അന്തിമഘട്ട കെ.ആർ. പുരം-വൈറ്റ്ഫീൽഡ് മെട്രോ പാത പ്രവൃത്തികൾ പൂർത്തിയായി

ബെംഗളൂരു : നമ്മ ബെംഗളൂരു മെട്രോ വൈറ്റ് ഫീൽഡ് – കെ.ആർ. പുരം പാതയിൽ മെട്രോ സേഫ്റ്റി കമ്മിഷണർ നിർദേശിച്ച പ്രവൃത്തികൾ പൂർത്തീകരിച്ചതായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ. ഈ പാത 15 ന് ശേഷം പ്രവർത്തനം ആരംഭിക്കുമെന്ന് ബി.എം.ആർ.സി അറിയിച്ചു. വാണിജ്യ സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി ഞായറാഴ്ച മുതൽ ചൊവ്വാഴ്ചവരെ അഞ്ചുമെട്രോ ട്രെയിനുകൾ ഈ പാതയിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തിക്കഴിഞ്ഞു.

  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി

ഈ മാസം 15 നും 27 നും ഇടയിൽ സർവീസ് ആരംഭിക്കാൻ ആണ് ലക്ഷ്യമെന്ന് എം.ഡി. അന്‍ജും പർവേസ് പറഞ്ഞു. നേരത്തേ 12-ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാത ഉദ്ഘാടനം ചെയ്യുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും അന്തിമഘട്ട നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാകാത്തതിനെത്തുടർന്ന് മാറ്റിവെച്ചിരുന്നു. കെ.ആർ. പുരം മെട്രോ സ്റ്റേഷനിലെ അവസഹിക്കുന്ന നിർമാണ പ്രവർത്തനങ്ങളും അവസാന ഘട്ടത്തിലാണെന്ന് അന്‍ജും പർവേസ് പറഞ്ഞു. 13 .5 കിലോമീറ്റർ പാതയിൽ 12 സ്റ്റേഷനുകളാണ് ഉള്ളത്.

മെട്രോ സർവീസ് തുടങ്ങിക്കഴിഞ്ഞാൽ പാതയിൽ ഉൾപ്പെടുന്ന മുഴുവൻ സ്റ്റേഷനുകളിൽനിന്നും സമീപപ്രദേശങ്ങളിലേക്ക് ബി.എം.ടി.സി. ഫീഡർ സർവീസുകളും നടത്തും. ഇതിനായി ബി.എം.ആർ.സി.എൽ. ബി.എം.ടി.സി.യുമായി കരാറിലെത്തിയിരുന്നു. കൂടാതെ സൈക്കിൾ വാടകയ്ക്ക് ലഭ്യമാക്കുന്ന സംവിധാനവും ഈ സ്റ്റേഷനുകളിൽ സജ്ജീകരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്
[masterslider id="10"]

Related posts