മദ്യ ലഹരിയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

ബെംഗളൂരു: ബജ്പെ പോലീസ് സ്റ്റേഷന്‍ പരിതിയില്‍ ഭാര്യയെ ഭര്‍ത്താവ് മദ്യലഹരിയില്‍ കൊലപ്പെടുത്തി. ഞായറാഴ്ച രാത്രി ബജ്പെ തേങ്ക എക്കരു ഗ്രാമത്തിലാണ് സംഭവം. എക്കരുവിലെ ദുര്‍ഗേഷിനെതിരെ ബജ്പെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. മദ്യലഹരിയിലായ ദുര്‍ഗേഷ് ഭാര്യ സരിതയുമായി വഴക്കിട്ടിരുന്നു. ഇതുകണ്ട് ഭയന്ന മകന്‍ രാഹുല്‍ വീട്ടില്‍ നിന്ന് ഓടി മുത്തശ്ശിയുടെ വീട്ടിലേക്ക് പോയി. തിങ്കളാഴ്ച രാവിലെ ദുര്‍ഗേഷ് ജ്യേഷ്ഠന്‍ മധുവിനെ വിളിച്ച്‌ സരിത മരിച്ചുവെന്ന് അറിയിച്ചു. മധു വീട്ടിലെത്തി നോക്കിയപ്പോള്‍ സരിത മരിച്ചുകിടക്കുന്നത് കണ്ടു. ഇതേ തുടര്‍ന്ന് മധു പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ ദുര്‍ഗേഷ്…

Read More

ഹണി ട്രാപ്പിൽ കുടുക്കി വയോധികനിൽ നിന്നും 6 ലക്ഷം തട്ടിയെടുത്തു

ബെംഗളൂരു: വയോധികനെ ഹണിട്രാപ്പിൽ കുടുക്കി അജ്ഞാത സംഘം ആറുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ബെംഗളൂരു ബി.ടി.എം. ലെറ്റ് സ്വദേശിയായ 75-കാരനാണ് സൗത്ത് ഈസ്റ്റ് സൈബർക്രൈം പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞമാസം ഇദ്ദേഹത്തിന്റെ വാട്‌സാപ്പിലേക്ക് വന്ന ഒരു സന്ദേശത്തിനൊപ്പമുണ്ടായിരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ അശ്ലീല വീഡിയോകോൾ സൈറ്റ് ഒപ്പമായി വരുകയായിരുന്നു. പിന്നാലെ ഒരു സ്ത്രീയും വീഡിയോ കോളിലെത്തി. തൊട്ടടുത്ത ദിവസം റെക്കോർഡ് ചെയ്ത വീഡിയോ കോളിന്റെ ദൃശ്യങ്ങൾ കൈവശമുണ്ടെന്നും ഇത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി ഗൗരവ് എന്ന് പരിചയപ്പെടുത്തിയയാൾ 75-കാരനെ വിളിച്ചു. ഒരു ലക്ഷം…

Read More

സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മുസ്ലീം വ്യാപാരികളെ ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി ഹിന്ദുത്വ സംഘടനകൾ

ബെംഗളൂരു: വിവി പുരത്തുള്ള സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന മതമേളയ്ക്കിടെ മുസ്ലീം വ്യാപാരികൾ ബഹിഷ്കരിക്കാൻ വലതുപക്ഷ സംഘടനകൾ ആഹ്വാനം ചെയ്തു. വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും നവംബർ 29 ന് ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) കമ്മീഷണർ തുഷാർ ഗിരി നാഥ്, സൗത്ത് ബെംഗളൂരുവിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പി കൃഷ്ണകാന്ത് എന്നിവർക്ക് ഇതുമായി ബന്ധപ്പെട്ട് ഒരു മെമ്മോറാണ്ടം സമർപ്പിച്ചു. അതുപോലെ കൊപ്പളിലെ അഞ്ജനാദ്രി ക്ഷേത്രത്തിൽ അഹിന്ദു കച്ചവടക്കാരെ നിരോധിക്കണമെന്ന് ഹിന്ദു ജാഗരണ് വേദികെ ആഹ്വാനം ചെയ്തു. ക്ഷേത്രത്തിന് ചുറ്റും നിരോധനാജ്ഞ പ്രഖ്യാപിച്ച് സംഘം…

