ബെംഗളൂരു: സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ട്യൂഷൻ സെന്ററുകളെ നിയന്ത്രിക്കാൻ കർണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ (കെസിപിസിആർ) പൊതുവിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടു. അടുത്തിടെ മണ്ഡ്യ ജില്ലയിൽ 10 വയസുകാരിയെ ട്യൂഷൻ ടീച്ചർ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. സ്വകാര്യ ട്യൂഷൻ/കോച്ചിംഗ് സെന്ററുകൾക്കുള്ള നിയന്ത്രണ മാനദണ്ഡങ്ങൾ രൂപീകരിക്കാൻ കമ്മീഷൻ വകുപ്പിനോട് നിർദ്ദേശിച്ചു.
നിലവിൽ, ഡിപ്പാർട്ട്മെന്റിനുള്ളിലെ ട്യൂഷൻ സെന്ററുകളുടെ എണ്ണത്തെക്കുറിച്ച് ഒരു വിവരവുമില്ല. ഇവരിൽ ഭൂരിഭാഗവും രജിസ്റ്റർ ചെയ്യാതെ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. വാടക മുറികളിൽ നിന്നാണ് പല ട്യൂഷൻ സെന്ററുകളും പ്രവർത്തിക്കുന്നത്.
മണ്ഡ്യ ജില്ലയിലെ മലവള്ളിയിൽ കുറ്റകൃത്യം ചെയ്തയാൾ പോലും ഒരു ചെറിയ മുറിയിൽ നിന്ന് ട്യൂഷൻ സെന്റർ നടത്തുകയായിരുന്നു. ട്യൂഷൻ സെന്ററുകൾ സ്ഥാപിക്കുന്നതിന് ചില മാനദണ്ഡങ്ങൾ ഉണ്ടായിരിക്കണം, അവ നിയന്ത്രിക്കുന്നതിന് പ്രത്യേക മാനദണ്ഡങ്ങൾ കൊണ്ടുവരാൻ ഞങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും കമ്മീഷൻ ചെയർപേഴ്സൺ എൻ നാഗണ്ണ ഗൗഡ പറഞ്ഞു.
ട്യൂഷൻ സെന്ററുകളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നത് സംബന്ധിച്ച് സർക്കുലർ പുറപ്പെടുവിക്കാനും കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്.
ഈ ട്യൂഷൻ സെന്ററുകൾ കുട്ടികളുമായി ഇടപെടുന്നതിനാൽ കർണാടക വിദ്യാഭ്യാസ നിയമം 1983 പ്രകാരം രജിസ്റ്റർ ചെയ്യാൻ വകുപ്പ് ഒരു ചട്ടം ഉണ്ടാക്കണമെന്നും ഗൗഡ പറഞ്ഞു. ട്യൂഷൻ സെന്ററുകളിൽ നിർബന്ധിത സിസിടിവി ക്യാമറകൾ സ്ഥാപിക്കുക, സെന്ററിലെ അധ്യാപകരുടെയും ഉടമകളുടെയും പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കണമെന്നും കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്.
അതിനിടെ, പ്രാദേശിക തലത്തിൽ ട്യൂഷൻ സെന്ററുകളുടെ സർവേ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പും ഉത്തരവിട്ടിട്ടുണ്ട്. ട്യൂഷൻ സെന്ററുകൾ സന്ദർശിച്ച ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർമാരിൽ ചിലർ ഇത്തരം ചില കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് ഉള്ള ആശങ്കയും പങ്കുവെച്ചു . ബെംഗളൂരു സൗത്തിൽ ഇത്തരം 17 കേന്ദ്രങ്ങളെങ്കിലും അടച്ചുപൂട്ടാൻ ഞങ്ങൾ നോട്ടീസ് നൽകിയിട്ടുണ്ട് എന്നും വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
കൂണുപോലെ മുളച്ചുപൊന്തുന്ന മാഫിയയാണ് സ്വകാര്യ ട്യൂഷനെന്ന് പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ പറഞ്ഞു. സ്വകാര്യ ട്യൂഷനുകളിലേക്ക് അവരുടെ കുട്ടികളെ അയയ്ക്കുന്നതിന് മുമ്പ് രക്ഷിതാക്കൾ ജാഗ്രത പാലിക്കുകയും അവബോധമുള്ളവരായിരിക്കുകയും വേണം. ആവശ്യമില്ലാത്ത 6 വയസ്സുള്ള കുട്ടിക്ക് പോലും ട്യൂഷൻ ആശ്രയിക്കുന്ന ചില മാതാപിതാക്കളുണ്ട് എന്നും കർണാടകയിലെ പ്രൈമറി, സെക്കൻഡറി സ്കൂളുകളുടെ അസോസിയേറ്റഡ് മാനേജ്മെന്റ് ജനറൽ സെക്രട്ടറി ഡി ശശി കുമാർ പറഞ്ഞു,
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.