ബെംഗളൂരു: ബെംഗളൂരു: വേനൽച്ചൂടിനേക്കാൾ കൂടുതലാണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചൂട്. ഭരണം പിടിക്കാൻ രാഷ്ട്രീയ പാർട്ടികൾ അശ്രാന്ത പരിശ്രമത്തിലാണ്. മാത്രവുമല്ല, സ്ഥാനാർത്ഥികൾക്ക് വേണ്ടിയുള്ള പ്രചാരണത്തിന് അഭിനേതാക്കളെയും നടിമാരെയും അണിനിരത്തി. നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം. ചുട്ടുപൊള്ളുന്ന വെയിലിനെ വകവെക്കാതെ വോട്ടർമാരെ ആകർഷിക്കുന്നതിന് തിരഞ്ഞെടുപ്പ് രംഗത്തുളള എല്ലാ പാർട്ടികളുടെയും സ്ഥാനാർഥികൾ. വോട്ടർമാരുടെ ഹൃദയം കവർന്നെടുക്കാൻ വേണ്ടി സ്ഥാനാർത്ഥികൾ നടന്മാരുടെയും നടിമാരുടെയും സഹായം തേടുകയാണ്. തിരഞ്ഞെടുപ്പ് ആവേശമാക്കി പ്രചാരണ വേദികളിൽ സജീവമായി കന്നഡ സിനിമ താരങ്ങൾ. കോൺഗ്രസ്സിനായി പ്രചാരണത്തിന് ഇറങ്ങുമെന്ന് നടൻ ശിവ് രാജ്‌കുമാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഭാര്യയും…
Read MoreMonth: April 2023
പ്രധാനമന്ത്രി മോദിയുടെ റോഡ്‌ഷോ; ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം: വിശദാംശങ്ങൾ
ബെംഗളൂരു: ഏപ്രിൽ 29 ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്‌ഷോയ്ക്ക് മുന്നോടിയായി ബെംഗളൂരു ട്രാഫിക് പോലീസ് പൗരന്മാർക്ക് നിർദേശവും നഗരത്തിലെ വലിയ ഗതാഗത തടസ്സങ്ങളെക്കുറിച്ച് മുന്നറിയിപ്പും നൽകി. ഉച്ചകഴിഞ്ഞ് 3.30ന് മഗഡി റോഡ്-നൈസ് റോഡ് ജംഗ്ഷനിൽ നിന്ന് 6 കിലോമീറ്ററിലധികം റോഡ് ഷോ നടത്താനാണ് പ്രധാനമന്ത്രിയുടെ തീരുമാനം. നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലുകളും ഏപ്രിൽ 29 ന് ഉച്ചകഴിഞ്ഞ് 2 മുതൽ രാത്രി 7.30 വരെ നിലനിൽക്കും. അസൗകര്യങ്ങൾ ഒഴിവാക്കുന്നതിന് സഹകരിക്കാനും അതിനനുസരിച്ച് യാത്ര ആസൂത്രണം ചെയ്യാനും ബെംഗളൂരു ട്രാഫിക് പോലീസ് പൗരന്മാരോട് അഭ്യർത്ഥിച്ചു. ഓൾഡ്…
Read Moreകനത്ത മഴയ്ക്കിടയിലും രാഹുൽ ഗാന്ധിയെ പിന്തുണച്ച് ജനക്കൂട്ടം
ബെംഗളൂരു: വെള്ളിയാഴ്ച ജെവർഗിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പൊതുയോഗം മിന്നലോടും ഇടിയോടും കൂടിയ മഴയും തടസ്സപ്പെടുത്തി. താലൂക്ക് സ്റ്റേഡിയത്തിൽ അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ ആയിരക്കണക്കിന് ആളുകൾ മഴയത്ത് കാത്തുനിൽക്കേണ്ടി വന്നു. ഇതുമൂലം കോപ്പൽ ജില്ലയിലെ കുസ്താഗിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അദ്ദേഹം തിടുക്കത്തിൽ അഞ്ച് മിനിറ്റ് മാത്രമാണ് പ്രസംഗം നടത്തിയത്. മുൻ മുഖ്യമന്ത്രി അന്തരിച്ച ധരം സിങ്ങിന്റെ മകൻ അജയ് സിങ്ങിന് വേണ്ടി ജെവർഗിയിൽ പ്രചാരണം നടത്താനാണ് രാഹുൽ ഗാന്ധി മംഗളൂരുവിൽ നിന്ന് ഉച്ചയ്ക്ക് 12 മണിയോടെ കലബുറഗി വിമാനത്താവളത്തിലെത്തിയത്. പക്ഷേ, മോശം കാലാവസ്ഥ…
Read Moreപ്രധാനമന്ത്രി ഇന്ന് സംസ്ഥാനത്തെ 22 പരിപാടികളുടെ ഭാഗമാവും
ബെംഗളൂരു: തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസ്ഥാനത്ത് എത്തും . റോഡ് ഷോ ഉൾപ്പെടെ 22 പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. വിവിധ ഘട്ടങ്ങളിലായി ആറ് ദിവസത്തെ പ്രചാരണത്തിനാണ് ഇന്ന് തുടക്കമാകുന്നത്. രാവിലെ പത്തിന് ബീദറിലെ ഹുംനാബാദിലും 12-ന് വിജയപുരയിലും രണ്ടിന് ബെളഗാവിയിലെ കുടച്ചിയിലും പൊതുസമ്മേളനത്തിൽ പ്രസംഗിക്കും. മൂന്നരയ്ക്ക് ബെംഗളൂരുവിലെ മാഗഡി റോഡിൽ നൈസ് റോഡ് മുതൽ സുമനഹള്ളി വരെ നാലരക്കിലോമീറ്റർ റോഡ് ഷോ നയിക്കും. നാളെ രാവിലെ 9.30-ന് കോളാറിലും നാലിന് ഹാസനിലെ ബേലൂറിലും പ്രചാരണസമ്മേളനം. തുടർന്ന് മൈസൂരിൽ റോഡ് ഷോ നടത്തും.
