തെരഞ്ഞെടുപ്പിൽ മതേതരത്വ വിജയത്തിനായി ഒരുമിക്കുക

ബെംഗളൂരു: നിർണായകമായ കർണാടക തെരഞ്ഞെടുപ്പിൽ മതേതരത്വത്തിന്റെ വിജയത്തിനായി പ്രയത്നിക്കണമെന്ന് ബെംഗളൂരു സെക്കുലർ ഫോറം ആഹ്വാനം ചെയ്തു. എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്നതാണ് രാജ്യത്തിന്റെ പാരമ്പര്യം. ഈ പാരമ്പര്യത്തെയാണ് ഫാഷിസ്റ്റ് സർക്കാർ ഇല്ലാതാക്കുന്നത്. മതേതര സെക്കുലറിസത്തിന്റെ വിജയമാണ് ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കേണ്ടത്. അതിനായി മതേതര വിശ്വാസികൾ ഒരുമിച്ച് പ്രവർത്തിക്കണം. തെരഞ്ഞെടുപ്പ് കാലത്തെ യാത്ര ഒഴിവാക്കി വോട്ടവകാശം വിനിയോഗിക്കാൻ എല്ലാവരും മുന്നോട്ടുവരികയും അതിനായി മററുള്ളവരെ പ്രേരിപ്പിക്കുകയും വേണമെന്നും സെക്കുലർ ഫോറം അഭ്യർഥിച്ചു.

പുതിയ തലമുറയെ മതേതര കൂട്ടായ്മകളിലൂടെ വളർത്തിക്കൊണ്ടുവരാൻ ആസൂത്രിത ശ്രമങ്ങൾ വേണ്ടതുണ്ടെന്നും ഫോറം നിരീക്ഷിച്ചു. ബെംഗളൂരുവിലെ
ജിയോ ഹോട്ടലിൽ ചേർന്ന യോഗത്തിൽ ഈസ്റ്റർ, വിഷു, ഇഫ്താർ സംഗമവും നടത്തി.
ബെംഗളൂരുവിന്റെ വിവിധ ഏരിയകളിലുള്ള മതേതര ചിന്താഗതിയുള്ള സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ നേതാക്കളുടെ ഇഫ്താർ വിരുന്ന് ഉമ തോമസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന പൊതുയോഗത്തിൽ ലോക കേരളസഭ അംഗം സി. കുഞ്ഞപ്പൻ അധ്യക്ഷത വഹിച്ചു. ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു. നടനും സാമുഹിക പ്രവർത്തകനുമായ പ്രകാശ് ബാരെ മുഖ്യപ്രഭാഷണം നടത്തി. മുസ്‍ലിം ലീഗ് ദേശീയ സെക്രട്ടറി സി.കെ. സുബൈർ, സാഹിത്യകാരൻ സുധാകരൻ രാമന്തളി, മഹിള കോൺഗ്രസ് നേതാവ് ഫാത്തിമ, ലോക കേരള സഭ അംഗം ശശിധരൻ, എ.ആർ. ഇൻഫന്റ്, ആർ.വി. ആചാരി, റജികുമാർ, ബിജു കോലംകുഴി, ടോമി ആലുങ്കൽ, സിദ്ദിഖ് തങ്ങൾ, വി.എൽ. ജോസഫ്, പ്രജിത നമ്പ്യാർ, സുദേവൻ പുത്തൻചിറ, മുഹമ്മദ്‌ ഫാറൂഖ്, മുഹമ്മദ്‌ കുനിങ്ങാട്, ഖാദർ മൊയ്‌ദീൻ, ജയ്സൺ ലൂക്കോസ്, തുടങ്ങിയവർ സംബന്ധിച്ചു. അഡ്വ. പ്രമോദ് നമ്പ്യാർ സ്വാഗതവും അലക്സ് ജോസഫ് നന്ദിയും പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us