യാത്രക്കാർ ജാഗ്രതെ: ട്രാഫിക് ചട്ടം ലംഘിച്ചാൽ പിടി വീഴും പോക്കറ്റ് നിറക്കാൻ ഇറങ്ങി ട്രാഫിക് പൊലീസ്

ബെംഗളൂരു: അനധികൃതമായി വാഹനം പാർക്ക് ചെയ്യുന്നവർക്ക് എതിരെ ട്രാഫിക് പൊലീസ് നടപടി കർശനമാക്കി. ഇക്കൊല്ലം മേയ് വരെ റജിസ്റ്റർ ചെയ്തത് 4,93,730 കേസുകളാണ്. ഇതിൽ നടപ്പാതകൾ കയ്യേറി പാർക്ക് ചെയ്തതിനു മാത്രമായി റജിസ്റ്റർ ചെയ്തത് 28,544 കേസുകളും നടപ്പാതകളിലൂടെ വാഹനമോടിച്ചതിനു 3100 കേസുകളും ഉൾപ്പെടുന്നു. നഗര നിരത്തുകളിലെ അപകടങ്ങളിൽ മരിക്കുന്നവരിൽ വലിയൊരു പങ്കും കാൽനട യാത്രക്കാരാണെന്നണ് കണക്ക്. അനധികൃത പാർക്കിങ്ങും നടപ്പാതകളിലൂടെയുള്ള ഡ്രൈവിങ്ങുമാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. അടുത്തിടെ തുറന്ന മാറത്തഹള്ളി അടിപ്പാതയിൽ നിയമം ലംഘിച്ചുള്ള പാർക്കിങ് തുടർച്ചയായ ഗതാഗത കുരുക്കിനു കാരണമായിരുന്നു. തുടർന്ന്…

Read More

അന്തമില്ലാതെ നീണ്ട് നഗരത്തിലെ പാർക്കിങ് പ്രശ്നം; ഒരു ഗുണവും ഇല്ലാതെ മൾട്ടി ലവൽ പാർക്കിങ് സൗകര്യം

ബെംഗളൂരു: നഗരത്തിലെ പാർക്കിങ് പ്രശ്നം പരിഹരിക്കാൻ കൂടുതൽ മൾട്ടി ലവൽ പാർക്കിങ് കേന്ദ്രങ്ങൾ തുടങ്ങണമെന്ന ആവശ്യം കണ്ടില്ലെന്നു നടിച്ച് ബിബിഎംപി. നടപ്പാതകളിലും മറ്റും അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗതാഗത കുരുക്കിനും അപകടങ്ങൾക്കും വഴിയൊരുക്കുന്നതായുള്ള പരാതി വ്യാപകമാണ്. ഇതോടെയാണു നഗരത്തിൽ കുറച്ചു സ്ഥലത്തായി കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യാനാകുന്ന മൾട്ടി ലവൽ പാർക്കിങ് കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന് ട്രാഫിക് പൊലീസ് ബിബിഎംപിയോട് ആവശ്യപ്പെട്ടത്. അതെസമയം ഗാന്ധി നഗറിലെ ഫ്രീഡം പാർക്കിൽ 80 കോടി രൂപ ചെലവഴിച്ച് നിർമിച്ച മൾട്ടി ലവൽ പാർക്കിങ് കേന്ദ്രം പൊതുജനങ്ങൾക്കു തുറന്നു…

Read More

ഇതുപോലെ കള്ളം പറയുന്ന പ്രധാനമന്ത്രിയെ ഇതുവരെ കണ്ടിട്ടില്ല: മോദിക്ക് എതിരെ ആഞ്ഞടിച്ച് സിദ്ധരാമയ്യ

ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തന്റെ നാൽപ്പത് വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ ഒരു പ്രധാനമന്ത്രിയും കള്ളം പറയുന്നതായി കണ്ടിട്ടില്ലെന്നും പറഞ്ഞു. കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പരാജയപ്പെടുത്തി ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുക എന്നതാണ് ഓരോ കോൺഗ്രസ് പ്രവർത്തകന്റെയും ഉത്തരവാദിത്തമെന്ന് മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു, “എന്റെ 40 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ ഒരിക്കലും കള്ളം പറയുന്ന ഒരു പ്രധാനമന്ത്രിയെ ഞാൻ കണ്ടിട്ടില്ല. 2014 ൽ അദ്ദേഹം (മോദി) ജനങ്ങളുടെ…

Read More

കന്നഡ നടൻ സൂരജിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്; വലതുകാൽ മുറിച്ചുമാറ്റാൻ നിർദേശിച്ച് ഡോക്ടർ

