അഞ്ചിന പദ്ധതികളിൽ രണ്ടെണ്ണം സ്ത്രീകൾക്ക് കരുത്തുപകരാൻ ; സ്ത്രീകളെ പോക്കറ്റിലാക്കി കോൺഗ്രസ് സർക്കാർ

ബെംഗളൂരു: സംസ്ഥാനത്ത് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ പ്രഖ്യാപിച്ച അഞ്ചിന പദ്ധതികളിൽ രണ്ടെണ്ണം സ്ത്രീകളെമാത്രം ലക്ഷ്യമിട്ടാണ്. ലോക്‌സഭാ സ്ത്രീകളെ കൈയിലെടുക്കുകയാണ് കോൺഗ്രസ്. ക്ഷേമ പദ്ധതികളുടെ ഭാഗമായി സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഇനിമുതൽ കർണാടകത്തിനുള്ളിൽ എവിടേക്ക് സഞ്ചരിക്കാനും സർക്കാർ ട്രാൻസ്പോർട്ട് ബസുകളിൽ സ്ത്രീകൾക്ക് ടിക്കറ്റെടുക്കേണ്ടതില്ല. ബി.പി.എൽ.-എ.പി.എൽ. വ്യത്യാസമില്ലാതെ വീട്ടമ്മമാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാസം നൽകാൻപോകുന്നത് 2000 രൂപ.എന്നിങ്ങനെ സ്ത്രീകൾക്ക് സാമൂഹികമായി കരുത്തുപകരുന്നതാണ് രണ്ട് പ്രഖ്യാപനങ്ങളും.

  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ

സ്ത്രീകൾക്ക് സൗജന്യ ബസ്‌യാത്ര അനുവദിക്കുന്ന ശക്തി പദ്ധതിയിൽ എ.സി., സ്ലീപ്പർ (എ.സി.യും നോൺ എ.സി.യും) മറ്റ് ലക്ഷ്വറി ബസുകൾ എന്നിവയൊഴികെയുള്ള എല്ലാ സർക്കാർ ബസുകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗതാഗത വകുപ്പിന്റെ മൊത്തം ബസുകളുടെ 94 ശതമാനം വരുമിത്. കർണാടകത്തിനകത്തുള്ള ദീർഘ ദൂരയാത്രകളും വനിതകൾക്ക് സൗജന്യമായിരിക്കും. യാത്ര ചെയ്യാനിഷ്ടപ്പെടുന്ന സ്ത്രീകൾക്ക് ഇത് വലിയ അനുഗ്രഹമാകും.

വീട്ടമ്മമാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാസം 2000 രൂപവീതം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതി വനിതകളെയും ഇതുവഴി പാവപ്പെട്ട കുടുംബങ്ങളെയും സാമ്പത്തികമായി ശാക്തീകരിക്കും. സ്ത്രീകളിൽ ആരാണ് കുടുംബനാഥയെന്ന് തീരുമാനിച്ച് അവർ പദ്ധതിക്കായി അപേക്ഷ നൽകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആധാർ കർഡും ബാങ്ക് അക്കൗണ്ട് നമ്പറും ഉൾപ്പെടെ ഓൺലൈനായും അപേക്ഷിക്കാൻ സൗകര്യമുണ്ടാകും. ബി.പി.എൽ.-എ.പി.എൽ. വ്യത്യാസമില്ലാതെയാണ് പദ്ധതി നടപ്പാക്കുക. സാമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കുന്നവർക്കും പദ്ധതിവഴി സഹായം ലഭിക്കും.

  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ
[masterslider id="10"]

Related posts