കന്നഡ സിനിമാതാരം ശിവരാജ്കുമാറിന്റെ ഭാര്യ ഗീത കോൺഗ്രസിൽ

ബെംഗളൂരു: മുൻ മുഖ്യമന്ത്രി എസ് ബംഗാരപ്പയുടെ മകളും ജെഡിഎസ് നേതാവുമായ ഗീത ശിവരാജ്കുമാർ വെള്ളിയാഴ്ച ഔദ്യോഗികമായി കോൺഗ്രസിൽ ചേർന്നു. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ, എഐസിസി വക്താവ് ഗൗരവ് വല്ലഭ്, പാർട്ടിയുടെ സാംസ്കാരിക വിഭാഗം തലവൻ സാധു കോകില എന്നിവരുടെ സാന്നിധ്യത്തിലാണ് ഗീതയെ കോൺഗ്രസിലേക്ക് സ്വീകരിച്ചത്.

  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം

കോൺഗ്രസി ചേരുന്നതിൽ തനിക് സന്തോഷമുണ്ട്. കോൺഗ്രസ് ചരിത്രപരമായ പാർട്ടിയാണ്, എന്റെ അച്ഛനെ മുഖ്യമന്ത്രിയാക്കിയ പാർട്ടിയാണെന്നും ഗീത പറഞ്ഞു. കനകപുര മണ്ഡലത്തിൽ ശിവകുമാറിന് വേണ്ടി പ്രചാരണം നടത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
ഗീത സഹോദരൻ മധു ബംഗാരപ്പയ്‌ക്ക് വേണ്ടിയും കോൺഗ്രസിന്റെ സൊറാബ് സ്ഥാനാർത്ഥിയായ ബി.ജെ.പിയിലെ കുമാർ ബംഗാരപ്പയ്‌ക്കെതിരെയും പ്രചാരണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നുത്.

മധു ബംഗാരപ്പയ്‌ക്കുവേണ്ടിയുള്ള കോൺഗ്രസിന്റെ പ്രചാരണത്തിനിടെ കന്നഡ സൂപ്പർസ്റ്റാർ ശിവരാജ്‌കുമാർ ഭാര്യ ഗീതയ്‌ക്കൊപ്പം ചേരുമെന്നും റിപ്പോർട്ടുകളുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാവേരി തർക്കം: പ്രതിപക്ഷ ഉപദേശം തേടിയ ശേഷം അന്തിമ തീരുമാനം; ആഗസ്റ്റ് 13-ന്റെ ബന്ദ് പിൻവലിക്കണം; ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts