ബെംഗളൂരു: നഗരത്തിന്റെ ഏറ്റവും വലിയ പോരായ്മയായിരുന്നു ട്രാഫിക്, വർഷങ്ങളായി ട്രാഫിക് പ്രശ്‌നങ്ങളുടെ പേരിൽ നിരവധി തവണ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും ബെംഗളൂരുവിൽ കളിയാക്കപ്പെട്ട ഒരുമേഘലയാണ് ട്രാഫിക് . തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച കർണാടക സർക്കാർ ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മുൻഗണന നൽകുകയും റോഡുകളിലെ തിരക്ക് കുറയ്ക്കാൻ നിരവധി നൂതന മാർഗങ്ങൾ പരീക്ഷിച്ച ഐപിഎസ് ഉദ്യോഗസ്ഥനായ എംഎ സലീമിനെ തിരികെ കൊണ്ടുവരികയും ചെയ്തു. പുതുതായി നിയമിതനായ ട്രാഫിക് സ്പെഷ്യൽ കമ്മീഷണർ നഗരത്തിലെ റോഡുകളുടെ മുൻഗണനകളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചു. ഗതാഗത നിയന്ത്രണം, നിയമങ്ങൾ പാലിക്കൽ, റോഡ് സുരക്ഷ എന്നിവയാണ് കൈയിലുള്ള…
Read MoreMonth: January 2023
നഗരത്തിലെ 72% നിർമാണത്തൊഴിലാളികളുടെ കുട്ടികളും അമിതഭാരമുള്ളവരെന്ന് പഠനങ്ങൾ
ബെംഗളൂരു: നിർമാണത്തൊഴിലാളികളുടെ കുട്ടികൾ പോഷകാഹാരക്കുറവുള്ളവരാണെന്ന പൊതുധാരണയിൽ നിന്ന് വ്യത്യസ്തമായി, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക് ചേഞ്ച് (ഐഎസ്ഇസി) നടത്തിയ ഒരു സർവേയിൽ അത്തരം കുട്ടികളിൽ 71.8% അമിതഭാരമുള്ളവരാണെന്ന് കാണിക്കുന്നു, ഇതിന് കാരണമായി ചൂണ്ടിക്കാടുന്നത് ജംഗ്, പ്രോസസ്സ്ഡ് ഫുഡ് എന്നിവയുടെ അമിത ഉപഭോഗത്തെയാണ് ബെംഗളൂരുവിലെ 277 കുട്ടികളിൽ നടത്തിയ പഠനത്തിൽ കുടിയേറ്റ നിർമ്മാണ തൊഴിലാളികളുടെ കുട്ടികളുടെ പോഷകാഹാരവും വിദ്യാഭ്യാസ നിലവാരവും സംബന്ധിച്ച സർവേയിൽ കുട്ടികളിൽ 11.2% വളർച്ച മുരടിച്ചതായിട്ടാണ് സൂചിപ്പിച്ചത്. മുരടിപ്പ് വിട്ടുമാറാത്ത പോഷകാഹാരക്കുറവിനെ സൂചിപ്പിക്കുമ്പോൾ, അമിതഭാരത്തിന്റെ ഉയർന്ന സംഭവങ്ങൾ എല്ലായ്പ്പോഴും പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട്…
Read Moreമികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ആഗോള വിമാനത്താവളങ്ങളുടെ പട്ടികയിൽ കിയ രണ്ടാം സ്ഥാനത്ത്
ബെംഗളൂരു: യുകെ ആസ്ഥാനമായുള്ള ഏവിയേഷൻ ഡാറ്റാ അനലിറ്റിക്‌സ് കമ്പനിയായ സിറിയം പുറത്തിറക്കിയ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന എയർപോർട്ടുകളുടെയും എയർലൈനുകളുടെയും പട്ടികയിൽ 2022-ൽ കൃത്യസമയത്ത് പുറപ്പെടുന്നതിന്റെ അടിസ്ഥാനത്തിൽ ആഗോള വിമാനത്താവളങ്ങളിൽ രണ്ടാം സ്ഥാനത്താണ് കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ട് (KIA). 2022-ൽ 2,01,897 ഫ്ലൈറ്റുകൾ പ്രവർത്തിപ്പിച്ച KIA 84.08 ശതമാനം സമയബന്ധിതമായി പുറപ്പെടുകയും ചെയ്തു. ടോക്കിയോയിലെ ഹനേദ എയർപോർട്ട് 90.33 ശതമാനം (373,264 വിമാനങ്ങൾ) ആണ് ഒന്നാം സ്ഥാനത്ത്. ഏഴാം സ്ഥാനത്തുള്ള ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ് പട്ടികയിലെ മറ്റൊരു ഇന്ത്യൻ എൻട്രി. തുടർച്ചയായ രണ്ടാം വർഷവും…
Read Moreഅതിവേഗപാതകൾ വിലയിരുത്തി ഗഡ്കരി; മൈസുരുവിലേക്ക് ഇനി 1 മണിക്കൂർ
ബെംഗളൂരു: നിർമാണം പൂർത്തിയായിവരുന്ന ബെംഗളൂരു-മൈസൂരു, ബെംഗളൂരു-ചെന്നൈ അതിവേഗപാതകൾ വിലയിരുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. 2024ല്‍ 17,000 കോടി രൂപ ചിലവില്‍ തയ്യാറാക്കുന്ന ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ്‌വേ സജ്ജമാകുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ ബെംഗളൂരു-മൈസൂരു അതിവേഗപാത അടുത്തമാസം പൂർത്തിയാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവില്‍ നിന്ന് നിദഘട്ടയിലേക്കും നിദഘട്ടയില്‍ നിന്ന് മൈസൂരുവിലേക്കുമാണ് ഹൈവേ പ്രോജക്‌ട് പണിയുന്നത്. നിര്‍മാണം പൂര്‍ത്തിയായാല്‍ ബെംഗളൂരുവില്‍ നിന്ന് മൈസൂരുവിലേക്ക് 70 മിനിറ്റ് കൊണ്ട് എത്താം.കര്‍ണാടകയിലെ കുടകിലേക്കും തമിഴ്‌നാട്ടിലെ ഊട്ടിയിലേക്കും കൂടാതെ കേരളത്തിലേക്കുമെല്ലാം എളുപ്പത്തിലെത്താന്‍ ഹൈവേ സഹായിക്കും. 17,000…
Read Moreകോവിഡ് -19 കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തി നഗരം
ബെംഗളൂരു: കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കോവിഡ് -19 കേസുകളിൽ കുത്തനെ വർദ്ധനവ് രേഖപ്പെടുത്തിയ ഏക ഇന്ത്യൻ സംസ്ഥാനമെന്ന സംശയാസ്പദമായ ബഹുമതി കർണാടകയ്ക്ക് ലഭിച്ചു. മാധ്യമങ്ങളുടെ ഡാറ്റാബേസ് അനുസരിച്ച്, കഴിഞ്ഞ ആഴ്‌ച (ഡിസംബർ 26 മുതൽ ജനുവരി 1 വരെ) സംസ്ഥാനത്ത് 276 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു, 266 സജീവ കേസുകളുള്ള ബെംഗളൂരു അർബൻ ജില്ലയാണ് കർണാടകയിലെ കോവിഡ് -19 ന്റെ പ്രഭവകേന്ദ്രമായി തുടരുന്നത്. മെട്രോ നഗരങ്ങളിൽ ഏറ്റവും കൂടുതൽ സജീവമായ കോവിഡ് -19 കേസുകൾ ഉള്ളത് നഗരത്തിലാണ്. ന്യൂഡൽഹിയിലും മുംബൈയിലും 32 സജീവ…
Read Moreവേഗത്തിലെന്നപോലെ സുരക്ഷയുടെ കാര്യത്തിലും ഗാരന്റി നൽകി വന്ദേഭാരത് ട്രയിൻ
ബെംഗളുരു : നഗരത്തിലെയും മൈസുരുവിനെയും 2 മണിക്കൂർ കൊണ്ട് ബന്ധിപ്പിക്കുകയും ചെറു വിമാനത്തിലെന്നപോലെ സൗകര്യങ്ങൾ നൽകി ആഡംബരത്തിന്‍റെ അവസാന വാക്കായി മാറിയിരിക്കുകയാണ് ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് ട്രയിൻ. സർവീസ് തുടങ്ങി രണ്ടുമാസം തികയുമ്പോൾ മികച്ച സ്വീകാര്യതയാണ് ഇവരിൽനിന്നും ലഭിക്കുന്നത്. ചെന്നൈയിൽ നിന്നും പുലർച്ചെ 5 .50 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12 .20 ന് മൈസുരുവിൽ എത്തുന്ന ട്രെയിൻ ആണിത്. കെ.എസ്.ആർ. റെയിൽവേ സ്റ്റേഷനിൽ നിന്നും 10.20ന് യാത്ര തുടരുന്ന ട്രെയിൻ തെക്കൻ കർണാടകയിലെ സംസ്കാരവും ചരിത്രപരവുമായ കാഴ്ചകൾ പകർന്നാണ് മൈസുരുവിൽ എത്തുന്നത്. 16 കോച്ചുകളാണുള്ളത്.…
Read Moreഎംജി റോഡ്, കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനുകളിൽ പ്രീ-ഫിക്‌സ്ഡ് ഓട്ടോ കൗണ്ടറുകൾ തുറന്നു
