കന്നഡ നടൻ സൂരജിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്; വലതുകാൽ മുറിച്ചുമാറ്റാൻ നിർദേശിച്ച് ഡോക്ടർ

ബെംഗളൂരു: കന്നഡ ചലച്ചിത്ര നിർമ്മാതാവ് പരേതയായ പാർവതമ്മ രാജ്കുമാറിന്റെ അനന്തരവനും നടനുമായ സൂരജിന് ചാമരാജനഗർ ജില്ലയിലെ ഗുണ്ട്‌ലുപേട്ട് താലൂക്കിലെ ബേഗൂർ ഹോബ്ലിയിൽ ചിക്കുണ്ടിക്ക് സമീപം ഉണ്ടായ അപകടത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റു.

ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്നാണ് സൂചന. സൂരജിനെ ചികിത്സയ്ക്കായി മൈസൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലതുകാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഡോക്ടർമാരുടെ ഉപദേശപ്രകാരം ഇയാളുടെ കാലിന്റെ ഒരു ഭാഗം മുറിച്ചുമാറ്റിയതായി കുടുംബ വൃത്തങ്ങൾ അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ഇപ്പോൾ ചികിത്സയിലാണ്.

  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്

സുരാജിന്റെ ബൈക്കിൽ ടിപ്പർ ലോറി കൂട്ടിയിടിച്ചതാണ് അപകടം ഉണ്ടായത്. പാർവതമ്മ രാജ്കുമാറിന്റെ ഇളയ സഹോദരൻ എസ്എ ശ്രീനിവാസിന്റെ മകനാണ് 24 കാരനായ സൂരജ്.

മൈസൂരിലെ സരസ്വതിപുരം സ്വദേശിയാണ് സൂരജ്. തമിഴ്നാട്ടിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്ത ശേഷം മൈസൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ബേഗൂർ പോലീസ് കേസെടുത്തു.

  ബെംഗളൂരുവിലെ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്കെയ്സിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

നടൻ ശിവരാജ്കുമാറും ഭാര്യ ഗീതയും സംവിധായകൻ ചിന്നഗൗഡയും ബന്ധുക്കളും ആശുപത്രിയിലെത്തി സൂരജിന്റെ ആരോഗ്യവിവരങ്ങൾ ചോദിച്ചറിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്: മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കെതിരെ കേസെടുത്ത് ബെംഗളൂരു സൈബർ പോലീസ്
[masterslider id="10"]

Related posts