പിജിയിലെ പെൺകുട്ടികൾ കുളിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ യുവാവ് അറസ്റ്റിൽ

ബെംഗളൂരു: മഹാദേവപുര ഏരിയയിൽ പേയിംഗ് ഗസ്റ്റ് താമസസ്ഥലത്ത് സ്ത്രീകൾ കുളിക്കുന്നതിനിടെ രഹസ്യമായി ചിത്രീകരിച്ച 25 കാരൻ അറസ്റ്റിൽ.

മഹദേവപുരയിലെ വനിതാ പിജിക്ക് എതിർവശത്തുള്ള പുരുഷന്മാരുടെ പിജിയിലാണ് പ്രതി അശോകൻ താമസിച്ചിരുന്നത്. സ്‌ത്രീകൾ കുളിക്കുന്നത്‌ ചിത്രീകരിക്കാൻ വെന്റിലേഷൻ ദ്വാരം ഉപയോഗിച്ചെന്നാണ്‌ ആരോപണം. ജൂൺ 21 ന് സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ നാട്ടുകാർ ഇയാളെ കൈയോടെ പിടികൂടി പോലീസിൽ അറിയിക്കുകയായിരുന്നു.

  185-ൽ നിന്ന് വില 110 ലേക്ക് കുത്തനെ താഴോട്ട്; ബിയർ വില പകുതിയായി കുറഞ്ഞിട്ടും ഉപഭോക്താക്കൾ പറ്റിക്കപ്പെടുന്നത് എങ്ങനെ?

അശോകന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ, മൂന്നുനാലു മാസത്തിനിടെ ഇയാൾ പകർത്തിയ ഏഴു സ്‌ത്രീകൾ കുളിക്കുന്ന വീഡിയോകൾ പോലീസ് കണ്ടെത്തി.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 354 സി (വോയൂറിസം) പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. രഹസ്യമായി ചിത്രീകരിച്ച വീഡിയോകൾ ഉപയോഗിച്ച് ഇയാൾ സ്ത്രീകളെ ബ്ലാക്ക്‌മെയിൽ ചെയ്യുന്നുണ്ടോ എന്നറിയാൻ പോലീസ് നിലവിൽ കേസ് അന്വേഷിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ‘നാലവർ സംഘം’ ജൂൺ 4 മുതൽ മുന്നിലേക്ക്; ബെന്നാർഘട്ടയിലേക്ക് വിട്ടോളു
[masterslider id="10"]

Related posts