രണ്ടാം പിയു വിദ്യാർത്ഥിനിയെ കാട്ടാന ചവിട്ടി കൊന്നു

ബെംഗളൂരു: സോമലാപുര ഗ്രാമത്തിൽ ശനിയാഴ്ചയാണ് രണ്ടാം പിയു വിദ്യാർത്ഥിയെ കാട്ടാന ചവിട്ടിക്കൊന്നത്.

ഉമേഷിന്റെയും മഞ്ജുളയുടെയും മകൾ കവനയാണ് മരിച്ചത്. രാവിലെ 7.45ഓടെ അമ്മയോടൊപ്പം കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് പിന്നിൽ നിന്ന് കാട്ടാന ആക്രമിച്ചത്. സംഭവത്തിൽ അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ദാവൻഗരെയിലെ ചിഗത്തേരി ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, കവന ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങി.

  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ

സോമലാപുര സംഭവത്തിന് ഒരു മണിക്കൂർ മുമ്പ് കാശിപുര ഗ്രാമത്തിലെ നാല് നിവാസികളെ അലഞ്ഞുതിരിഞ്ഞ ആന ആക്രമിച്ചിരുന്നു. പടക്കം പൊട്ടിച്ചാണ് വനപാലകർ ആനയെ വനമേഖലയിലേക്ക് തിരിച്ചയച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടിന്റെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി; കർണാടകത്തിന് വൻ വിജയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts