വേഗത്തിലെന്നപോലെ സുരക്ഷയുടെ കാര്യത്തിലും ഗാരന്റി നൽകി വന്ദേഭാരത് ട്രയിൻ

ബെംഗളുരു : നഗരത്തിലെയും മൈസുരുവിനെയും 2 മണിക്കൂർ കൊണ്ട് ബന്ധിപ്പിക്കുകയും ചെറു വിമാനത്തിലെന്നപോലെ സൗകര്യങ്ങൾ നൽകി ആഡംബരത്തിന്‍റെ അവസാന വാക്കായി മാറിയിരിക്കുകയാണ് ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് ട്രയിൻ. സർവീസ് തുടങ്ങി രണ്ടുമാസം തികയുമ്പോൾ മികച്ച സ്വീകാര്യതയാണ് ഇവരിൽനിന്നും ലഭിക്കുന്നത്.

ചെന്നൈയിൽ നിന്നും പുലർച്ചെ 5 .50 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12 .20 ന് മൈസുരുവിൽ എത്തുന്ന ട്രെയിൻ ആണിത്. കെ.എസ്.ആർ. റെയിൽവേ സ്റ്റേഷനിൽ നിന്നും 10.20ന് യാത്ര തുടരുന്ന ട്രെയിൻ തെക്കൻ കർണാടകയിലെ സംസ്കാരവും ചരിത്രപരവുമായ കാഴ്ചകൾ പകർന്നാണ് മൈസുരുവിൽ എത്തുന്നത്. 16 കോച്ചുകളാണുള്ളത്. ഇതിൽ രണ്ടെണ്ണം എക്സിക്യുട്ടീവ് കോച്ചുകളാണ്. ചെന്നൈ- മൈസൂരു റൂട്ടിൽ ചെന്നൈ മുതൽ ബെംഗളൂരുവരെ മണിക്കൂറിൽ 110 കിലോ മീറ്റർ വേഗത്തിലാണ് യാത്ര. ബെംഗളുരു മുതൽ മൈസൂരു വരെ വേഗം 100 ആയി കുറയും.

  കൃഷിയിൽ മികച്ച ഭാവി കെട്ടിപ്പടുക്കാൻ ന​ഗരത്തിലെ ഐ.ടി ജോലി ഉപേക്ഷിച്ച യുവാവ് കൃഷിയിടത്തിൽ മിന്നലേറ്റ് മരിച്ചു

പരമാവധിവേഗം മണിക്കൂറിൽ 180 കിലോ മിറ്റർവരെയാണ്. വേഗംകൂട്ടുന്നതിനുള്ള പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ ഭാവിയിൽ വന്ദേഭാരത് ശരവേഗത്തിൽ കുതിക്കും. വൈകാതെതന്നെ ബെംഗളൂരു-ഹുബ്ബള്ളി റൂട്ടിലും ബെംഗളുരു-ഹൈദരാബാദ് റൂട്ടിലും വന്ദേഭാരത് ഓടിക്കാനുള്ള ശ്രമത്തിലാണ് ദക്ഷിണ-പശ്ചിമ റയിൽവേ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  60 കിലോമീറ്റർ നീളം, 20,000 കോടി രൂപ, 16 സ്റ്റേഷനുകൾ; കർണാടകയിലെ ആദ്യത്തെ അന്തർ ജില്ലാ നമ്മ മെട്രോ കുതിപ്പിലേക്ക്; അണിയറയിലൊരുങ്ങുന്ന വൻ പദ്ധതികൾ ഇവയാണ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്ലാസ്റ്റിക് കവറിൽ കുടുങ്ങി ശ്വാസംമുട്ടി കുരങ്ങൻ: വിനോദസഞ്ചാരികളുടെ അനാസ്ഥയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം
[masterslider id="10"]

Related posts