ബെംഗളൂരു: റമദാനിൽ തറാവീഹ് നമസ്കാരത്തിന് ശിവാജി നഗർ സലഫി മസ്ജിദിൽ സൗകര്യം ഉണ്ടായിരിക്കും എന്ന് ബെംഗളൂരു ഇസ്ലാഹി സെൻ്റർ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. ഹാഫിസ് സുൽത്താൻ നമസ്കാരത്തിന് നേതൃത്വം നൽകും. ഇഷാ നമസ്ക്കാരം 8:30നും തറാവീഹ് നമസ്കാരം 8:45നും ആണ് നടക്കുക. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും എന്നും സംഘടകർ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്. ഫോൺ: 9900001339.
Read MoreDay: 22 March 2023
മാര്‍ച്ച് 28ന് ആകാശത്ത് അത്ഭുതക്കാഴ്ച: അഞ്ച് ഗ്രഹങ്ങളെ ഒരുമിച്ച് കാണാം!!
ഈ മാസം അവസാനം ആകാശത്ത് അദ്ഭുതക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ സാദിക്കും. മാര്‍ച്ച് 28ന് ചൊവ്വ, ശുക്രന്, ബുധന്‍, വ്യാഴം, യുറാനസ് എന്നീ അഞ്ച് ഗ്രഹങ്ങളെ ഒന്നിച്ച് കാണാനാകുമെന്നാണ് വാനനിരീക്ഷകര്‍ അറിയിച്ചത്. അഞ്ച് ഗ്രഹങ്ങളിലും ഏറ്റവും പ്രകാശം ശുക്രനായിരിക്കും. എന്നാൽ യുറാനസിനെ കാണുക പ്രയാസമാകുമെന്നും റിപ്പോർട് ചെയ്യുന്നു. അതെസമയം ശുക്രനെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കും. മറ്റ് ഗ്രഹങ്ങളും കാണാന്‍ സാധിക്കുമെങ്കിലും ശുക്രന്റെയത്ര തെളിച്ചം ഉണ്ടാകില്ല. നേരത്തെ മാര്‍ച്ച് ഒന്നിന് ശുക്രനും വ്യാഴവും നേര് രേഖയില്‍ എത്തിയിരുന്നു. നേരത്തെ, മാര്‍ച്ച് 1ന് വീനസും ജുപീറ്ററും നേര്…
Read Moreമാസപ്പിറവി കണ്ടില്ല; റംസാൻ വൃതാരംഭം വെള്ളിയാഴ്ച്ച.
ബെംഗളൂരു :മാസപ്പിറവികാണാത്തതിനാൽ റമളാൻ വൃതാരംഭം വെള്ളിയാഴ്ച്ചയായിരിക്കുമെന്ന് മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് സെയ്തുമുഹമ്മദ് നൂരി അറിയിച്ചു.
Read Moreസ്കൂളിൽ ബീഫ് പാകം ചെയ്തു കൊണ്ടുവന്നു; പ്രധാനാധ്യാപിക അറസ്റ്റിൽ
അസം: അസം ജില്ലയിലെ ഗോൽപാര ജില്ലയിലെ ഒരു സ്കൂളിൽ ഉച്ചഭക്ഷണത്തിന് ബീഫ് പാകംചെയ്തുകൊണ്ടുവന്ന പ്രധാനാധ്യാപിക അറസ്റ്റിൽ. ചോദ്യംചെയ്യലിനുശേഷം ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നെന്ന് എ.എസ്.പി. മൃണാൽ ദേക്ക പറഞ്ഞുഹർകചങ്കി മിഡിൽ ഇംഗ്ലീഷ് സ്കൂളിലെ ദലിമാൻ നെസ്സയാണ് അറസ്റ്റിലായത്. അസം കന്നുകാലിസംരക്ഷണ നിയമപ്രകാരം ഹിന്ദുക്കൾ, സിഖ്, ജൈന വിഭാഗങ്ങളുള്ള പ്രദേശങ്ങളുടെ അഞ്ചുകിലോമീറ്റർ ചുറ്റളവിൽ ബീഫ് അറക്കുന്നതും വിൽപ്പനയും നിരോധിച്ചിട്ടുണ്ട്. വിദ്യാലയങ്ങളുടെ പ്രകടനം അളക്കുന്നതിനുള്ള ‘ഗുനോത്സവ് 2022’ പരിപാടിക്കിടെയാണ് അധ്യാപിക സ്കൂളിൽ ബീഫ് കൊണ്ടുവന്നത്.