ബെംഗളൂരു: കന്നഡ ചലച്ചിത്ര നിർമ്മാതാവ് പരേതയായ പാർവതമ്മ രാജ്കുമാറിന്റെ അനന്തരവനും നടനുമായ സൂരജിന് ചാമരാജനഗർ ജില്ലയിലെ ഗുണ്ട്‌ലുപേട്ട് താലൂക്കിലെ ബേഗൂർ ഹോബ്ലിയിൽ ചിക്കുണ്ടിക്ക് സമീപം ഉണ്ടായ അപകടത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്നാണ് സൂചന. സൂരജിനെ ചികിത്സയ്ക്കായി മൈസൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലതുകാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഡോക്ടർമാരുടെ ഉപദേശപ്രകാരം ഇയാളുടെ കാലിന്റെ ഒരു ഭാഗം മുറിച്ചുമാറ്റിയതായി കുടുംബ വൃത്തങ്ങൾ അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ഇപ്പോൾ ചികിത്സയിലാണ്. സുരാജിന്റെ ബൈക്കിൽ ടിപ്പർ ലോറി കൂട്ടിയിടിച്ചതാണ് അപകടം ഉണ്ടായത്. പാർവതമ്മ രാജ്കുമാറിന്റെ…

Read More

വിവിധ സ്ഥലങ്ങളിലെത്തിച്ച് കെട്ടിയിട്ട് ബലമായി ബലാത്സംഗം; ഒടുവിൽ യുവതി വിവസ്ത്രയായി ഇറങ്ങിയോടി; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: യുവതിയെ ബലമായി വാഹനത്തിൽ കയറ്റി കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റിൽ. ആറ്റിങ്ങൽ അവനവൻ ചേരി സ്വദേശി കിരണാണ് അറസ്റ്റിലായത്. പ്രതി യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി മർദ്ദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു എന്നാണ് പരാതി. മർദ്ദനവും പീഡനവും കിരൺ മൊബൈലിൽ ചിത്രീകരിച്ചിരുന്നു. പ്രതിയും യുവതിയും മുൻപ് മറ്റൊരു സ്ഥാപനത്തിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ആ സമയത്ത് പല തവണ പ്രതിയുടെ വിവാഹവാഗ്ദാനം യുവതി നിരസിച്ചിരുന്നു. ഇന്നലെ രാത്രി യുവതി മറ്റൊരു സുഹൃത്തുമായി കഴക്കൂട്ടത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു. ആ സമയത്താണ് പ്രതി…

Read More

ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയിലുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

യഥാക്രമം കൊപ്പൽ സ്വദേശികളായ മണി, കോലാർ സ്വദേശികളായ ഇരുപത് വയസ്സുള്ള ജനാർദൻ എന്നിവരാണ് മരിച്ചത്. ഇരുചക്രവാഹനത്തിന്റെ മുൻഭാഗം അപകടത്തിൽ തകർന്നു. അപകടമുണ്ടാക്കിയ മറ്റൊരു വാഹനം തിരിച്ചറിയാൻ ട്രാഫിക് പോലീസിന് കഴിഞ്ഞിട്ടില്ലെങ്കിലും ഇരുചക്രവാഹനം മറികടക്കുന്നതിനിടെ പിന്നിൽ നിന്ന് മറ്റൊരു വാഹനത്തിൽ ഇടിച്ചതാകാമെന്നാണ് സംശയിക്കുന്നത്. എക്‌സ്പ്രസ് വേയിൽ സിസിടിവി ക്യാമറകൾ ഇല്ലാത്തത് മറ്റൊരു വാഹനം തിരിച്ചറിയുന്നതിൽ പോലീസിന് വെല്ലുവിളിയാണ്. മദ്ദൂരിനടുത്ത് ഗെജ്ജലഗെരെയിലുണ്ടായ അപകടത്തിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന മൂന്ന് പേർ മരിച്ച് ഒരാഴ്ച തികയുന്നതിന് മുമ്പാണ് ഇ മരണം. ഡ്രൈവർമാർ റോഡ് സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നതിനാൽ എക്‌സ്‌പ്രസ് വേയിൽ…

Read More

സോഫ്റ്റ്‌വെയർ എഞ്ചിനീയറെ പൂട്ടിയിട്ട് കാമുകിയും മറ്റ് അഞ്ച് പേരും ചേർന്ന് കൊള്ളയടിച്ചു

ബെംഗളൂരു: നഗരത്തിൽ ജോലി ചെയ്യുന്ന 32 കാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ കാമുകിയും മറ്റ് അഞ്ച് പേരും ചേർന്ന് കൊള്ളയടിച്ചു. ചിക്കബെല്ലാപുര ജില്ലയിലെ നന്ദി ഹിൽസിനടുത്തുള്ള റിസോർട്ടിലേക്ക് കാമുകി ഭാവന റെഡ്ഡിയാണ് വിജയ് സിംഗിനെ ക്ഷണിച്ചത്. ഭാവനയും മറ്റ് അഞ്ച് പേരും ചേർന്ന് വിജയിയെ മൂന്ന് ദിവസത്തോളം മുറിയിൽ പൂട്ടിയിട്ട് പണം തട്ടാൻ പീഡിപ്പിക്കുകയായിരുന്നു. പീഡിപ്പിക്കുക വഴി വിജയ് 21 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തുവെന്നാണ് പ്രതികൾ പറയുന്നത്. ഇയാളുടെ കാർ, രണ്ട് ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ഒരു സ്വർണ ചെയിൻ എന്നിവയും…