Read Moreകൈയ്യാങ്കളിയായി ബിഗ്ബോസ് വീട്ടിലെ കബഡി കളി; കാരണം റെനീഷയോ!
തിരുവനന്തപുരം: മത്സരാര്‍ത്ഥികളുടെ വീര്യം അളക്കാന്‍ തന്നെയാണ് ബിഗ്ബോസ് മലയാളം സീസണ്‍ 5 ന്റെ ഉദ്ദേശം എന്ന പോലെയാണ് ബിഗ്ബോസ് വീട്ടില്‍ സംഭവിച്ചത്. ഇത്തവണ ബിഗ്ബോസ് മാരത്തോണ്‍ ഡെയ്ലി ടാസ്കായി കബഡി കളിയാണ് നല്‍കിയത്. ചുവന്ന പെയിന്‍റ് കയ്യില്‍ മുക്കി എതിര്‍ ടീമിലെ പരമാവധിപ്പേരെ ഔട്ടാക്കുക എന്നതായിരുന്നു ഈ കബഡി കളിയുടെ പ്രഥമിക നിയമം. വളരെ ആവേശകരമായി പുരോഗമിച്ച മത്സരത്തില്‍ ആദ്യഘട്ടത്തില്‍ തന്നെ വമ്പന്മാരായ മിഥുനും, വിഷ്ണുവും, അഖിലും എല്ലാം പുറത്തുപോയി. തര്‍ക്കങ്ങളും, വാക്കേറ്റങ്ങളും, ആക്ഷനും കൊണ്ട് നിറഞ്ഞതായിരുന്നു മത്സരം. ശ്രുതിയും, മനീഷയും ആയിരുന്നു മത്സരത്തിന്‍റെ…
Read Moreഒക്കലിപുരം സിഗ്നൽ രഹിത ഇടനാഴി; മൂന്നാം അടിപ്പാത നിർമാണം ആരംഭിച്ചു
ബെംഗളൂരു: ഒക്കലിപുരം സിഗ്നൽ രഹിത ഇടനാഴിയുടെ ഭാഗമായ മൂന്നാമത്തെ അടിപാതയുടെ നിർമാണം ആരംഭിച്ചു. കെ.എസ്.ആർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ചെന്നൈയിലേക്കുള്ള പ്രധാന പാതയുടെ താഴെയാണ് പുതിയ അടിപാത നിർമിക്കുന്നത്. ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപെടുത്തിയാണ് കഴിഞ്ഞ ദിവസം കോൺക്രീറ്റ് ബ്ലോക്കുകൾ സ്ഥാപിച്ചത്. റയിൽവെയുടെ സിഗ്നലിങ് കേബിളുകൾ ഉൾപ്പെടെ മാറ്റി സ്ഥാപിക്കുന്നത് കഴിഞ്ഞ മാസം പൂർത്തിയായിരുന്നത്. നിർമാണം പൂർത്തിയായ 2 അടിപാതകൾ കഴിഞ്ഞ വർഷം തുറന്നിരുന്നു. മജിസ്റ്റിക് ഭാഗത്ത് നിന്ന് രാജാജി നഗർ ഭാഗത്തേക്കുള്ള ഗതാഗത കുരുക്ക് കുറക്കുന്നതിന്റെ ഭാഗമായാണ് അടിപ്പാത നിർമിക്കുന്നത്
Read Moreനടൻ കമൽ ഹാസൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചന
ചെന്നൈ: ലോക്‌സഭ തെരഞ്ഞെടുപ്പിൽ നടനും മക്കൾ നീതിമയ്യം അധ്യക്ഷനുമായ കമൽ ഹാസൻ കോയമ്പത്തൂരിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഡി.എം.കെ സഖ്യത്തിൻറെ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. കോയമ്പത്തൂർ ലോക്‌സഭ മണ്ഡലത്തിൽ ജനവിധി തേടുന്നതിന്റെ മുന്നോടിയായാണ് വെള്ളിയാഴ്ച അവിനാശി റോഡിലെ ചിന്നിയംപാളയത്തിലെ വൃന്ദാവൻ ഓഡിറ്റോറിയത്തിൽ കോയമ്പത്തൂർ, സേലം ജില്ലയിലെ മുഖ്യ ഭാരവാഹികളുടെ യോഗം വിളിച്ചുകൂട്ടിയത്. ജനാധിപത്യം അപകടത്തിലാണെന്ന് കമൽ ഹാസൻ യോഗത്തിൽ പറഞ്ഞു. സഖ്യം സംബന്ധിച്ച് തീരുമാനമെടുക്കാൻ ഇനിയും സമയമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Read Moreതൃശൂർ പൂര വിളംബരം ഇന്ന്
