കാത്തിരിപ്പ് നീളും; നമ്മ മെട്രോ കെ.ആർ. പുരം – ബയ്യപ്പനഹള്ളി പാത ഓഗസ്റ്റിൽ

ബെംഗളൂരു : നമ്മ മെട്രോ ബൈയ്യപ്പനഹള്ളി സ്റ്റേഷന്റെ നിർമാണം വൈകുന്നതിനെതിരെ തുടർന്ന് കെ.ആർ. പുരം – ബയ്യപ്പനഹള്ളി പാതയിലൂടെയുള്ള മെട്രോ സർവീസിന് തുടങ്ങുന്നതിനുള്ള കാത്തിരിപ്പ് നീളുന്നു. സിഗ്നൽ സംവിധാനത്തിന്റെ ക്രമീകരണം പൂർത്തിയാകാത്ത സാഹചര്യത്തിൽ രണ്ടുമാസംകൂടി കാത്തിരികേണ്ടിവരുമെന്നാണ് ബി.എം.ആർ.സി.എലിന്റെ നിലപാട്. നേരത്തേ ജൂലായ് മുതൽ പാതയിലൂടെ സർവീസ് തുടങ്ങുമെന്നാണ് അധികൃതർ പ്രഖ്യാപിച്ചിരുന്നത്. അപ്രതീക്ഷിതമായ ചില സാങ്കേതിക പ്രശ്നങ്ങളാണ് പ്രവൃത്തി നീളാനുള്ള കാരണമെന്ന് ബി.എം.ആർ.സി.എൽ. മാനേജിങ് ഡയറക്ടർ അൻജൂം പർവേസ് പറഞ്ഞു. സെപ്റ്റംബറോടെ പാതയിലൂടെയുള്ള സർവീസ് തുടങ്ങാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

  ഡി കെ ശിവകുമാർ മന്ത്രിസഭയിലെ 13 മന്ത്രിമാർക്ക് മുറികൾ അനുവദിച്ചു; രാമലിംഗ റെഡ്ഡിക്ക് വൻ നേട്ടം

നിലവിൽ പർപ്പിൾ ലൈനിലൂടെ വൈറ്റ് ഫീൽഡിലേക്ക് പോകേണ്ട യാത്രക്കാർ ബൈയ്യപ്പനഹള്ളിയിലിറങ്ങി ഒട്ടോയിലോ ബസിലോ കയറി കെ.ആർ. പുരം സ്റ്റേഷനിലെത്തിവേണം മെട്രോയാത്ര തുടരാൻ. സമയനഷ്ടവും ഇറങ്ങിക്കയറാനുള്ള ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടി ഒട്ടുമിക്കയാളുകളും ഈ പാതയിലൂടെയുള്ള യാത്ര ഒഴിവാക്കുന്നതാണ് പതിവ്. അതേസമയം, കെ.ആർ. പുരം മുതൽ വൈറ്റ് ഫീൽഡ് വരേയുള്ള പാതയിൽ യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടാകുന്നുണ്ട്.

ബൈയ്യപ്പനഹള്ളി-കെ.ആർ. പുരം പാതയിലെ സിഗ്നൽ സംവിധാനം ക്രമീകരിക്കുന്നതിന് മുന്നോടിയായി പർപ്പിൾ ലൈനിലെ മുഴുവൻ സിഗ്നൽ സംവിധാനവും പുനഃക്രമീകരിക്കേണ്ടതുണ്ട്. ഇത് താരതമ്യേന കൂടുതൽ സമയമെടുക്കുന്ന പ്രവൃത്തിയാണ്. ഇതിനൊപ്പം പുതിയ പാതയിലെ വൈദ്യുതി വിതരണ സംവിധാനത്തിന്റെ നിയന്ത്രണം ബൈയ്യപ്പനഹള്ളിയിലേക്ക് മാറ്റുകയുംവേണം. നിലവിൽ ഈ സംവിധാനം താത്‌കാലികമായി ക്രമീകരിച്ചിരിക്കുന്നത് ജ്യേതിപുര മെട്രോ സ്റ്റേഷനിലാണ്. പർപ്പിൾ ലൈനിന്റെ ഭാഗമായ ബൈയ്യപ്പനഹള്ളി മുതൽ കെ.ആർ. പുരം വരെയുള്ള പാതയുടെ നീളം 2.5 കിലോമീറ്റർ മാത്രമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു
[masterslider id="10"]

Related posts