Read More

പരിശീലന വിമാനങ്ങൾക്ക് പ്രിയം കൃഷിഭൂമിയോട്: വിമാനം അടിയന്തരമായി കൃഷിഭൂമിയിൽ ഇടിച്ചിറക്കി

ബെംഗളൂരു: കലബുറഗി ജില്ലയിലെ ചിറ്റാപൂർ താലൂക്കിലെ ഒരു ഗ്രാമത്തിൽ ഒരു സ്വകാര്യ ഫ്ലൈറ്റ് ട്രെയിനിംഗ് അക്കാദമി നടത്തുന്ന രണ്ട് സീറ്റുള്ള പരിശീലന വിമാനം കൃഷിഭൂമിയിൽ അടിയന്തരമായി ഇടിച്ചിറക്കിയതായി പോലീസ് പറഞ്ഞു. സംഭവത്തിൽ ആളപായമോ വിമാനത്തിന് കാര്യമായ കേടുപാടുകളോ ഉണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു. ‘റെഡ്‌ബേർഡ് ഫ്ലൈറ്റ് ട്രെയിനിംഗ് അക്കാദമി’യുടെ ഉടമസ്ഥതയിലുള്ള പരിശീലന എയർക്രാഫ്റ്റ് ജില്ലയിലെ ചിറ്റാപൂർ താലൂക്കിലെ പീറ്റ് സിരൂർ ഗ്രാമത്തിന് സമീപമുള്ള കാർഷിക വയലിലാണ് അടിയന്തരമായി  ഇറക്കിയത്. ആഭ്യന്തര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ട്രെയിനർ വിമാനം ഏതാനും മിനിറ്റുകൾക്ക് ശേഷം സാങ്കേതിക തകരാറുകൾ ഉണ്ടായതായും…

Read More

പ്ലാറ്റ്‌ഫോം മാറി ട്രെയിൻ പോയി; ” പ്ലിങ് ” ആയി കാത്തുനിന്ന യാത്രക്കാർ

ബെംഗളൂരു: കലബുറഗി റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോം മാറ്റത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്കാൻ അധികൃതർ മറന്നതോടെ യാത്രക്കാർക്ക് ട്രെയിൻ നഷ്ടമായി. ഹുബ്ബള്ളി സെക്കന്തരാബാദ് എക്സ്പ്രസിലെ (17319 ) യാത്രക്കാരാണ് റെയിൽവേ അധികൃതരുടെ അനാസ്ഥയെ തുടർന്ന് ആശയക്കുഴപ്പത്തിലായത്. സ്ഥിരം എത്തുന്ന ഒന്നാം പ്ലാറ്റ്‌ഫോമിൽ ട്രെയ്‌നിനായി യാത്രക്കാർ കാത്തുനിന്നെങ്കിലും യാതൊരു മുന്നറിയിപ്പും കൂടാതെ ട്രെയിൻ മറ്റൊരു പ്ലാറ്റ്‌ഫോമിലൂടെ കടന്നുപോയി. പ്ലാറ്റ്‌ഫോം മാറ്റം സംബന്ധിച്ച് മുന്നറിയിപ്പ് നൽകാൻ അധികൃതരും മറന്നു. സ്റ്റേഷനിലെ ഡിസ്പ്ലേ ബോർഡുകളിലും പ്ലാറ്റ്‌ഫോം മാറ്റം സൂചിപ്പിച്ചില്ല. തെറ്റ് സംഭവിച്ചതായി സമ്മതിച്ച അധികൃതർ ഹുസൈൻ സാഗർ എക്സ്പ്രസിൽ 21701 ഇവർക്ക് യാത്ര…

Read More

സംസ്ഥാനത്തെ ആദ്യ തുരങ്ക റോഡ്; ഇനി ഈ ചുരത്തിൽ

ബെംഗളൂരു: സംസ്ഥാനത്തെ ആദ്യ തുരങ്ക റോഡ് ഷിറാഡി ചുരത്തിൽ നിർമിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി. മേഖലയിൽ പതിവായ വാഹനാപകടങ്ങൾക്കു പരിഹാരം കാണാനും ഒപ്പം യാത്ര സമയം ലഭിക്കാനും ഇത് സഹായിക്കും. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ട് അനുമതി തേടുമെന്നും അദ്ദേഹത്തെ പറഞ്ഞു. മംഗളുരു-സകലേഷ്പുര ദേശീയപാതയിലാണ് ഷിറാഡി ചുരം സ്ഥിതി ചെയ്യുന്നത്. യാത്രക്കാരുടെ സൗകര്യത്തിനും ഗതാഗത പ്രശ്‌നത്തിന് ശാശ്വതപരിഹാരത്തിനുമായാണ് ഷിരാഡി ചുരത്തിൽ തുരങ്കങ്ങളോടുകൂടിയ ഗതാഗത പാത നിർമിക്കാൻ ആലോചിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി പറഞ്ഞു. ജില്ലയിലെ സക്‌ലേഷ്പൂർ…

Read More
Click Here to Follow Us