എംജി റോഡ്, കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനുകളിൽ പ്രീ-ഫിക്‌സ്ഡ് ഓട്ടോ കൗണ്ടറുകൾ തുറന്നു

ആദ്യ- അവസാന മൈൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനുള്ള അധികൃതരുടെ ശ്രമങ്ങളുടെ ഭാഗമായി എംജി റോഡ്, കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനുകളിൽ പ്രീ-ഫിക്‌സ്ഡ് ഓട്ടോറിക്ഷാ കൗണ്ടറുകൾ തുറന്നു. ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) മാനേജിങ് ഡയറക്ടർ അഞ്ജും പർവേസും സ്പെഷ്യൽ പൊലീസ് കമ്മീഷണർ (ട്രാഫിക്) എം എ സലീമും ചേർന്ന് കൗണ്ടറുകൾ ഉദ്ഘാടനം ചെയ്തു. വർഷം മുഴുവനും എല്ലാ ദിവസവും രാവിലെ 7 മുതൽ 12.30 വരെ പ്രീ-ഫിക്‌സ്ഡ് ഓട്ടോറിക്ഷാ കൗണ്ടറുകൾ പ്രവർത്തിക്കും.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

ആവശ്യമായ ജീവനക്കാരെ ബിഎംആർസിഎല്ലും ബെംഗളൂരു ട്രാഫിക് പോലീസും തിരഞ്ഞെടുക്കും. യാത്രക്കാർ സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കുകൾ നൽകണം: ആദ്യത്തെ രണ്ട് കിലോമീറ്ററിന് 30 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപയും. രാത്രി 10 മുതൽ പുലർച്ചെ അഞ്ച് വരെയുള്ള യാത്രാനിരക്ക് സാധാരണ നിരക്കിന്റെ ഒന്നര ഇരട്ടിയും ആയിരിക്കും.

ബനശങ്കരി, ബൈയപ്പനഹള്ളി, നാഗസാന്ദ്ര മെട്രോ സ്‌റ്റേഷനുകളുടെ എൻട്രി/എക്‌സിറ്റ് ഗേറ്റുകളിൽ ഇത്തരം കൂടുതൽ കൗണ്ടറുകൾ ഉടൻ തുറക്കും. നാഗസാന്ദ്രയ്ക്ക് രണ്ട് കൗണ്ടറുകൾ ലഭിക്കുമെന്ന് ബിഎംആർസിഎൽ പ്രസ്താവനയിൽ അറിയിച്ചു.

ബുക്കിംഗ് വിശദാംശങ്ങൾ

  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു

യാത്രക്കാർ തങ്ങളുടെ ലക്ഷ്യസ്ഥാനം കൗണ്ടറിൽ രേഖപ്പെടുത്തുകയും ഓട്ടോ ഡ്രൈവറുടെ പേര്, ഫോൺ നമ്പർ, ഓട്ടോറിക്ഷ രജിസ്‌ട്രേഷൻ നമ്പർ, ലക്ഷ്യസ്ഥാന വിലാസം, യാത്രക്കാരുടെ ഫോൺ നമ്പർ, യാത്രയുടെ അവസാനം അടയ്‌ക്കേണ്ട നിരക്ക് എന്നിവ അടങ്ങുന്ന യാത്രാ സ്ലിപ്പ് കൈപ്പറ്റുകയും വേണം. കൗണ്ടറിൽ യാത്രക്കാർ രണ്ടു രൂപ സർവീസ് ചാർജും നൽകണമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈറലായി ബേബി ബമ്പ് ചിത്രങ്ങളും സാമന്തയുടെ വെളിപ്പെടുത്തലും
[masterslider id="10"]

Related posts