Read More

ഓടിക്കൊണ്ടിരിക്കുന്ന പോലീസ് ജീപ്പിൽ നിന്ന് യുവാവ് ചാടി മരിച്ചു

death suicide murder accident

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്ത 21കാരൻ ചൊവ്വാഴ്ച ചാമരാജനഗർ ജില്ലയിലെ യെലന്തൂർ താലൂക്കിൽ മദ്ദൂർ-യെരിയരു ദേശീയ പാതയിൽ ഓടുന്ന പോലീസ് വാഹനത്തിൽ നിന്ന് ചാടി മരിച്ചു. കൊല്ലേഗൽ താലൂക്കിലെ കുന്തുരു മോൾ സ്വദേശി നിങ്കരാജു (21) ആണ് മരിച്ചത്. എട്ട് ദിവസം മുമ്പ് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മാമ്പള്ളി പോലീസ് കേസെടുത്തിരുന്നു. നാഗരാജുവിനെയും പെൺകുട്ടിയെയും ചാമരാജനഗറിൽ കണ്ടെത്തി പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് മമ്പള്ളിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. തലയ്ക്ക് പരിക്കേറ്റ ഇയാളെ യെലന്തൂർ ആശുപത്രിയിലേക്ക്…

Read More

മാലിന്യം കുറയ്ക്കൂ സ്റ്റീൽ പത്രം ഉപയോഗിക്കു; ബോധവൽക്കരണവുമായി ബി.ബി.എം.പി

പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിന്റെ ഭാഗമായി വിവാഹം പോലെയുള്ള ചടങ്ങുകളിൽ സ്റ്റീൽ പത്രങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതി വേണ്ടത്ര ഫലം കാണാത്തതിനെ തുടർന്ന് ബോധവത്കരണവുമായി ബി.ബി.എം.പി പ്ലാസ്റ്റിക്, പേപ്പർ ഡിസ്പോസിബിൾ പ്ലേറ്റുകളുടെ ഉപയോഗം പരമാവധി കുറയ്ക്കാൻ പൊതുചടങ്ങിൽ സ്റ്റീൽ പത്രങ്ങൾ വ്യാപമാക്കാൻ 2019 ഓഗസ്റ്റിൽ ബി.ബി.എം.പി. പ്രചാരണം ആരംഭിച്ചിരുന്നു. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പത്രങ്ങളുടെ ശേഖരണത്തിനായി വിവിധ കൂട്ടായ്മകളും രൂപീകരിച്ചിരുന്നു. എന്നാൽ തുടർന്ന് കോവിഡും ലോക്കഡോണും വന്നതോടെ വിവാഹച്ചടങ്ങുകൾക്കുൾപ്പെടെ നിയന്ത്രണം വന്നതോടെ ഇവയുടെ പ്രവർത്തനം നിലച്ചു. സ്റ്റീൽ പ്ലേറ്റുകൾ ഗ്ലാസ്സുകൾ സ്പൂണുകൾ എന്നിവയാണ് ആവശ്യക്കാർക്ക് മിതമായ നിരക്കിൽ…

Read More

യക്ഷഗാന കലാകാരൻ കുംബ്ലെ സുന്ദർ റാവു അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത യക്ഷഗാന-താളമദ്ദള കലാകാരനും മുൻ എംഎൽഎയുമായ കുംബ്ലെ സുന്ദർ റാവു ബുധനാഴ്ച പുലർച്ചെ അന്തരിച്ചു. 88 വയസ്സായിരുന്നു. 1994 മുതൽ 1999 വരെ യക്ഷഗാനത്തിലെ തേങ്കുത്തിട്ട് ശൈലിയുടെ വക്താവായിരുന്നു റാവു. കലാകാരനെന്ന നിലയിൽ സൂറത്ത്കല്ലിലും ധർമ്മസ്ഥല യക്ഷഗാനമേളയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വ്യത്യസ്‌തമായ ഡയലോഗ് ഡെലിവറിക്ക് പേരുകേട്ട അദ്ദേഹം യക്ഷഗാന പ്രകടനത്തിൽ തന്റേതായ ഇടം നേടിയിരുന്നു. കർണാടക സംസ്ഥാന യക്ഷഗാന അക്കാദമിയുടെ പ്രസിഡന്റായി സുന്ദർ റാവു പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യയും രണ്ട് ആൺമക്കളും മൂന്ന് പെൺമക്കളുമുണ്ട്. സുന്ദർ റാവുവിന്റെ മൃതദേഹം മംഗളൂരുവിലെ പമ്പ്വെല്ലിന് സമീപമുള്ള വസതിയിൽ പൊതുദർശനത്തിന്…

