ബെംഗളൂരു: ഞായറാഴ്ച പുലർച്ചെ ദാവൻഗെരെ ജില്ല ജഗലൂർ താലൂക്കിൽ ദേശീയപാത 13ൽ അമിതവേഗതയിൽ വന്ന ലോറി കാറിൽ ഇടിച്ച് ഹംപി കന്നഡ സർവകലാശാലയിലെ പ്രൊഫസർ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
വിജയനഗര ജില്ലയിലെ ഹോസ്പേട്ടിന് സമീപമുള്ള ഹംപിയിലെ കന്നഡ സർവകലാശാലയിലെ പുരാതന ചരിത്ര-പുരാവസ്തു വിഭാഗത്തിലുണ്ടായിരുന്ന പ്രൊഫസറായ സിഎസ് വാസുദേവൻ (57) ആണ് മരണപെട്ടതെന്ന് പോലീസ് തിരിച്ചറിഞ്ഞു.
പ്രൊഫസർ കാർക്കളയിൽ നിന്ന് ഹംപിയിലേക്ക് മടങ്ങുകയായിരുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.