ബെംഗളൂരു: വരാനിരിക്കുന്ന കർണാടക തിരഞ്ഞെടുപ്പിൽ കാവി പാർട്ടിക്ക് മുസ്ലീം വോട്ടുകൾ ആവശ്യമില്ലെന്ന് ബിജെപി നേതാവും മുൻ കർണാടക മന്ത്രിയുമായ കെഎസ് ഈശ്വരപ്പ തറപ്പിച്ചു പറഞ്ഞു, എന്നാൽ ദേശീയവാദികളായ മുസ്ലീങ്ങൾ പാർട്ടിക്ക് വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
"We don't want even a single Muslim vote," said BJP leader and former Karnataka minister KS Eshwarappa speaking on the issue of religious conversion at a Veerashaiva-Lingayat meeting in Shivamogga yesterday. pic.twitter.com/xe3v3M3Vdz
— ANI (@ANI) April 25, 2023
കഴിഞ്ഞ ദിവസം ശിവമോഗയിൽ നടന്ന വീരശൈവ-ലിംഗായത്ത് യോഗത്തിൽ മതപരിവർത്തന വിഷയത്തിൽ സംസാരിക്കവെയാണ് “ഞങ്ങൾക്ക് ഒരു മുസ്ലീം വോട്ട് പോലും വേണ്ട, എന്ന് ഈശ്വരപ്പ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഞങ്ങൾക്ക് മുസ്ലീം വോട്ടുകൾ ആവശ്യമില്ല, എന്നാൽ
മുസ്‌ലിംകൾക്ക് ആരോഗ്യപരമോ വിദ്യാഭ്യാസപരമോ ആയ പ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ ഞങ്ങൾ അവരെ വളരെയധികം സഹായിച്ചട്ടുണ്ടെന്നും അത്തരം മുസ്ലീങ്ങൾ ഞങ്ങൾക്ക് വോട്ട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
രാജ്യത്തെ വിഭജിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. “ഹിന്ദുക്കളെ താഴ്ന്നവരും മുസ്ലീങ്ങളെ ഉയർന്നവരുമാക്കാൻ ഞങ്ങൾ അനുവദിക്കില്ല. പക്ഷേ, ചില ദേശീയവാദികളായ മുസ്ലീങ്ങൾ തീർച്ചയായും ബിജെപിക്ക് വോട്ട് ചെയ്യും. കോൺഗ്രസുമായി സ്വയം തിരിച്ചറിയുന്ന ദേശവിരുദ്ധർ അത് തുടരട്ടെ. ഹിന്ദുക്കളെ ഭിന്നിപ്പിക്കുന്നതിൽ എല്ലാവരും പരാജയപ്പെട്ടുവെന്നും മുതിർന്ന നേതാവ് പറഞ്ഞതായി മാധ്യമങ്ങൾ ഉദ്ധരിച്ചു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.