ആദ്യ- അവസാന മൈൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനുള്ള അധികൃതരുടെ ശ്രമങ്ങളുടെ ഭാഗമായി എംജി റോഡ്, കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനുകളിൽ പ്രീ-ഫിക്‌സ്ഡ് ഓട്ടോറിക്ഷാ കൗണ്ടറുകൾ തുറന്നു. ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) മാനേജിങ് ഡയറക്ടർ അഞ്ജും പർവേസും സ്പെഷ്യൽ പൊലീസ് കമ്മീഷണർ (ട്രാഫിക്) എം എ സലീമും ചേർന്ന് കൗണ്ടറുകൾ ഉദ്ഘാടനം ചെയ്തു. വർഷം മുഴുവനും എല്ലാ ദിവസവും രാവിലെ 7 മുതൽ 12.30 വരെ പ്രീ-ഫിക്‌സ്ഡ് ഓട്ടോറിക്ഷാ കൗണ്ടറുകൾ പ്രവർത്തിക്കും. ആവശ്യമായ ജീവനക്കാരെ ബിഎംആർസിഎല്ലും ബെംഗളൂരു ട്രാഫിക് പോലീസും തിരഞ്ഞെടുക്കും. യാത്രക്കാർ…
Read Moreബ്രഹ്മരഥോത്സവത്തെ തുടർന്ന് നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
ബെംഗളൂരു: ബ്രഹ്മരഥോത്സവം പ്രമാണിച്ച് കനകപുര റോഡിൽ സാരക്കി മാർക്കറ്റ് ജംക്‌ഷൻ മുതൽ ബനശങ്കരി ടിടിഎംസി ജംക്‌ഷൻ വരെ വെള്ളിയാഴ്ച രാവിലെ 8 മുതൽ രാത്രി 9 വരെ എല്ലാത്തരം വാഹന ഗതാഗതവും നിരോധിക്കും. വാഹന ഉപയോക്താക്കൾക്കൾക്കുള്ള ബദൽ റോഡുകളുടെ വിശദീകരണം: കനകപുര റോഡിൽ നിന്ന് നഗരത്തിലേക്കുള്ള കെഎസ്ആർടിസി/ബിഎംടിസി ബസുകൾ സരക്കി സിഗ്നലിൽ ഇടത്തോട്ട് തിരിഞ്ഞ് ഇല്യാസ് നഗർ ജംക്‌ഷൻ, കെഎസ് ലേഔട്ട് ജംക്‌ഷൻ, സർവീസ് റോഡ് വഴി ബെന്ദ്രേ സർക്കിളിൽ പ്രവേശിച്ച് യാരബ് നഗർ ജംക്‌ഷൻ വഴി ബനശങ്കരി ടിടിഎംസിയിൽ എത്തണം. കനകപുര റോഡിൽ…
Read Moreസംസ്ഥാനത്ത് തടവുകാർക്കായി ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകൾ തുടങ്ങുന്നു
ബെംഗളൂരു: സംസ്ഥാന ജയിൽ വകുപ്പിന്റെ പരിഷ്‌കരണ, പുനരധിവാസ സംരംഭങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ജയിൽ പരിസരത്ത് തടവുകാർക്കായി ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകൾ ആരംഭിക്കാൻ പദ്ധതിയിടുന്നു. കുറച്ച് ഹോട്ടൽ മാനേജ്‌മെന്റ് സ്ഥാപനങ്ങൾ ഞങ്ങളെ സമീപിച്ചിട്ടുണ്ട്. ഞങ്ങൾ അവരുമായി ചർച്ചകൾ നടത്തി വരികയാണ്, ഉടൻ തന്നെ അന്തിമതീർപ്പുണ്ടാക്കുമെന്നും മാധ്യമങ്ങളോട് സംസാരിച്ച ജയിൽ, കറക്ഷണൽ സർവീസ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു, കൂടുതൽ വിശദീകരിച്ചുകൊണ്ട്, ഹ്രസ്വകാല കോഴ്സുകൾ ജയിൽ വളപ്പിനുള്ളിൽ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. തടവുകാർ ജയിലിൽ നിന്ന് പുറത്തുകടന്നാൽ മാന്യമായ ജീവിതം നയിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അവർ സ്വയം…
Read Moreസംസ്ഥാനത്തുണ്ടായ വാഹനാപകടത്തിൽ 6 തീർത്ഥാടകർ മരിച്ചു
ബെംഗളൂരു: വ്യാഴാഴ്ച ചിഞ്ചനൂരിൽ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം മരത്തിലിടിച്ച് മൂന്ന് സ്ത്രീകളടക്കം ആറ് തീർത്ഥാടകർ മരിക്കുകയും ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഞ്ചുപേർ സംഭവസ്ഥലത്തുവെച്ചും ആറാമത്തെയാൾ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണത്തിനു കീഴടങ്ങിയതായി പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അവർ പറഞ്ഞു. ജില്ലയിലെ രാംദുർഗ് താലൂക്കിലെ ഹുൽകുണ്ട് ഗ്രാമത്തിൽ നിന്നുള്ള സംഘം സവദത്തിയിലെ രേണുക യല്ലമ്മ ക്ഷേത്രത്തിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം…
Read More