Read Moreഏപ്രിൽ എട്ട് മുതൽ ചെന്നൈ-കോയമ്പത്തൂർ വന്ദേഭാരത് സർവീസ് യാഥാർഥ്യമാകുന്നു
ബെംഗളൂരു: ചെന്നൈ കോയമ്പത്തൂർ വന്ദേഭാരത് സർവീസ് യാഥാർഥ്യമാകുന്നു. ഏപ്രിൽ എട്ടിന് തമിഴ്നാട് സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് ഫ്ലാഗ് നിർവഹിക്കും. വരുംദിവസങ്ങളിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു News..🚨🚄Indian PM Narendra Modi to Flag off Chennai-Coimbatore Vande Bharat Express on April 8th.. #VandeBharat pic.twitter.com/jkmBDiCPIc — Chennai Updates (@UpdatesChennai) March 21, 2023 സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ചെന്നൈ മുതൽ ജോലാർപ്പേട്ടവരെയുള്ള റൂട്ടിൽ നിലവിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകൾ ഓടിക്കാനായി പാത ബലപ്പെടുത്തിയിട്ടുണ്ട്.…
Read Moreകോൺഗ്രസ് നൽകുന്നത് വ്യാജ വാഗ്ദാനങ്ങൾ; കർണാടക മുഖ്യമന്ത്രി
ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസ് നടത്തിയത് വ്യാജ വാഗ്ദാനങ്ങളാണെന്നു കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഇത്തരം വാഗ്ദാനങ്ങളുടെ പ്രതിഫലനം തിരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. തൊഴിൽരഹിതായ ബിരുദധാരികൾക്ക് ധനസഹായം നൽകുമെന്ന കോൺഗ്രസ് വാഗ്ദാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനാധിപത്യത്തെക്കുറിച്ചു രാഹുൽ ഗാന്ധി ലണ്ടനിൽ നടത്തിയ പരാമർശത്തിന്റെ വെളിച്ചത്തിൽ, കർണാടകയിൽ ജനങ്ങൾ അദ്ദേഹത്തിന്റെ വാഗ്ദാനങ്ങൾക്കു വില കൽപ്പിക്കില്ല. രാഹുൽ ഗാന്ധി മുമ്പും കർണാടകയിൽ വന്നിട്ടുണ്ട്. ഭാരത് ജോഡോ യാത്രയും നടത്തി. അതൊന്നും പ്രതിഫലനം സൃഷ്ടിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പല സംസ്ഥാനങ്ങളിലും കോൺഗ്രസ് വാഗ്ദാനങ്ങൾ…
Read Moreനഗരത്തിൽ കോവിഡ് വ്യാപനം; സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്താൻ കേന്ദ്ര നിർദേശം
ബെംഗളൂരു∙ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സൂക്ഷ്മമായി സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. കഴിഞ്ഞ ഒരാഴ്ച സംസ്ഥാനത്തെ വ്യാപന നിരക്ക് 2.77 ശതമാനമാണ്. ജില്ലാ, സബ് ജില്ലാ തലങ്ങളിൽ സൂക്ഷ്മമായി വ്യാപനകാരണങ്ങൾ വിലയിരുത്താനാണ് നിർദേശം. സംസ്ഥാനത്ത് ഇന്നലെ 127 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ 77 പേർ ബെംഗളൂരുവിൽ നിന്നാണ്. മൊത്തം 584 പേർ നിലവിൽ ചികിത്സയിലുണ്ട്. രാജ്യത്തെ മൊത്തം വ്യാപന നിരക്ക് 0.61 ശതമാനവും. ഇതിനെ തുടർന്നാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണൻ സംസ്ഥാന ആരോഗ്യ വകുപ്പ്…
