വിവിധ സ്ഥലങ്ങളിലെത്തിച്ച് കെട്ടിയിട്ട് ബലമായി ബലാത്സംഗം; ഒടുവിൽ യുവതി വിവസ്ത്രയായി ഇറങ്ങിയോടി; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: യുവതിയെ ബലമായി വാഹനത്തിൽ കയറ്റി കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റിൽ. ആറ്റിങ്ങൽ അവനവൻ ചേരി സ്വദേശി കിരണാണ് അറസ്റ്റിലായത്.

പ്രതി യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി മർദ്ദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു എന്നാണ് പരാതി. മർദ്ദനവും പീഡനവും കിരൺ മൊബൈലിൽ ചിത്രീകരിച്ചിരുന്നു.

പ്രതിയും യുവതിയും മുൻപ് മറ്റൊരു സ്ഥാപനത്തിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ആ സമയത്ത് പല തവണ പ്രതിയുടെ വിവാഹവാഗ്ദാനം യുവതി നിരസിച്ചിരുന്നു. ഇന്നലെ രാത്രി യുവതി മറ്റൊരു സുഹൃത്തുമായി കഴക്കൂട്ടത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു.

  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം

ആ സമയത്താണ് പ്രതി സ്ഥലത്തെത്തുന്നത്. യുവതി ബൈക്കിൽ കയറാൻ സമ്മതിക്കാത്തതിനെ തുടർന്ന് കിരൺ ആത്മഹത്യ ഭീഷണി മുഴക്കി. ശേഷം, ബൈക്കിൽ കയറിയ യുവതിയെ വെട്ടുകാട് എന്ന സ്ഥലത്തെത്തിച്ച് കിരൺ ക്രൂരമായി മർദിച്ചു. മർദ്ദനത്തിൽ പെൺകുട്ടിയുടെ ശരീരത്തിൽ മുറിവുണ്ടായി. തുടർന്ന്, മുറിവ് വൃത്തിയാക്കാമെന്നും പറഞ്ഞ് പ്രതി യുവതിയെ അനുനയിപ്പിച്ച് വീണ്ടും ബൈക്കിൽ കയറ്റി.

ഇവർ മുൻപ് പ്രവർത്തിച്ചിരുന്ന കൃഷി ഭവന്റെ അധീനതയിലുള്ള അഗ്രോ സെന്ററിലേക്ക് കൂട്ടികൊണ്ടു പോയി. ഇവിടെ വെച്ച് ഒരു രാത്രി മുഴുവൻ യുവതിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി. പുലർച്ചെ അഞ്ച് മണിയോടെ യുവതി അവിടെ നിന്നും രക്ഷപ്പെട്ട് വിവസ്ത്രയായി ഇറങ്ങി ഓടി.

  കാപ്പി, ചായ എന്നിവയുൾപ്പടെ ഭക്ഷണ വില വർധിപ്പിക്കാൻ ഒരുങ്ങി ഹോട്ടൽ ഉടമകൾ

സമീപവാസികൾ പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. യുവതി ഇറങ്ങി ഓടിയപ്പോൾ ഇയാൾ പിറകെ ഓടി വന്നെന്ന് ദൃക്സാക്ഷികൾ പറയുന്നത്. കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. ഗുരുതരമായി പരുക്കേറ്റ യുവതി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
[masterslider id="10"]

Related posts