അതിവേഗപാതകൾ വിലയിരുത്തി ഗഡ്കരി; മൈസുരുവിലേക്ക് ഇനി 1 മണിക്കൂർ

ബെംഗളൂരു: നിർമാണം പൂർത്തിയായിവരുന്ന ബെംഗളൂരു-മൈസൂരു, ബെംഗളൂരു-ചെന്നൈ അതിവേഗപാതകൾ വിലയിരുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. 2024ല്‍ 17,000 കോടി രൂപ ചിലവില്‍ തയ്യാറാക്കുന്ന ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ്‌വേ സജ്ജമാകുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ ബെംഗളൂരു-മൈസൂരു അതിവേഗപാത അടുത്തമാസം പൂർത്തിയാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവില്‍ നിന്ന് നിദഘട്ടയിലേക്കും നിദഘട്ടയില്‍ നിന്ന് മൈസൂരുവിലേക്കുമാണ് ഹൈവേ പ്രോജക്‌ട് പണിയുന്നത്.

  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ

നിര്‍മാണം പൂര്‍ത്തിയായാല്‍ ബെംഗളൂരുവില്‍ നിന്ന് മൈസൂരുവിലേക്ക് 70 മിനിറ്റ് കൊണ്ട് എത്താം.കര്‍ണാടകയിലെ കുടകിലേക്കും തമിഴ്‌നാട്ടിലെ ഊട്ടിയിലേക്കും കൂടാതെ കേരളത്തിലേക്കുമെല്ലാം എളുപ്പത്തിലെത്താന്‍ ഹൈവേ സഹായിക്കും. 17,000 കോടി രൂപയുടെ എക്‌സപ്രസ് വേ 288 കിലോ മീറ്റര്‍ ദൂരമാണുള്ളത്. ഇതില്‍ 243 കിലോ മീറ്റര്‍ ദൂരം കര്‍ണാടകയിലും ശേഷിക്കുന്ന 45 കിലോ മീറ്റര്‍ തമിഴ്‌നാട്ടിലുമാണ് ഉള്‍പ്പെടുക.

ബെംഗളൂരു-ചെന്നൈ അതിവേഗപാത അടുത്തവർഷം മാർച്ചോടെ പൂർത്തിയാകും. 262 കിലോമീറ്റർ ദൈർഘ്യമുള്ള എട്ടുവരിപ്പാത 16,730 കോടി രൂപ ചെലവഴിച്ചാണ് നിർമിക്കുന്നത്. കർണാടകം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. കർണാടകത്തിലെയും ആന്ധ്രാപ്രദേശിലെയും വ്യവസായ ഹബ്ബുകളെ ബന്ധിപ്പിക്കുന്നതാകും പാതയെന്നും ബെംഗളൂരുവിലെയും ചെന്നൈയിലെയും സാമ്പത്തിക പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 500 രൂപയുടെ ബിരിയാണി, കിട്ടുന്നത് 350 രൂപയ്ക്ക്! ഹോട്ടലുടമകളുടെ വയറ്റത്തടിച്ച് ഓൺലൈൻ ഭീമന്മാർ
[masterslider id="10"]

Related posts