സംസ്ഥാനത്തെ ആദ്യ തുരങ്ക റോഡ്; ഇനി ഈ ചുരത്തിൽ

ബെംഗളൂരു: സംസ്ഥാനത്തെ ആദ്യ തുരങ്ക റോഡ് ഷിറാഡി ചുരത്തിൽ നിർമിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി. മേഖലയിൽ പതിവായ വാഹനാപകടങ്ങൾക്കു പരിഹാരം കാണാനും ഒപ്പം യാത്ര സമയം ലഭിക്കാനും ഇത് സഹായിക്കും. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ട് അനുമതി തേടുമെന്നും അദ്ദേഹത്തെ പറഞ്ഞു. മംഗളുരു-സകലേഷ്പുര ദേശീയപാതയിലാണ് ഷിറാഡി ചുരം സ്ഥിതി ചെയ്യുന്നത്.

യാത്രക്കാരുടെ സൗകര്യത്തിനും ഗതാഗത പ്രശ്‌നത്തിന് ശാശ്വതപരിഹാരത്തിനുമായാണ് ഷിരാഡി ചുരത്തിൽ തുരങ്കങ്ങളോടുകൂടിയ ഗതാഗത പാത നിർമിക്കാൻ ആലോചിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി പറഞ്ഞു.

  മഞ്ഞ മെട്രോയിൽ കയറി ആരോഗ്യം വീണ്ടെടുക്കാം; ഐ.ഐ.എസ്.സി പഠനത്തിലെ വിവരങ്ങൾ!

ജില്ലയിലെ സക്‌ലേഷ്പൂർ താലൂക്കിൽ ദേശീയപാത എൻഎച്ച് 75ന്റെ പ്രവൃത്തി പരിശോധിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, മൊത്തം മുപ്പത് കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ടെന്നും അതിൽ 3.8 കിലോമീറ്റർ തുരങ്കം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

പത്തുകിലോമീറ്റർ പ്രദേശം വനസംരക്ഷണ നിയമത്തിന്റെ പരിധിയിലാണെന്നും ആന ഇടനാഴി ഉൾപ്പെടെയുള്ള മൃഗങ്ങളുടെ സഞ്ചാരത്തിന് ഭീഷണിയുണ്ടാകാതിരിക്കാൻ വനംവകുപ്പുമായി ആലോചിച്ച് പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

  ഒരു മാസത്തെ ശമ്പളം വെറും വാടകയ്ക്ക്! ബെംഗളൂരുവിലെ ഫ്ലാറ്റ് വാടകയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വൻ സംവാദം

വിശദമായ ആക്ഷൻ പ്ലാൻ ഇനിയും തയ്യാറാക്കാനുണ്ട്. ചിലയിടങ്ങളിൽ പ്രത്യേക വൺവേ ട്രാഫിക് റൂട്ട് ആക്കാനും നിർദേശമുണ്ട്. വളവുകൾ നിറഞ്ഞ പ്രദേശമായതിനാൽ നിരവധി അപകടങ്ങളാണ് ഇവിടെ സംഭവിക്കുന്നത്. ദേശീയപാത അതോറിറ്റിയുടെ നിർദേശപ്രകാരം പുതിയ പദ്ധതിയിലൂടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്
[masterslider id="10"]

Related posts