ബോളിവുഡ് നടന്‍ സമീര്‍ ഖാഖര്‍ അന്തരിച്ചു. ആന്തരാവയവങ്ങള്‍ തകരാറിലായതിനെ തുടര്‍ന്നാണ് മരണം. നടന്റെ സഹോദരന്‍ ഗണേഷ് ഖാഖറാണ് മരണവിവരം പുറത്ത് വിട്ടത് . ഉറങ്ങാന്‍ കിടന്ന സമീര്‍ ബോധരഹിതനായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വസന സംബന്ധമായും മൂത്രാശയ സംബന്ധമായുമുള്ള പ്രശ്നങ്ങള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നെന്ന് സഹോദരന്‍ ഗണേഷ് അറിയിച്ചു. പുലര്‍ച്ചെ 4.30 നാണ് മരണം സംഭവിച്ചത്. എണ്‍പതുകളിലെ ടെലിവിഷന്‍ പരമ്പരകളായ നുക്കഡ്, സര്‍ക്കസ് എന്നിവയിലൂടെയാണ് സമീര്‍ ഖാഖര്‍ ശ്രദ്ധ നേടുന്നത്. പരീന്ദ, ജയ് ഹോ, ഹസീ തോ ഫസീ, സീരിയസ് മെന്‍ എന്നീ ചിത്രങ്ങളിലെയും സണ്‍ഫ്‌ലവര്‍…
Read MoreMonth: March 2023
മാസ്ക്ക് മാറ്റി ജപ്പാന്‍
ജപ്പാൻ: മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ജപ്പാന്‍. കോവിഡ് നിയന്ത്രണങ്ങള്‍ ഏറ്റവുമവസാനം ഒഴിവാക്കുന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. ചൊവ്വാഴ്ച മുതലാണ് പൊതുയിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ലെന്ന ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. നീണ്ട കാലമായി ജപ്പാന്‍ ജനതയുടെ ജീവിതചര്യയുടെ ഭാഗമാണ് മാസ്‌ക്. അതിനാല്‍ മാസ്‌ക് നിര്‍ബന്ധമല്ലെന്ന ഉത്തരവ് എത്രകണ്ട് പ്രാബല്യത്തില്‍ വരുമെന്നതില്‍ ഉറപ്പില്ല. കോവിഡ് നിയന്ത്രണങ്ങള്‍ ഏറ്റവുമവസാനം ഒഴിവാക്കുന്ന രാജ്യം കൂടിയാണ് ജപ്പാന്‍. ക്യാബിനറ്റ് മീറ്റിംഗുകളില്‍ മാസ്‌ക് അധികം വൈകാതെ തന്നെ ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ വക്താവ് ഹിറോകാസു മട്സുനോ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. പൊതുവാഹനങ്ങളില്‍ മാസ്‌ക്…
Read Moreഗർഭസ്ഥ ശിശുവിന് ഹൃദയ ശസ്ത്രക്രിയ; ചരിത്രം സൃഷ്ടിച്ച് എയിംസ്
ഡല്‍ഹി: അമ്മയുടെ വയറ്റിലുള്ള കുഞ്ഞിന് വിജയകരമായി ഹൃദയ ശസ്ത്രക്രിയ നടത്തി ഡല്‍ഹി എയിംസ്. 28കാരിയുടെ ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിനാണ് ശസ്ത്രക്രിയ നടത്തിയത്. ആരോഗ്യപരമായ കാരണങ്ങളാല്‍ നേരത്തെ മൂന്നുതവണ യുവതി ഗര്‍ഭച്ഛിദ്രത്തിന് വിധേയയായിരുന്നു. യുവതിയുടെ ഗര്‍ഭാവസ്ഥയിലുള്ള നാലാമത്തെ കുഞ്ഞിന് ഹൃദയത്തിന് തകരാറുള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വയറ്റിനുള്ളില്‍ വച്ച് തന്നെ കുട്ടിയുടെ ഹൃദയശസ്ത്രക്രിയ നടത്താനുള്ള ശ്രമങ്ങള്‍ ഡോക്ടര്‍മാര്‍ ആരംഭിച്ചത്. വളരെ സങ്കീര്‍ണ്ണമായ ഈ ശസ്ത്രക്രിയക്ക് യുവതിയും കുടുംബവും അനുമതി നല്‍കുകയായിരുന്നു. എയിംസിലെ കാര്‍ഡിയോതെറാസിക് സയന്‍സസ് സെന്ററില്‍ വച്ചായിരുന്നു ശസത്രക്രിയയുടെ നടപടിക്രമങ്ങള്‍. ഒബ്സ്റ്റെട്രിക്സ് ആന്റ് ഗൈനക്കോളജി വിഭാഗത്തോടൊപ്പം…
Read Moreബെംഗളൂരു-മൈസൂരു അതിവേഗപാത: തീരുമാനമാനമാകാതെ കേരളത്തിലേക്കുള്ള നിരക്കു വർധന:
ബെംഗളൂരു : അതിവേഗപാതയിൽ ടോൾപിരിവ് ആരംഭിച്ചെങ്കിലും കേരളത്തിലേക്കുള്ള കേരള, കർണാടക ആർ.ടി.സി. ബസുകളിൽ ടിക്കറ്റ് നിരക്ക് ഉയർത്തുന്ന കാര്യത്തിൽ തീരുമാനമായില്ല. ടോൾ പിരിവ് ആരംഭിച്ചത് സംബന്ധിച്ച് ബെംഗളൂരുവിലെ കേരള ആർ.ടി.സി. അധികൃതർ തിരുവനന്തപുരത്തെ ഓഫീസിൽ അറിയിച്ചിട്ടുണ്ട്. കർണാടക ആർ.ടി.സി.യും നിരക്ക് ഉയർത്തുന്നതു സംബന്ധിച്ച് ഉടൻ തീരുമാനമെടുത്തേക്കും.ബസുകൾക്ക് ഒരു വശത്തേക്ക് 460 രൂപയാണ് ടോൾനിരക്ക്. ഇതിന് ആനുപാതികമായി ടിക്കറ്റിൽ വർധനയുണ്ടായേക്കും.
