കോൺഗ്രസ് നൽകുന്നത് വ്യാജ വാഗ്ദാനങ്ങൾ; കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസ് നടത്തിയത് വ്യാജ വാഗ്ദാനങ്ങളാണെന്നു കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഇത്തരം വാഗ്ദാനങ്ങളുടെ പ്രതിഫലനം തിരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

തൊഴിൽരഹിതായ ബിരുദധാരികൾക്ക് ധനസഹായം നൽകുമെന്ന കോൺഗ്രസ് വാഗ്ദാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനാധിപത്യത്തെക്കുറിച്ചു രാഹുൽ ഗാന്ധി ലണ്ടനിൽ നടത്തിയ പരാമർശത്തിന്‍റെ വെളിച്ചത്തിൽ, കർണാടകയിൽ ജനങ്ങൾ അദ്ദേഹത്തിന്‍റെ വാഗ്ദാനങ്ങൾക്കു വില കൽപ്പിക്കില്ല.

  ബെംഗളൂരുവിൽ കത്തുന്ന വെയിൽ; ചൂട് സഹിക്കാതെ പാമ്പുകൾ വീടിനുള്ളിലേക്ക്, ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്! ചെയ്യേണ്ടത് എന്തൊക്കെയെന്ന് അറിയാൻ വായിക്കാം

രാഹുൽ ഗാന്ധി മുമ്പും കർണാടകയിൽ വന്നിട്ടുണ്ട്. ഭാരത് ജോഡോ യാത്രയും നടത്തി. അതൊന്നും പ്രതിഫലനം സൃഷ്ടിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പല സംസ്ഥാനങ്ങളിലും കോൺഗ്രസ് വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും, അതൊന്നും നിറവേറ്റിയിട്ടില്ല. വാഗ്ദാനങ്ങൾ നിറവേറ്റാത്ത ചരിത്രമാണ് കോൺഗ്രസിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ അധിക്ഷേപിച്ചുള്ള പരാമർശത്തെ കർണാടകയിലെ ജനങ്ങൾ ഉൾപ്പെടെയുള്ളവർ അപലപിക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ രാഹുൽ ഗാന്ധി നൽകുന്ന വാഗ്ദാനങ്ങൾക്ക് യാതൊരു വിലയുമില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തകർന്ന റോഡുകളും ഗതാഗതക്കുരുക്കും വില്ലനായി; ബെംഗളൂരുവിൽ ആറ് വിദ്യാർത്ഥികൾക്ക് യുപിഎസ്‌സി പരീക്ഷ എഴുതാനായില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേവല ഭൂരിപക്ഷമില്ലാതെ വിജയ്‌യുടെ ടിവികെ; വിജയ്‌യെ തളയ്ക്കാൻ 'ശത്രുക്കൾ' കൈകോർക്കുന്നു; തമിഴ്‌നാട്ടിൽ അണിയറയിൽ ഒരുങ്ങുന്നത് വൻ രാഷ്ട്രീയ അട്ടിമറി!
[masterslider id="10"]

Related posts