Read Moreറാപ്പിഡോയ്ക്കെതിരേ നടപടി; ഗതാഗതമന്ത്രി
ബെംഗളൂരു : അനധികൃതമായി നഗരത്തിൽ ബൈക്ക് ടാക്സി സർവീസുകൾ നടത്തുന്ന റാപ്പിഡോയ്ക്കെതിരേ നടപടിയെടുക്കുമെന്ന് ഗതാഗതമന്ത്രി ബി. ശ്രീരാമുലു പറഞ്ഞു. നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ ബൈക്ക് ടാക്സികൾക്കെതിരേ പ്രതിഷേധം കടുപ്പിച്ചതിനെ തുടർന്നാണ് ഗതാഗതമന്ത്രിയുടെ ഇടപെടൽ. നഗരത്തിൽ വർഷങ്ങളായി ഗതാഗത സംവിധാനത്തിന്റെ പ്രധാന കേന്ദ്രമാണ് ഓട്ടോറിക്ഷകളെന്നും അതുകൊണ്ടുതന്നെ ലൈസൻസില്ലാതെ ബൈക്ക് ടാക്സി സർവീസ് നടത്തുന്ന റാപ്പിഡോ പോലെയുള്ള കമ്പനികൾക്കെതിരേ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
Read Moreയാത്രക്കാരിയോട് മോശം പെരുമാറിയ റെയിൽവേ ടിക്കറ്റ് ഇൻസ്പെക്ടർ അറസ്റ്റിൽ
ബെംഗളൂരു: കഴിഞ്ഞയാഴ്ച കിഴക്കൻ ബെംഗളൂരുവിലെ കെആർ പുരം റെയിൽവേ സ്റ്റേഷനിൽ 27 കാരിയായ വനിതാ യാത്രക്കാരിയെ ഉപദ്രവിച്ച ടിക്കറ്റ് പരിശോധകനെ റെയിൽവേ പോലീസ് ഒടുവിൽ അറസ്റ്റ് ചെയ്തു. ഈമാസം 14-ന് കെ.ആർ. പുരം സ്റ്റേഷനിൽ പിടിച്ചിട്ട ഹൗറ ജങ്ഷൻ-ബൈയപ്പനഹള്ളി പ്രതിവാര ഹംസഫർ എക്സ്പ്രസിലെ യാത്രക്കാരിയോടാണ് സന്തോഷ് മദ്യലഹരിയിൽ മോശമായി പെരുമാറിയത്. ടിക്കറ്റിന്റെ പേരിൽ യാത്രക്കാരിയോട് മോശമായി പെരുമാറിയ ഡെപ്യൂട്ടി ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർ (ഡി.സി.ടി.ഐ.) അറസ്റ്റിൽ. കെ.ആർ. പുരം സ്റ്റേഷനിലെ വി. സന്തോഷിനെയാണ് കന്റോൺമെന്റ് റെയിൽവേ പോലീസ് അറസ്റ്റുചെയ്തത്. ടിക്കറ്റ് കാണിച്ചില്ലെന്ന് പറഞ്ഞായിരുന്നു മോശം…
Read Moreഅതിവേഗപാതയിലെ തകരാറുകളുടെ പരിഹാരം ഉടൻ; ദേശീയപാതാ അധികൃതർ
ബെംഗളൂരു: കനത്ത മഴയെത്തുടർന്ന് വെള്ളം പൊങ്ങുന്നതുൾപ്പെടെയുള്ള ബെംഗളൂരു-മൈസൂരു അതിവേഗപാതയിലെ പ്രശ്നങ്ങൾക്ക് പരിഹാരം ഉടനെന്ന് ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച ഉണ്ടായ കനത്ത മഴയെത്തുടർന്ന് അതിവേഗപാതയുടെ രാമനഗരയ്ക്കും ബിഡദിക്കും ഇടയിലുള്ള സംഗബസവന ദൊഡ്ഡിയിൽ വെള്ളംപൊങ്ങിയത് ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. വെള്ളംപൊങ്ങിയ സ്ഥലത്തെ പ്രശ്നമാണ് നിലവിൽ പരിഹരിച്ചത്. ഈ ഭാഗത്തെ ഡ്രെയിനേജ് സംവിധാനം ഗ്രാമവാസികൾ മണ്ണുപയോഗിച്ച് അടച്ചിരുന്നുവെന്നും ഇത് മറികടക്കാൻ മഴവെള്ളം ഒഴുകിപ്പോകാൻ പൈപ്പ് സ്ഥാപിച്ചെന്നും അധികൃതർ അറിയിച്ചു. കൂടാതെ അതിവേഗപാതയുടെ സമീപത്തെ ഗ്രാമങ്ങളിൽ താമസിക്കുന്നവർക്ക് സർവീസ് റോഡിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിച്ചു…
Read More