Read Moreഓടുന്ന കാറിൽ നിന്ന് കറൻസി നോട്ടുകൾ റോഡിലേക്ക് വാരിയെറിഞ്ഞ് യുവാക്കളുടെ വീഡിയോ വൈറൽ
ദില്ലി: ഗുരുഗ്രാമിൽ ഓടുന്ന കാറിൽ നിന്ന് കറൻസി നോട്ടുകൾ റോഡിലേക്ക് വാരിയെറിഞ്ഞ് യുവാക്കൾ. ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ഡിക്കിയിൽ നിന്ന് കറൻസി നോട്ടുകൾ റോഡിലേക്ക് വലിച്ചെറിയുന്ന വീഡിയോ വൈറലായതോടെയാണ് സംഭവം പൊലീസ് അറിഞ്ഞത്. ഈയടുത്ത് ഷാഹിദ് കപൂർ നായകനായി അഭിനയിച്ച ഫർസി എന്ന വെബ്സീരിസിൽ സമാനമായ രംഗമുണ്ടായിരുന്നു. ഒരാൾ കാർ ഓടിക്കുകയും മറ്റൊരാൾ വാഹനത്തിന്റെ ഡിക്കിയിൽ നിന്ന് നോട്ടുകൾ റോഡിലേക്ക് വാരി എറിയുന്നതും കാണാം. ഈ രംഗം പുനരാവിഷ്കരിക്കുകയാണ് യുവാക്കൾ ചെയ്തതെന്ന് പൊലീസ് കരുതുന്നു. #WATCH | Haryana: A video went viral where…
Read Moreവിനോദ സഞ്ചാരകേന്ദ്രമായ മൈസൂരുവിൽ രാത്രികാല ടൂറിസം പദ്ധതി ഒരുക്കി ജില്ലാ ഭരണകൂടം
ബെംഗളൂരു : സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ മൈസൂരുവിന്റെ ടൂറിസം രംഗത്തെ സാധ്യതകൾ വിപുലീകരിക്കാൻ ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി മൈസൂരുവിൽ രാത്രികാല ടൂറിസം ആരംഭിക്കാനാണ് പദ്ധതി. മൈസൂരു കൊട്ടാരത്തിൽ രാത്രി 10 വരെ പ്രവേശനം അനുവദിക്കുക എന്നതാണ് ഇതിൽ പ്രധാനം.നിലവിൽ, വൈകീട്ട് ആറോടെ കൊട്ടാരം അടക്കം മൈസൂരുവിലെ ഭൂരിഭാഗം വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം അടയ്ക്കും. അതിനാൽ, രാത്രി സന്ദർശകർക്ക് കാര്യമായൊന്നും കാണാനില്ല. ഇതിനുപരിഹാരമായാണ് രാത്രികാല ടൂറിസം കൊണ്ടുവരാൻ ആലോചിക്കുന്നതെന്ന് ഡെപ്യൂട്ടി കമ്മിഷണർ കെ.എം. രാജേന്ദ്ര പറഞ്ഞു.മൈസൂരു കൊട്ടാരത്തിൽ രാത്രി 10 വരെ പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച്…
Read Moreപ്രധാനമന്ത്രി മോദിയെ അഭിവാദ്യം ചെയ്ത് പാർട്ടിയിലെ റൗഡി; സംഥാനത്ത് ബിജെപിക്കെതിരെ വിമർശനം
ബെംഗളൂരു: മണ്ഡ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെ ഏറ്റെടുത്തു. മല്ലികാർജുന അഥവാ ഫൈറ്റർ രവി എന്ന ക്രിമിനൽ റെക്കോർഡുള്ള വ്യക്തിയെ പ്രധാനമന്ത്രി മോദി അഭിവാദ്യം ചെയ്യുന്ന ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അവർ വാഗ്ദാനം ചെയ്തു. രവിയെ സ്വാഗതസംഘത്തിൽ ഉൾപ്പെടുത്തിയത് തെറ്റാണെന്ന് ശോഭ കരന്ദ്‌ലാജെ സമ്മതിച്ചതോടെ ചിത്രം ബിജെപിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വീഴ്ചയുടെ ഉത്തരവാദിത്തം ഞങ്ങൾ ഏറ്റെടുക്കുന്നുവെന്ന്, കരന്ദ്‌ലാജെ പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രധാനമന്ത്രി അതിന് ഉത്തരവാദിയല്ല, അത് ഞങ്ങളുടെ ഉത്തരവാദിത്തമായിരുന്നു എന്നും രവിയെ…
