ബെംഗളൂരു: അമേരിക്ക ആസ്ഥാനമായുള്ള വൈദ്യുതക്കാർ നിർമാണക്കമ്പനിയായ ടെസ്ലയെ നിർമാണപ്ലാന്റ് സ്ഥാപിക്കാൻ കർണാടകത്തിലേക്ക് ഔദ്യോഗികമായി ക്ഷണിച്ച് വ്യവസായമന്ത്രി എം.ബി. പാട്ടീൽ. ട്വീറ്റിലൂടെയാണ് സൗകര്യങ്ങളൊരുക്കാൻ കർണാടക തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചത്.
ടെക്നോളജിയുടെയും മാനുഫാക്ചറിങ്ങിന്റെയും ഹബ്ബായിമാറാനാണ് കർണാടകത്തിന്റെ ശ്രമമെന്നും ടെസ്ലയ്ക്കും സ്റ്റാർലിങ്ക് ഉൾപ്പെടെയുള്ള എലോൺ മസ്കിന്റെ മറ്റ് സംരംഭങ്ങൾക്കും പിന്തുണ നൽകാനും സൗകര്യങ്ങൾ ഒരുക്കാനും സർക്കാർ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
ഇന്ത്യയിൽ കാര്യമായി നിക്ഷേപമിറക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് ടെസ്ല ഇൻ കോർപ്പറേറ്റിന്റെ സി.ഇ.ഒ. ഇലോൺ മസ്ക് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. അമേരിക്കയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് എം.ബി. പാട്ടീലിന്റെ ട്വീറ്റ്.
#Karnataka: The Ideal Destination for #Tesla's Expansion into #India
As a #progressive state & a thriving hub of #innovation & #technology, Karnataka stands ready to support and provide the necessary facilities for Tesla and other ventures of @elonmusk, including #Starlink.… pic.twitter.com/XUBk4c1Cnw
— M B Patil (@MBPatil) June 23, 2023
കൂടാതെ #മാനുഫാക്ചറിംഗ് 5.0, അടുത്ത 2 പതിറ്റാണ്ടിലേക്ക് സംസ്ഥാനത്തെ മുന്നോട്ട് നയിക്കുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു. “ഇന്ത്യയിലെ കർണാടകയിൽ അതിന്റെ വലിയ സാധ്യതകളും കഴിവുകളുമുള്ള ഒരു പ്ലാന്റ് സ്ഥാപിക്കുമെന്ന് ടെസ്ല പരിഗണിക്കുകയാണെങ്കിൽ, അത് “ദി ഡെസ്റ്റിനേഷൻ” ആണെന്ന് ഞാൻ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ചയാണ് മോദി ടെസ്ലയെ കൂടാതെ ട്വിറ്റർ, സ്പേസ് എക്സ് എന്നിവയ്ക്ക് നേതൃത്വം നൽകുന്ന മസ്കിനെ കണ്ടത്. തന്റെ ഇലക്ട്രിക് കാർ കമ്പനി കഴിയുന്നത്ര വേഗത്തിൽ” ഇന്ത്യയിലേക്ക് എത്തിക്കാൻ നോക്കുകയാണെന്ന് ടെസ്ല സിഇഒ പറഞ്ഞിരുന്നു. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാൻ താൻ പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്പേസ് എക്സ് വികസിപ്പിച്ചെടുത്ത സാറ്റലൈറ്റ് അധിഷ്ഠിത ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് കൊണ്ടുവരാൻ താൻ പദ്ധതിയിടുകയാണെന്നും മസ്ക് പ്രദാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പറഞ്ഞിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.