Read More

‘നമ്മ’ ക്ലിനിക്കിൽ 30 വയസ്സിന് മുകളിലുള്ള എല്ലാവർക്കും പ്രമേഹ പരിശോധന

ബെംഗളൂരു: പ്രമേഹം ഉൾപ്പെടെയുള്ള സാംക്രമികേതര രോഗങ്ങൾ (എൻസിഡി) തടയുന്നതിനുള്ള നടപടികൾ സംസ്ഥാനത്ത് നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും 30 വയസ്സിന് മുകളിലുള്ള എല്ലാവരേയും ‘നമ്മ’ ക്ലിനിക്കുകൾ വഴി പ്രമേഹ പരിശോധന നടത്തുമെന്നും കർണാടക ആരോഗ്യമന്ത്രി കെ സുധാകർ തിങ്കളാഴ്ച പറഞ്ഞു. . സാംക്രമികേതര രോഗങ്ങളുടെ വർദ്ധനവ് നിയന്ത്രിക്കുന്നതിനും തടയുന്നതിനുമായി നഗരപ്രദേശങ്ങളിൽ ഇത്തരത്തിലുള്ള 438 ക്ലിനിക്കുകൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. ഇത്തരം ക്ലിനിക്കുകൾ പ്രാഥമികമായി ആരംഭിക്കുന്നത് ചേരികളിലെയും ദരിദ്രർ താമസിക്കുന്ന മറ്റ് പ്രദേശങ്ങളിലെയും ആളുകളെ പരിപാലിക്കുന്നതിനാണ്. എൻ സി ഡികൾ ഉള്ളവരുടെയും അപകടസാധ്യതയുള്ളവരുടെയും…

Read More

സൂറത്ത്കൽ ടോൾ ഗേറ്റ് ഇന്ന് മുതൽ സ്ഥിരമായി അടച്ചുപൂട്ടും

ബെംഗളൂരു: നവംബർ 30 രാത്രിയോടെ സൂറത്ത്കല്ല് പ്ലാസയിലെ ടോൾ പിരിവ് പൂർണമായും നിർത്തുമെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ എം ആർ രവികുമാർ അറിയിച്ചു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻഎച്ച്എഐ) പ്രോജക്ട് ഡയറക്ടർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ഡിസി നവംബർ 24 തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു, ഡിസംബർ ഒന്നു മുതൽ സൂറത്ത്കൽ ടോൾ ഗേറ്റിൽ ടോൾ ചാർജ് ഈടാക്കില്ലെന്ന് ഉത്തരവിൽ പറയുന്നു രണ്ട് ടോൾ ഗേറ്റുകളും ലയിപ്പിക്കാനുള്ള തീരുമാനത്തിന് ശേഷം ഹെജമാടി ടോൾ ഗേറ്റിൽ അധിക ടോൾ ചാർജ് ഈടാക്കാനുള്ള ഉത്തരവ്…

Read More

സിദ്ധരാമയ്യരുടെ ജീവിതം സിനിമയാകുന്നു; അഭിനയിക്കുന്നത് തമിഴ് സൂപ്പർസ്റ്റാർ

ബെംഗളൂരു: പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യരുടെ 75 ജീവിതത്തെ അടിസ്ഥാനമാക്കി സിനിമ നിർമിക്കാൻ കോപ്പാൽ കനക്ഗിരിയിൽ നിന്നുള്ള യുവാക്കളുടെ സംരംഭമായായ എം എസ് ക്രീഷൻസ്. തമിഴ് നടൻ വിജയ് സേതുപതി അദ്ദേഹത്തിന്റെ വേഷം അഭിനയിക്കും. കർണാടക മുൻ മുഖ്യമന്ത്രി കൂടിയായ സിദ്ധരാമയ്യരുടെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കാനുള്ള ഒരുക്കം നടത്തുന്നത് സത്യരത്നം എന്ന നവാഗത സംവിധായകനാണ്. ഡിസംബർ 2ആം വാരം ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചയ്ക്കായി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തുമെന്നും അനുയായിയും മുൻ മന്ത്രിയുമായ ശിവാജ് തങ്കദഗി പറഞ്ഞു .

Read More

ന്യൂഇയര്‍ ആഘോഷത്തിന് ഒരുങ്ങി ഹോട്ടലുകള്‍

New-year-2020 TAIL NADU

ബെംഗളൂരു: പുതുവത്സരത്തെ വരവേല്‍ക്കാന്‍ വേറിട്ട ആഘോഷങ്ങള്‍ക്കുളള ഒരുക്കങ്ങള്‍ ഹോട്ടലുകള്‍ ആരംഭിച്ചു. നഗരത്തില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ സജീവമാകുന്ന എം.ജി. റോഡ്, ചര്‍ച്ച് സ്ട്രീറ്റ്, ബ്രീഗേഡ് റോഡ് എന്നിവിടങ്ങളില്‍ ഹോട്ടലുകള്‍ക്ക് പുറമെ പബ്ബുകളും ആവേശത്തിലാണ്. ബുക്കങ്ങ് ഉള്‍പ്പടെ ഡിസംബര്‍ ആദ്യവാരം അവസാനിക്കും.

Read More
Click Here to Follow Us