സംസ്ഥാനത്ത് തടവുകാർക്കായി ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകൾ തുടങ്ങുന്നു

ബെംഗളൂരു: സംസ്ഥാന ജയിൽ വകുപ്പിന്റെ പരിഷ്‌കരണ, പുനരധിവാസ സംരംഭങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ജയിൽ പരിസരത്ത് തടവുകാർക്കായി ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകൾ ആരംഭിക്കാൻ പദ്ധതിയിടുന്നു. കുറച്ച് ഹോട്ടൽ മാനേജ്‌മെന്റ് സ്ഥാപനങ്ങൾ ഞങ്ങളെ സമീപിച്ചിട്ടുണ്ട്. ഞങ്ങൾ അവരുമായി ചർച്ചകൾ നടത്തി വരികയാണ്, ഉടൻ തന്നെ അന്തിമതീർപ്പുണ്ടാക്കുമെന്നും മാധ്യമങ്ങളോട് സംസാരിച്ച ജയിൽ, കറക്ഷണൽ സർവീസ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു,

കൂടുതൽ വിശദീകരിച്ചുകൊണ്ട്, ഹ്രസ്വകാല കോഴ്സുകൾ ജയിൽ വളപ്പിനുള്ളിൽ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. തടവുകാർ ജയിലിൽ നിന്ന് പുറത്തുകടന്നാൽ മാന്യമായ ജീവിതം നയിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അവർ സ്വയം തൊഴിൽ ചെയ്യുന്നവരാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഇവർക്കും സർട്ടിഫിക്കറ്റുകൾ നൽകും. നിലവിൽ, മുതിർന്നവരുടെ സാക്ഷരത മുതൽ വിദൂര വിദ്യാഭ്യാസം വരെയുള്ള നിരവധി വിദ്യാഭ്യാസ സംബന്ധിയായ കോഴ്‌സുകൾ ഞങ്ങളുടെ പക്കലുണ്ട്. നിരക്ഷരരായി വരുന്ന തടവുകാർ സാക്ഷരരായി പുറത്തുകടക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, അത് അവരെ സ്വയം പ്രാപ്തരാക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദക്ഷിണേന്ത്യ മുതൽ ഉത്തരേന്ത്യ വരെയുള്ള വിവിധ വിഭവങ്ങൾ പാചകം ചെയ്യുന്നതിനും അതിഥികൾക്ക് വിളമ്പുന്നതിനുമുള്ള പരിശീലനവും കോഴ്‌സുകളിൽ ഉൾപ്പെടും. അവർക്ക് ഒന്നുകിൽ സ്വന്തമായി ബിസിനസ്സ് തുടങ്ങാം അല്ലെങ്കിൽ വലിയ ഹോട്ടലുകളിൽ ജോലി ചെയ്യാം. ഈ കോഴ്‌സുകൾ താൽപ്പര്യമുള്ളവർക്ക് മാത്രമുള്ളതാണ് എന്നും, വകുപ്പിൽ നിന്നുള്ള വൃത്തങ്ങൾ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us