മൈസൂരുവിൽ രാജ്യത്തെ ആദ്യ എൽ.ഇ.ഡി ഡോം പ്ലാനിറ്റോറിയം എത്തുന്നു

planatorium mysuru

ബെംഗളൂരു: രാജ്യത്തെ ആദ്യ എൽ.ഇ.ഡി ഡോം പ്ലാനിറ്റോറിയം മൈസൂരുവിൽ 2024-ഓടെ സജ്ജമാക്കും. കർണാടകയിലെ മൈസൂരു യൂണിവേഴ്‌സിറ്റിയിലാണ് എൽ.ഇ.ഡി ഡോം പ്ലാനിറ്റോറിയം നിർമ്മിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ആസ്‌ട്രോ ഫിസിക്‌സ് (ഐഐഎ) ആണ് പദ്ധതി നടപ്പിലാക്കുന്നത്. ലോകമ്പൊടുമുള്ള പ്ലാനിറ്റോറിയങ്ങളിൽ ഉപയോഗിക്കുന്ന പരമ്പരാഗത പ്രൊജക്ഷൻ സാങ്കേതികവിദ്യകളിൽ നിന്ന് വ്യത്യസ്തമായ ലൈഫ് ഇമേജുകൾക്ക് കൃത്യത ഉറപ്പാക്കുന്നതാണ് പുതിയ സാങ്കേതിക വിദ്യ.

കാഴ്ചക്കാരുടെ കണ്ണുകൾക്ക് മുന്നിൽ മിന്നുന്ന ജീവിതസമാനമായ പ്രദർശനത്തിൽ, സ്വപ്നതുല്യമായ രാത്രി ആകാശം അതിന്റെ എല്ലാ ആകാശ വിസ്മയങ്ങളോടും കൂടി കാണുന്ന രീതിയിലാണ് പ്ലാനിറ്റോറിയം നിർമ്മിക്കുന്നത്. രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തെ എൽഇഡി ഡോം പ്ലാനിറ്റോറിയമാണ് നടപ്പിലാക്കുന്നത്. എൽഇഡി ലൈറ്റുകളുടെ പാനലുകളാൽ നിർമ്മിതമായിരിക്കും പ്ലാനിറ്റോറിയം. ഒരേ സമയം 150 സന്ദർശകരെ ഉൾക്കൊള്ളിക്കാൻ സാധിക്കും. മൈസൂരു യൂണിവേഴ്സിറ്റി ക്യാമ്പസിലുള്ള ചാമുണ്ഡി മലനിരകളുടെ താഴ് വരയിലാണ് പുതിയ പ്ലാനിറ്റോറിയം നിർമ്മിക്കുക. കൊൽക്കത്ത ആസ്ഥാനമായുള്ള ഒരു ഏജൻസിയാണ് കെട്ടിടത്തിന്റെ പ്ലാൻ രൂപകൽപന ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ഇത് പൂർത്തിയായാൽ, 2024-ഓടെ പദ്ധതി തയ്യാറാക്കുമെന്ന് അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us