ബെംഗളുരു : കർണാടകയിൽ റിപ്പബ്ലിക് ദിനപരേഡിനെച്ചൊല്ലി വിവാദം. ബംഗളൂരു ചാമരാജ് പേട്ടിലെ ഈദ് ഗാഹ് മൈതാനത്തും റിപ്പബ്ലിക് ദിനാഘോഷം നടത്താൻ ഒരുങ്ങി കർണാടക സർക്കാർ.
ഉടമസ്ഥതയെച്ചൊല്ലി വർഷങ്ങളായി തർക്കം നിലനിൽക്കുന്ന സ്ഥലമാണ് രണ്ടേക്കർ വരുന്ന ഈദ് ഗാഹ് മൈതാനം. റവന്യൂവകുപ്പും, ബിബിഎംപിയും വഖഫ് ബോർഡും ഈ മൈതാനത്തിന്റെ ഉടമസ്ഥതയിൽ അവകാശപ്പെട്ടിരുന്നു. വർഷങ്ങളായി നഗരത്തിൽ ഈദ് നമസ്കാരമടക്കം നടക്കുന്ന ഇടമാണ് ഈദ് ഗാഹ് മൈതാനം. ഇവിടെ ഗണേശോത്സവം നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം തീവ്രഹിന്ദുസംഘടനകൾ സർക്കാരിന് അപേക്ഷ നൽകിയിരുന്നു. ഒടുവിൽ സുപ്രീംകോടതി ഇടപെട്ടാണ് ഇത് തടഞ്ഞത്.
മനേക് ഷാ പരേഡ് ഗ്രൗണ്ടിൽ മുഖ്യമന്ത്രിയും ഗവർണറും പങ്കെടുക്കുന്ന റിപ്പബ്ലിക് ദിനപരിപാടിക്ക് പുറമേയാണ് ഈദ് ഗാഹ് മൈതാനത്തെ പരിപാടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.