തൃശൂർ പൂരത്തിന് ഇന്ന് വിളംബരം. നെയ്തലക്കാവിലമ്മയുടെ തിടമ്പേന്തി വരുന്ന കൊമ്പൻ എറണാകുളം ശിവകുമാർ തെക്കേ ഗോപുര നട തുറക്കും. ഇതോടെ പൂരത്തിന്റെ ചടങ്ങുകൾക്ക് തുടക്കമാകും. നാളെയാണ് വിശ്വപ്രസിദ്ധമായ തൃശൂർ പൂരം. നെയ്തലക്കാവ് ഭഗവതി ആനപ്പുറത്ത് എഴുന്നള്ളി സ്വരാജ് റൗണ്ടിന് നടുവിലെ പൂര പറമ്പിലെത്തും. വടക്കുംനാഥന്റെ തിരുമുറ്റമായ പൂരപറമ്പിൽ പൂരം നടത്തുന്നതിന് അനുമതി തേടും. തുടർന്ന് പടിഞ്ഞാറേ നടയിലൂടെ ക്ഷേത്ര വളപ്പിൽ പ്രവേശിക്കുന്ന നെയ്തലക്കാവ് ഭഗവതി നടപ്പാണ്ടി മേളത്തിന്റെ അകമ്പടിയോടെ തെക്കേ ഗോപുരത്തിനുള്ളിലെത്തും. ഭഗവതിയുടെ തിടമ്പേന്തിയ കൊമ്പൻ എറണാകുളം ശിവകുമാർ തെക്കേ ഗോപുര വാതിൽ തുറക്കും.…
Read Moreകന്നഡ സിനിമാതാരം ശിവരാജ്കുമാറിന്റെ ഭാര്യ ഗീത കോൺഗ്രസിൽ
ബെംഗളൂരു: മുൻ മുഖ്യമന്ത്രി എസ് ബംഗാരപ്പയുടെ മകളും ജെഡിഎസ് നേതാവുമായ ഗീത ശിവരാജ്കുമാർ വെള്ളിയാഴ്ച ഔദ്യോഗികമായി കോൺഗ്രസിൽ ചേർന്നു. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ, എഐസിസി വക്താവ് ഗൗരവ് വല്ലഭ്, പാർട്ടിയുടെ സാംസ്കാരിക വിഭാഗം തലവൻ സാധു കോകില എന്നിവരുടെ സാന്നിധ്യത്തിലാണ് ഗീതയെ കോൺഗ്രസിലേക്ക് സ്വീകരിച്ചത്. കോൺഗ്രസി ചേരുന്നതിൽ തനിക് സന്തോഷമുണ്ട്. കോൺഗ്രസ് ചരിത്രപരമായ പാർട്ടിയാണ്, എന്റെ അച്ഛനെ മുഖ്യമന്ത്രിയാക്കിയ പാർട്ടിയാണെന്നും ഗീത പറഞ്ഞു. കനകപുര മണ്ഡലത്തിൽ ശിവകുമാറിന് വേണ്ടി പ്രചാരണം നടത്തുമെന്നും അവർ കൂട്ടിച്ചേർത്തു. ഗീത സഹോദരൻ മധു ബംഗാരപ്പയ്‌ക്ക് വേണ്ടിയും…
Read Moreമാലപൊട്ടിക്കൽ കേസിൽ ബോഡിബിൽഡർ അറസ്റ്റിൽ
ബെംഗളൂരു: മിസ്റ്റർ ആന്ധ്രാ ബോഡിബിൽഡിംഗ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ 34 കാരനായ ബോഡി ബിൽഡറെ 32 ചെയിൻ തട്ടിപ്പ് കേസുകളിൽ ഗിരിനഗർ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ സയ്യിദ് ബാഷ ബസിൽ നഗരത്തിലെത്തി ബൈക്ക് മോഷ്ടിക്കുകയും തുടർന്ന് അതേയ് ബൈക്ക് ഉപയോഗിച്ച് സ്ത്രീകളുടെ സ്വർണമാല പൊട്ടിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. കവർച്ചയ്ക്ക് ശേഷം, പ്രതികൾ മടങ്ങുന്നതിന് മുമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ അന്വേഷണങ്ങളെ കുറച്ച് ദിവസത്തേക്ക് നിരീക്ഷിക്കുന്നതും പതിവായിരുന്നു. പോലീസ് അടുത്തിടെ മോഷ്ടിച്ച ബൈക്ക് കണ്ടെടുത്തു, കുറ്റകൃത്യത്തിന് ബൈക്ക് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ജിപിഎസ് ട്രാക്കർ…
Read More