Read Moreനഗരത്തിൽ ഇറക്കുന്ന പുതിയ ബസുകൾ ഭിന്നശേഷി സൗഹൃദ ചട്ടങ്ങൾ പാലിക്കണം; ഹൈക്കോടതി
ബെംഗളൂരു: ഭിന്നശേഷി സൗഹൃദ ചട്ടങ്ങൾ പാലിച്ചുവേണം പുതിയ ബസുകൾ വാങ്ങാൻ എന്ന് ബി.എം.ടി.സിക്ക് ഹൈക്കോടതി നിർദേശം. പുതുതായി 840 ബസുകൾ വാങ്ങാനുള്ള കരാർ ഭിന്ന ശേഷി സൗഹൃദമല്ലന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാൽപര്യ ഹർജി അംഗീകരിച്ചാണ് കോടതി നടപടി. ചട്ടങ്ങൾ പാലിച്ച് കരാർ നടപടികളുമായി ബി.എം.ടി.സിക്ക് മുന്നോട് പോകാം. ബസുകളിൽ വീൽ ചർ കയറ്റാനുള്ള നാമ്പുകൾ ഉൾപ്പെടെ നിർബന്ധമായും വേണം. ഒപ്പം 4 സീറ്റുകൾ ഭിന്നശേഷിക്കാർക്കായി മാറ്റിവെക്കണമെന്നും കോടതി അറിയിച്ചു
Read Moreമയിൽപ്പീലി കൊണ്ടുണ്ടാക്കിയ മാല; പ്രതിസന്ധിയിലായി നേതാവ്
ബെംഗളൂരു: മയിൽപ്പീലി കൊണ്ടുള്ള മാല അണിഞ്ഞ സംഭവത്തിൽ മണ്ഡ്യ മേലുകോട്ടയിലെ സർവോദയ പാർട്ടി സ്ഥാനാർത്ഥി ദർശൻ പുട്ടണ്ണയ്യക്കെതിരെ വനംവകുപ്പ് കേസ് എടുത്തു. പാർട്ടിയുടെ ജനമാന പദയാത്ര വിസവേശ്വര നഗറിലെത്തിയപ്പോളാണ് പ്രവർത്തകർ മയിൽ പീലി കൊണ്ട് നിർമിച്ച കൂറ്റൻ മാല അണിയിച്ചത് . ഇതിന്റെ ദൃശ്യങ്ങൾ അമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കേസ് എടുത്തത്. മയിലിനെ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഒന്നാം പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കർഷക നേതാവും എം.എൽ.എയുമായിരുന്ന അന്തരിച്ച കെ.എസ്. പുട്ടണ്ണയുടെ മകനായ ദർശൻ പുട്ടണ്ണയ്യ 2018 ലെ തിരഞ്ഞെടുപ്പിൽ സ്വരാജ്യ ഇന്ത്യ പാർട്ടിക്കായി മത്സരിച്ചിരുന്നു.
Read Moreഅന്തിമഘട്ട കെ.ആർ. പുരം-വൈറ്റ്ഫീൽഡ് മെട്രോ പാത പ്രവൃത്തികൾ പൂർത്തിയായി
ബെംഗളൂരു : നമ്മ ബെംഗളൂരു മെട്രോ വൈറ്റ് ഫീൽഡ് – കെ.ആർ. പുരം പാതയിൽ മെട്രോ സേഫ്റ്റി കമ്മിഷണർ നിർദേശിച്ച പ്രവൃത്തികൾ പൂർത്തീകരിച്ചതായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ. ഈ പാത 15 ന് ശേഷം പ്രവർത്തനം ആരംഭിക്കുമെന്ന് ബി.എം.ആർ.സി അറിയിച്ചു. വാണിജ്യ സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി ഞായറാഴ്ച മുതൽ ചൊവ്വാഴ്ചവരെ അഞ്ചുമെട്രോ ട്രെയിനുകൾ ഈ പാതയിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തിക്കഴിഞ്ഞു. ഈ മാസം 15 നും 27 നും ഇടയിൽ സർവീസ് ആരംഭിക്കാൻ ആണ് ലക്ഷ്യമെന്ന് എം.ഡി. അന്‍ജും പർവേസ് പറഞ്ഞു. നേരത്തേ…
Read More