സർക്കാരിന്റെ അഞ്ച് മുൻനിര ഗ്യാരണ്ടികൾ; ഗുണഭോക്താക്കൾ അറിഞ്ഞിരിക്കേണ്ടത്

ബെംഗളൂരു: അഞ്ച് മുൻനിര ഗ്യാരണ്ടികൾ അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഘട്ടം ഘട്ടമായി തന്റെ സർക്കാർ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.പദ്ധതികളെ കുറിച്ച ഗുണഭോക്താക്കൾ അറിയേണ്ടത്

  • കഴിഞ്ഞ മാസത്തെ വൈദ്യുതി ബില്ലിന്റെ ശരാശരി കണക്കാക്കി 10% കൂടി ആനുകൂല്യം നൽകിയാണ് വീട് ഒന്നിന് 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഗ്രിഹജ്യോതി പദ്ധതിക്കുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. ജൂലൈ വരെയുള്ള കുടിശിക അടച്ചു തീർക്കണം.
  • ഗൃഹലക്ഷ്മി പദ്ധതി പ്രകാരം ഗൃഹനാഥകൾക്ക് പ്രതിമാസം 2000 രൂപ വീതം ആനുകൂല്യം ലഭിക്കുന്നതിന് ഇവരുടെ ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരണങ്ങൾ സഹിതം ഈ മാസം 15 മുതൽ ജൂലൈ 15 വരെ അപേക്ഷിക്കാം.
  • തൊഴിൽ രഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 3000 രൂപയും ഡിപ്ലോമക്കാർക്ക് 1500 രൂപയും ലഭിക്കുന്ന യുവനിധി പദ്ധതികൾക്കു 2022 – 23 ൽ പാസ്സായവർക്കാണ് അർഹത. 18 – 25 വരെ പ്രായക്കാർക്ക് അപേക്ഷിക്കാം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഭാര്യ വഞ്ചിച്ചു, മക്കൾക്ക് വേണ്ടി ഒരേ വീട്ടിൽ'; വൈറലായ യുവാവിന്റെ കുറിപ്പ് കുടുംബബന്ധങ്ങളിലെ വിശ്വസ്തതയെക്കുറിച്ച് ചർച്ചയാകുന്നു
  തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശമായ ‘കലാശക്കൊട്ട്’ ഒഴിവാക്കി പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് വീണ്ടും ഹിജാബ് വിവാദം; പരീക്ഷ എഴുതാൻ അനുമതി നിഷേധിച്ചെന്ന് പരാതി, അന്വേഷണത്തിന് ഉത്തരവ്
[masterslider id="10"]

Related posts

Click Here to Follow Us