ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ വോട്ടെണ്ണലിന് രണ്ട് ദിവസം ആവശ്യമുണ്ടോയെന്ന ചോദ്യവുമായി നടനും പ്രജാകീയ നേതാവുമായ ഉപേന്ദ്ര.
ഫേസ്ബുക്കില്‍ ഉപേന്ദ്രയുടെ ചോദ്യത്തിന് പലരും രസകരമായി മറുപടി നല്‍കിയതോടെ പോസ്റ്റ് നിമിഷ നേരം കൊണ്ട് വൈറലായി. കര്‍ണാടകയില്‍ മെയ് 10ന് ഒറ്റ ഘട്ടമായാണ് 224 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കുന്നത്. മെയ് 13 നാണ് ഫലം പ്രഖ്യാപിക്കുക. വോട്ടെടുപ്പും ഫലവും തമ്മില്‍ രണ്ട് ദിവസത്തെ ഇടവേളയുണ്ട്.
ഉപേന്ദ്രയുടെ ചോദ്യത്തിന് നെറ്റിസണ്‍സ് വ്യത്യസ്തമായ മറുപടികള്‍ നല്കി. ഇത് പുതിയ കാര്യമല്ല, പോളിംഗ് ബൂത്തില്‍ തന്നെ വോട്ടെണ്ണല്‍ നടക്കുന്നില്ലെന്നായിരുന്നു ഒരാളുടെ പ്രതികരണം. വിവാഹം കഴിഞ്ഞാല്‍ ഉടന്‍ കുട്ടികളുണ്ടാകില്ലെന്നായിരുന്നു മറ്റൊരു ശക്തമായ മറുപടി. ചിലര്‍ തിരഞ്ഞെടുപ്പ് പ്രക്രിയ വിശദീകരിക്കുകയും അടുത്ത രണ്ട് ദിവസങ്ങളില്‍ എന്ത് സംഭവിക്കുമെന്ന് സങ്കല്പ്പിക്കാന് ശ്രമിക്കുകയും ചെയ്തു.
സിനിമയുടെ ചിത്രീകരണം കഴിഞ്ഞയുടനെ എന്തുകൊണ്ട് നിങ്ങള്‍ സിനിമ റിലീസ് ചെയ്യുന്നില്ല എന്ന ചോദ്യം ഉന്നയിച്ച് സിനിമാ ഡയലോഗ് ഷൂട്ട് ചെയ്യുന്നതുപോലെ എളുപ്പമല്ല തിരഞ്ഞെടുപ്പ് പ്രക്രിയ എന്ന് വിശദീകരിച്ചവരുമുണ്ട്. പോളിംഗ് ദിവസം തെരഞ്ഞെടുപ്പ് ജോലികള്‍ ചെയ്യുന്ന അതേ ഉദ്യോഗസ്ഥര്‍ തന്നെ ഫലപ്രഖ്യാപന ദിവസവും പ്രവര്‍ത്തിക്കേണ്ടതിനാല്‍ തയ്യാറെടുപ്പ് സുഗമമാക്കാന്‍ രണ്ട് ദിവസത്തെ ഇടവേളയുണ്ടാകും. കൂടാതെ ജില്ലാ കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ എന്നതിനാല്‍ പോലീസ് സുരക്ഷയുടെ കാര്യത്തില്‍ രണ്ട് ദിവസത്തെ ഇടവേള വേണമെന്നും ചിലര്‍ വാദിക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.