലു തൃശൂർ സ്വദേശികൾ സുരക്ഷിതരെന്ന വിവരം ബന്ധുക്കൾക്ക് ലഭിച്ചു. കാരമുക്ക് വിളക്കുംകാൽ കോക്കാട്ട് രഘു, അന്തിക്കാട് പാന്തോട് കോലയിൽ…

Read More

സർക്കാരിന്റെ അഞ്ച് മുൻനിര ഗ്യാരണ്ടികൾ; ഗുണഭോക്താക്കൾ അറിഞ്ഞിരിക്കേണ്ടത്

ബെംഗളൂരു: അഞ്ച് മുൻനിര ഗ്യാരണ്ടികൾ അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഘട്ടം ഘട്ടമായി തന്റെ സർക്കാർ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.പദ്ധതികളെ കുറിച്ച ഗുണഭോക്താക്കൾ അറിയേണ്ടത് കഴിഞ്ഞ മാസത്തെ വൈദ്യുതി ബില്ലിന്റെ ശരാശരി കണക്കാക്കി 10% കൂടി ആനുകൂല്യം നൽകിയാണ് വീട് ഒന്നിന് 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഗ്രിഹജ്യോതി പദ്ധതിക്കുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. ജൂലൈ വരെയുള്ള കുടിശിക അടച്ചു തീർക്കണം. ഗൃഹലക്ഷ്മി പദ്ധതി പ്രകാരം ഗൃഹനാഥകൾക്ക് പ്രതിമാസം 2000 രൂപ വീതം ആനുകൂല്യം ലഭിക്കുന്നതിന് ഇവരുടെ ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരണങ്ങൾ…

Read More

അഞ്ച് മുൻനിര ഗ്യാരണ്ടികൾ മൂന്ന് മാസത്തിനുള്ളിൽ നടപ്പാക്കും; മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: : അഞ്ച് മുൻനിര ഗ്യാരണ്ടികൾ നടപ്പിലാക്കുന്നതിനുള്ള സമ്മർദ്ദം വർദ്ധിക്കുന്നതിനിടയിൽ അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഘട്ടം ഘട്ടമായി തന്റെ സർക്കാർ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 53,000-61,000 കോടി രൂപ സമാഹരിക്കേണ്ടതിനാൽ ധനമന്ത്രി കൂടിയായ സിദ്ധരാമയ്യയ്ക്ക് കടുത്ത സാമ്പത്തിക വെല്ലുവിളി അവതരിപ്പിച്ചുകൊണ്ട് വെള്ളിയാഴ്ച പദ്ധതികളുടെ നടത്തിപ്പിന് മന്ത്രിസഭ പച്ചക്കൊടി കാട്ടി.ഗൃഹജ്യോതി, ഗൃഹ ലക്ഷ്മി, അന്ന ഭാഗ്യ, ശക്തി, യുവ നിധി എന്നിവ നടപ്പു സാമ്പത്തിക വർഷം നടപ്പാക്കുമെന്ന് സിദ്ധരാമയ്യ കോൺഗ്രസിനെ അധികാരത്തിലെത്തിച്ച ഉറപ്പുകളെ കുറിച്ച് പ്രത്യേക മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ച ശേഷം നിറഞ്ഞ…

Read More

200 യൂണിറ്റ് വൈദ്യുതി സൗജന്യം; തിയ്യതി അറിയിച്ച് മുഖ്യമന്ത്രി 

ബെംഗളൂരു: തെരഞ്ഞെടുപ്പിന് മുമ്പ് വാഗ്ദാനം ചെയ്ത അഞ്ച് ഗ്യാരന്റികളും നടപ്പാക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഗ്യാരന്‍റി 1 – ഗൃഹജ്യോതി – ആദ്യത്തെ 200 യൂണിറ്റ് സൗജന്യ വൈദ്യുതി എല്ലാ കുടുംബങ്ങള്‍ക്കും .വാഗ്ദാനം നടപ്പിലാക്കിത്തുടങ്ങുന്നത് ജൂലൈ 1 മുതല്‍. 199 യൂണിറ്റ് വരെ മാത്രം ഉപയോഗിച്ചവര്‍ക്ക് ബില്ലുണ്ടാകില്ല ഗ്യാരന്‍റി 2 – ഗൃഹലക്ഷ്മി – തൊഴില്‍ രഹിതരായ എല്ലാ വീട്ടമ്മമാര്‍ക്കും 2000 രൂപ വീതം നല്‍കും, ഇതിനായി അപേക്ഷ നല്‍കണം, ആധാര്‍ കാര്‍ഡും അക്കൗണ്ട് നമ്പറും സമര്‍പ്പിക്കണം. ഓണ്‍ലൈനായും അപേക്ഷ നല്‍കാം. സമയം…

Read More

ബ്ലാസ്റ്റേഴ്‌സ് അപ്പീൽ തള്ളി, 4 കോടി തന്നെ അടയ്ക്കണം

ന്യൂഡൽഹി: ആള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ പിഴ ശിക്ഷയില്‍ നിന്ന് മോചനം നേടാനാകാതെ കേരള ബ്ലാസ്‌റ്റേഴ്‌സ്. ബെംഗളൂരു എഫ് സിക്കെതിരായ ഐ എസ് എല്‍ പ്ലേ ഓഫ് മത്സരം പാതിവഴിയില്‍ നിര്‍ത്തി കളംവിട്ടതിന് ചുമത്തിയ പിഴ ശിക്ഷ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ അപ്പീല്‍ എ ഐ എഫ് എഫ് തള്ളി. നാല് കോടി രൂപ തന്നെ അടയ്ക്കണമെന്ന് അക്ഷയ് ജയ്റ്റ്ലി ചെയര്‍പേഴ്‌സണായ എ ഐ എഫ് എഫ് അപ്പീല്‍ കമ്മിറ്റി വ്യക്തമാക്കി. ബ്ലാസ്റ്റേഴ്‌സിന് നാല് കോടി രൂപ പിഴയും പരിശീലകന്‍ ഇവാന്‍ വുകോമനോവിചിന്…

Read More
Click Here to Follow Us