ബെംഗളൂരു:എച്ച്3എൻ2 വൈറസ് മൂലമുള്ള പനി ബാധിച്ച് സംസ്ഥാനത്തും ഹരിയാനയിലും ഒരാൾ വീതം മരിച്ച പശ്ചാത്തലത്തിൽ രോഗികൾ സ്വയം ചികിത്സ നടത്തുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് ഡോക്ടർമാർ.
ഇൻഫ്ലുവൻസ എ സബ്ടൈപ്പ് വൈറസ് പുതിയതല്ലെന്നും എന്നാൽ ഇത് ബാധിച്ചവർക്ക് ദീർഘമായി നീളുന്ന ചുമയുണ്ടാക്കുമെന്നും വിദഗ്ധർ പറയുന്നു.
സ്വയംചികിത്സ അപകടമാണ്. എച്ച്3എൻ2 പിടിപെടാതിരിക്കാൻ ശുചിത്വം പാലിക്കൽ, ആൾക്കൂട്ടത്തിൽ നിന്ന് വിട്ടുനിൽക്കൽ, കൈകഴുകൽ, മാസ്ക് ധരിക്കൽ തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ പാലിക്കേണ്ടതുണ്ട്. രോഗം സംബന്ധിച്ച് ആശങ്കപ്പെടേണ്ട. സാംക്രമിക രോഗമുണ്ടാക്കുന്ന വൈറസുകളല്ല എച്ച്3എൻ2. ചുമ, തൊണ്ടവേദന, കുളിർ, പനി, ജലദോഷം തുടങ്ങിയവയാണ് ലക്ഷണം. ഇതിനാൽ രോഗം സംശയിക്കുന്നവർ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് മരുന്ന് വാങ്ങിക്കഴിക്കാതെ ഡോക്ടറെ കണ്ട് ചികിത്സ തേടുകയാണ് വേണ്ടത്. കുട്ടികൾ, പ്രായമായവർ, രോഗം പിടിപെടാൻ തക്ക ആരോഗ്യസ്ഥിതിയിലുള്ളവർ എന്നിവരുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത വേണമെന്നും അധികൃതർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.